ഹോം › ലോകം

പ്രതിസന്ധിക്ക് വിരാമം; യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ‘ഷട്ട്ഡൗൺ’ അവസാനിച്ചു

By Metro Desk · 13 Nov 2025, 02:02 PM

വാഷിംഗ്ടൺ ഡി.സി.—ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ അടച്ചുപൂട്ടലിന് (Government Shutdown) യു.എസിൽ വിരാമം. 43 ദിവസം നീണ്ടുനിന്ന ഭരണസ്തംഭനം അവസാനിപ്പിച്ചുകൊണ്ടുള്ള ധനാനുമതി ബിൽ യു.എസ്. കോൺഗ്രസ് പാസാക്കുകയും തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിൽ ഒപ്പുവെക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധിക്ക് അയവു വന്നത്.

​ഫെഡറൽ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാനും ശമ്പളം മുടങ്ങിയ ഫെഡറൽ ജീവനക്കാർക്ക് കുടിശ്ശിക നൽകാനും ഈ ബിൽ വഴിയൊരുക്കും.

​ബില്ലിൽ ഒപ്പുവെച്ചതിന് ശേഷവും, അടച്ചുപൂട്ടലിന് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി പ്രസിഡന്റ് ട്രംപ് കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തു. എന്നാൽ, ധനാനുമതി ലഭിച്ചതോടെ നിലവിൽ താൽക്കാലികമായി ഭരണസ്തംഭനം ഒഴിവായിരിക്കുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›