ഹോം › ലോകം

അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കുമെന്ന് ട്രംപ്

By MJ Desk · 30 Jan 2025, 08:46 AM

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം. ഗ്വാണ്ടനാമോ ബേയിൽ 30,000 കുടിയേറ്റക്കാർക്കുള്ള സൗകര്യമൊരുക്കാനാണ് നീക്കം. പെന്റഗണിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും ഇതുസംബന്ധിച്ച ഉത്തരവ് നൽകുമെന്ന് ട്രംപ് അറിയിച്ചു. ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളത്തിലാണ് അതിസുരക്ഷാ ജയിൽ സ്ഥിതി ചെയ്യുന്നത്. പിടിയിലായ ഭീകരരാണ് ജയിലിൽ കൂടുതലും. ഇവിടേക്കാണ് കുടിയേറ്റക്കാരെ മാറ്റാൻ ട്രംപിന്റെ നീക്കം. അമേരിക്കൻ ജനതക്ക് ഭീഷണിയായ നിയമവിരുദ്ധ, ക്രിമിനൽ കുടിയേറ്റക്കാരെ തടങ്കലിൽ വെക്കാൻ ഈ സൗകര്യം ഉപയോഗിക്കും. ഇവരിൽ ചിലർ മോശക്കാരാണ്. അവരുടെ രാജ്യങ്ങൾ പോലും അവരെ സ്വീകരിക്കില്ല. അവർ തിരിച്ചുവരാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാലാണ് ഗ്വാണ്ടനാമോയിലേക്ക് അയക്കുന്നതെന്നും ട്രംപ് പറഞ്ഞു. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് ശേഷം വിദേശ ഭീകരരെന്ന് സംശയിക്കുന്നവരെ തടങ്കലിൽ വെക്കാനാണ് അമേരിക്ക ഗ്വാണ്ടനാമോയിൽ ജയിൽ തുറന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്
പൂർണ്ണ പേജ് കാണുക ›