ഹോം › ലോകം

ലിസ്ബണിലെ കേബിൾ കാർ അപകടം; 15 പേർ മരിച്ചു: 18 പേർക്ക് പരിക്ക്

By Metro Desk · 04 Sep 2025, 12:58 PM

പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ ചരിത്രപ്രസിദ്ധമായ ഗ്ലോറിയ ഫ്യൂണിക്കുലർ റെയിൽവേയിൽ (Gloria Funicular) ഉണ്ടായ അപകടത്തിൽ 15 പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറു മണിയോടെയാണ് അപകടം നടന്നത്.

​ലിസ്ബണിലെ ചരിത്രപരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് 1885-ൽ സ്ഥാപിച്ച ഈ ഫ്യൂണിക്കുലർ. കുത്തനെയുള്ള ചരിവുകളിലൂടെ സഞ്ചാരികളെ മുകളിലേക്കും താഴേക്കും കൊണ്ടുപോകുന്ന ഈ കേബിൾ കാർ നഗരത്തിന്റെ ഒരു പ്രതീകം കൂടിയാണ്. പാളം തെറ്റിയ കാർ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. അപകടകാരണം വ്യക്തമല്ല. ഒരു കേബിൾ അയഞ്ഞതാണ് അപകടത്തിന് കാരണമെന്ന് ലിസ്ബൺ ഫയർഫോഴ്‌സ് അറിയിച്ചിട്ടുണ്ട്.

​മരിച്ചവരിൽ വിദേശികളും ഉൾപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇവരുടെ ദേശീയത സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോർച്ചുഗീസ് സർക്കാർ വ്യാഴാഴ്ച ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›