നന്ദ്യാർവട്ടം: Part 8

നന്ദ്യാർവട്ടം: Part 8

നോവൽ


നന്ദ്യാർവട്ടം: Part 8

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

പിറ്റേന്ന് രാവിലെ അഭിരാമി ചായകൊണ്ട് വന്ന് വിളിച്ചപ്പോഴാണ് വിനയ് എഴുന്നേറ്റത് ….

അവൾ കുളിച്ച് മുടി ടവൽ കൊണ്ട് പൊതിഞ്ഞു വച്ചിട്ടുണ്ടായിരുന്നു … അവളുടെ ഒക്കത്തിരുന്ന് ആദി വിനയ് യെ നോക്കി ചിരിച്ചു ….

” പപ്പാ ……” അവൻ വിളിച്ചു …. പക്ഷെ പതിവ് പോലെ പപ്പയുടെ കൈയിലേക്ക് പോകാനൊന്നും അവൻ മിനക്കെട്ടില്ല …

വിനയ് അഭിരാമിയുടെ കണ്ണിലേക്ക് നോക്കി … ഒരു ഗൂഢസ്മിതം അവന്റെ ചുണ്ടിലുണ്ടായിരുന്നു …

അവൾക്കത് മനസിലായി …

” പോയ് വാഷ് ചെയ്തിട്ട് വാ … ചായ കുടിക്കാം …… ” അവൾ ചുണ്ടു കൂർപ്പിച്ച് പറഞ്ഞു …

” നീയും വാ …..” അവൻ എഴുന്നേറ്റ് അവളുടെ കൈയിൽ പിടിച്ച് വലിച്ചു ….

” അയ്യടാ ….. ഞാൻ രാവിലെ കുളിച്ചതാ …. വിട് …..” അവൾ കൊഞ്ചി …..

” കുഞ്ഞ് കൈയിലുള്ളത് കൊണ്ട് ഇപ്പോ നീ രക്ഷപ്പെട്ടു … ഇല്ലേ ഇപ്പോ കണാരുന്നു …..” വിനയ് അവളുടെ മൂക്കിൻ തുമ്പത്ത് പിടിച്ചൊന്നു കുലുക്കി ..

” ഓ …. കാണാരുന്നു..” അവൾ മുഖം വീർപ്പിച്ചു ….

അവൻ പോയി ഫ്രഷായി വന്നപ്പോൾ അവൾ ചായയെടുത്ത് നൽകി … ആദിയെ ബെഡിലേക്കിരുത്തിയിട്ട് അവളും ഇരുന്നു …

” ശബരിക്ക് ചായകൊടുത്തോ ……” അവൻ ചോദിച്ചു …

അവളുടെ മുഖം മങ്ങി ….

” ഇല്ല …..” അവൾ താത്പര്യമില്ലാതെ പറഞ്ഞു …

ശബരി ഇവിടെ താമസിക്കുന്നതിൽ അവൾക്കെന്തോ താത്പര്യക്കുറവ് ഉണ്ടെന്ന് വിനയ് ക്ക് തോന്നി ……

” കൊടുത്തേക്ക് അവനെ വിളിച്ച് ….”

” എനിക്ക് വയ്യ … ഞാനെന്തിനാ വല്ലവരും കിടക്കുന്നിടത്ത് ചെന്ന് വിളിച്ച് ചായകൊടുക്കുന്നേ … എനിക്കെങ്ങും വയ്യ ….” അവൾ ദേഷ്യത്തോടെ പറഞ്ഞു ..

” എന്താടോ ഇത് … അവനെന്റെ പഴയ ഫ്രണ്ടാണ് … അഞ്ചാറ് വർഷം ഒരുമിച്ച് പഠിച്ചതാ ഞങ്ങൾ …. തനിക്കും അവൻ നല്ലൊരു ഫ്രണ്ടാണ് …അവനൊരു ഉറക്ക പ്രാന്തനാ …. ചെന്ന് വിളിച്ചില്ലേൽ അവിടെ കിടന്ന് ഉറങ്ങും …. ഇപ്പോ ഹോസ്പിറ്റലിൽ പോകാനുള്ളതാ …..”

” എനിക്കേതായാലും പറ്റില്ല … വിനയേട്ടൻ പോയി വിളിക്വോ, ചായ കൊടുക്വോ എന്താച്ചാ ചെയ്യ് ……. ” അവൾ തീർത്ത് പറഞ്ഞിട്ട് , ബെഡിൽ അങ്ങോട്ടുമിങ്ങോട്ടും തത്തി തത്തി നടക്കുന്ന ആദിയെ എടുത്ത് മടിയിലിരുത്തി …

” ന്റെ പൊന്നിന് വെച്ചക്ക്ണ് ണ്ടോടാ ….” അവൾ ആദിയുടെ ഉണ്ണി വയറിൽ ചെറുതായി അമർത്തിക്കൊണ്ട് ചോദിച്ചു ….

അവൻ അവന്റെ ഭാഷയിൽ ഏതോ പാട്ടിലായിരുന്നു ….

വിനയ് പുഞ്ചിരിച്ചു കൊണ്ടിരുന്ന് ചായ കുടിച്ചു …

ചായ കുടിച്ച് കപ്പ് തിരികെ വച്ചിട്ട് അവൻ പറഞ്ഞു …

” ങും …… സൂപ്പർ ടീ ….. തന്റെ പാട്ട് പോലെ തന്നെ മധുരമുള്ളത് …..” വിനയ് അഭിനന്ദിച്ചു …

അവളവനെയൊന്ന് സൂക്ഷിച്ചു നോക്കി …

വിനയേട്ടൻ തനിക്കിട്ട് വച്ചതാണോ … അതോ നല്ല ചായയായിരുന്നോ ….

” എന്താടോ ഇങ്ങനെ നോക്കുന്നേ …..”

” അല്ല … എനിക്കിട്ട് വെച്ചതാണോന്നറിയാനാ ……”

” ശ്ശെ …… അല്ലടോ …. നല്ല ചായയായിട്ട് തന്നെയാ പറഞ്ഞെ … രാവിലെ ഭാര്യയുടെ കൈപ്പുണ്യത്തെ അഭിനന്ദിക്കാംന്ന് വച്ചപ്പോ അതും പ്രശ്നമാണോ ….?” അവൻ ചോദിച്ചു …

അവൾ ചുണ്ട് കോട്ടി …..

” താനിന്ന് കോളേജിൽ പോകുന്നുണ്ടോ …..” അവൻ ചോദിച്ചു …

” ഇല്ല …. ”

” എത്ര ദിവസം ലീവെടുത്തു …? ”

” ഒരാഴ്ച ………”

” ഞാനിപ്പോ ഒരു എമർജൻസി കേസ് ഹാന്റിൽ ചെയ്യുന്നുണ്ട് .. അത് കൊണ്ടാ ലീവെടുക്കാത്തെ … പറ്റിയാൽ ഈ വീക്കെന്റിൽ നമുക്കൊരു ട്രിപ്പ് പോകാം ….”

” തിരക്കൊക്കെ കഴിഞ്ഞിട്ട് മതി വിനയേട്ടാ .. അപ്പോ സമാധാനമുണ്ടാകുമല്ലോ …. ”

” ങും ……. ”

” ആദി … പപ്പക്കൊരു കിസ് കൊടുക്ക് ….”

അവനവളുടെ മടിയിൽ നിന്നെഴുന്നേറ്റ് വിനയ് യുടെ അടുത്ത് ചെന്നു .. പിന്നെ അവന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് ഉമ്മവച്ചു … പിന്നെ അവന്റെ മൂക്കിൽ കടിച്ചിട്ട് ചിരിച്ചു …

വിനയ് അവനെ എടുത്ത് മടിയിലേക്കിരുത്തി ഉമ്മകൾ കൊണ്ട് മൂടി …

അവൻ മടിയിൽ കിടന്ന് പൊട്ടിച്ചിരിച്ചു … കൂടെ വിനയ് യുടെ മുഖത്ത് ഒരു ചവിട്ടും കൊടുത്തു …

പപ്പയുടെയും മകന്റെയും കുറുമ്പ് നോക്കി ചിരിച്ചു കൊണ്ട് അഭിരാമിയിരുന്നു …

ഇടക്കെപ്പോഴോ മുഖമുയർത്തി നോക്കിയ വിനയ് , അവളെയും വട്ടം പിടിച്ച് മുഖത്ത് ഉമ്മവച്ചു ….

* * * * * * * * * * * * *

വിനയ് ചെന്ന് ഡോറിൽ തട്ടി വിളിച്ചപ്പോഴാണ് ശബരി എഴുന്നേറ്റത് … അവൻ വന്ന് ഡോർ തുറന്ന് ഉറക്ക പിച്ചോടെ നോക്കി …

” എന്ത് ഉറക്കമാടാ … വന്ന് ചായ കുടിക്ക് …”

ശബരി കൈകൾ ഉയർത്തി ഒന്ന് മൂരി നിവർന്നു .. കോട്ടുവാ ഇട്ട് കൊണ്ട് ഹാളിലേക്ക് വന്നു ….

” ഇന്നലെ പകൽ ഉറങ്ങിയത് കൊണ്ട് രാത്രി ഉറങ്ങിയപ്പോൾ ലേറ്റായി ……..” ശബരി പറഞ്ഞു …

” ങും …… പെട്ടന്ന് റെഡിയായിക്കോ ……… 8 മണി കഴിഞ്ഞു … ഒപിയുള്ളതാ ……”

” ഓ … ഞാനത് മറന്നു .. ഇന്ന് വെനസ്ഡേ ആണല്ലേ ……”

വിനയ് തന്നെ ടീ കൊണ്ട് വന്ന് ടേബിളിൽ വച്ചു …

” നിന്റെ പ്രിയതമയെവിടെ …..” ശബരി ചോദിച്ചു ….

” അവൾ കിച്ചണിൽ ബിസി ….. ആദി അവളുടെ ഒക്കത്ത് നിന്ന് ഇറങ്ങുന്നില്ല … സോ ഒറ്റക്കൈ കൊണ്ടാ കുക്കിംഗ് ഒക്കെ ….”

” എന്നാ പിന്നെ നീ വാ .. നമുക്ക് കിച്ചണിൽ കയറാം … ”

” ഡേ … ഡേ … നടക്കുന്ന കാര്യം വല്ലോം പറ … ഹൗസ് സർജൻസി ടൈമിൽ കമ്യൂണിറ്റി ഇന്റൻഷിപ്പ് മറന്നിട്ടില്ലളിയാ….. ആകെയുണ്ടായിരുന്ന മീൻ കറിയിൽ കായം കലക്കി ,നീ ഞങ്ങളെ പട്ടിണിക്കിട്ടത് …..”

” ശ്ശൈയ്……. ഞാനിപ്പോ പുരോഗമിച്ചളിയാ ….. ബ്ലാംഗൂര് പോയി ഒറ്റക്ക് താമസം തുടങ്ങിയപ്പോ , ലീല ചേച്ചിടേം , ബെറ്റി ചേച്ചിടേമൊക്കെ നല്ല ഒന്നാം തരം കോഴിക്കോടൻ , കോട്ടയം റെസിപ്പീസൊക്കെ ഉണ്ടാക്കാൻ പഠിച്ചു …. ”

” ആരായീ ലീല ചേച്ചിയും ബെറ്റി ചേച്ചിയും … ”

” നീ യൂട്യൂബിൽ നോക്ക് …. ലീലാസ് ടേസ്റ്റി വേർൾഡ് , ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ … നമ്മളെപ്പോലെ ഒറ്റക്ക് അന്യനാട്ടിൽ വച്ചും കുടിച്ചും ജീവിക്കുന്നവരുടെ മിശിഹാ മാരാണളിയാ …”

” ഓ … അതായിരുന്നോ ……. എന്നാ അളിയൻ പോയി റെഡിയാക് .. കുക്കിംഗ് ഒക്കെ പിന്നെയാവാം …”

” ഒക്കെ ……..” അവൻ കൈമലർത്തി ചിരിച്ചു …. പിന്നെ എഴുന്നേറ്റ് റൂമിൽ പോയി …

ബ്രേക്ക് ഫാസ്റ്റ് ഡൈനിംഗ് ടേബിളിൽ കൊണ്ട് വച്ച് അവൾ കാത്ത് നിന്നു ..

വിനയ് യും ശബരിയും ഡ്രസ് ചെയ്ത് വന്നു … ശബരിക്ക് ഭക്ഷണമെടുത്ത് കൊടുക്കാൻ അവൾക്ക് ഒട്ടും താത്പര്യമില്ലായ്രുന്നു …….

” ഞങ്ങളെടുത്ത് കഴിച്ചോളാം … ”

ആദി കൈയിലിരിക്കുന്നത് കൊണ്ട് വിനയ് പറഞ്ഞു …

ശബരിക്ക് വിളമ്പണ്ടല്ലോ എന്നോർത്തപ്പോൾ അവൾക്ക് ആശ്വാസം തോന്നി …

” താനിരിക്കെടോ …… ” വിനയ് അവൾക്ക് കൂടി ഒരു പ്ലേറ്റെടുത്തു വച്ചു …

” വേണ്ട …… വിനയേട്ടാ … ഞാനും ആദിയും കൂടി കഴിച്ചോളാം .. നിങ്ങൾ പെട്ടന്ന് കഴിച്ചെണീക്ക് …. പോകാറായില്ലേ ….”

അങ്ങനെ പറഞ്ഞെങ്കിലും അവൾക്ക് നിരാശ തോന്നി .. നാശം … ശബരി ഇല്ലായിരുന്നെങ്കിൽ താനും മോനും വിനയേട്ടന്റെ ഒപ്പമിരുന്ന് കഴിച്ചേനേ …

കഴിക്കുന്നതിനിടയിൽ ശബരിയുടെ നോട്ടം ഇടക്കിടെ അവളുടെ മേൽ വീണു .. അത് മനസിലായപ്പോൾ അവൾ മെല്ലെ ആദിയെയും കൊണ്ട് കിച്ചണിലേക്ക് നടന്നു ….

” മമ്മക്കും മോനും ഒരുമിച്ച് … മുറ്റത്ത് പോയി .. കാക്കയെ കണ്ട് .. .. മരങ്ങളെ കണ്ട് .. പൂക്കളെ കണ്ട് .. ആകാശം കണ്ട് ..പാപ്പം കഴിക്കാട്ടോ …..” അവളവനോട് പറഞ്ഞു ..

അവൻ തന്റെ കുഞ്ഞിക്കാലിട്ടിളക്കി …..

ഭക്ഷണം കഴിച്ചു കഴിഞ്ഞ് , ഇരുവരും ഹോസ്പിറ്റലിലേക്ക് പോയി … വിനയ് യുടെ കാറിലാണ് അവർ പോയത് ….

* * * * * * * * * * * *

മൂന്ന് മണിയായപ്പോൾ ശബരി ബാഗെടുത്ത് ഇറങ്ങി …

” നീയെവിടെ പോകുന്നു … ”

” നമ്മുടെ പഴയ ഫ്രണ്ട്സിനെയൊക്കെ ഒന്ന് കാണാൻ … പഠിച്ച മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യാൻ കയറിയിട്ടും പഴയ ആൾക്കാർ അധികമൊന്നുമില്ല.. പക്ഷെ ഈ സിറ്റിയിൽ കുറേ ആൾക്കാരൊക്കെയുണ്ട് .. അല്ലേ … ”

” ഉവ്വ് ….. ആനന്ദ് , ജെറി ഒക്കെ കിംസിൽ ഉണ്ട് … ഇപ്പോ ആരെ കാണാനാ …”

” അങ്ങനെ പ്ലാൻ ചെയ്തിട്ടൊന്നുമില്ല .. ഇറങ്ങിയിട്ട് എഫ് ബി, വാട്ട്സപ് ഒന്ന് നോക്കട്ടെ …. അവൈലബിൾ ആരാന്ന് വച്ചാൽ അങ്ങോട്ട് …”

” ഓ ….ഒക്കെ …….”

അവൻ വിനയ് യോട് യാത്ര പറഞ്ഞിറങ്ങി ….

പോകുന്നതിനിടയിൽ , അറ്റൻഡർ അരുണിനെ മാറ്റി നിർത്തി എന്തോ പറഞ്ഞേൽപ്പിച്ചു …..

പിന്നെ ലിഫ്റ്റ് വഴിയിറങ്ങി താഴേക്ക് …

* * * * * * * * * * *

ചന്ദ്രകാന്തം എന്ന് ഗേറ്റിൽ കൊത്തി വച്ച കൊട്ടാര സദൃശ്യമായ വീടിന് മുന്നിൽ ഓട്ടോറിക്ഷ നിർത്തി …

ശബരി ഇറങ്ങി ….

ഓട്ടോക്കൂലി കൊടുത്ത ശേഷം അവൻ തിരിഞ്ഞു …..

ഓട്ടോമേറ്റിക് ഗേറ്റ് തുറന്ന് കിടപ്പുണ്ടായിരുന്നു ….

പോർച്ചിൽ ഒരു ബെൻസ് കിടപ്പുണ്ട് …. പുറത്തൊന്നും ആരെയും കണ്ടില്ല ….

അവൻ ചെന്ന് കോളിംഗ് ബെല്ലടിച്ചു ….

ഒരു സ്ത്രീയാണ് വാതിൽ തുറന്നത് …

” Dr . നിരഞ്ജനയുടെ വീടല്ലേ …. ”

” അതേ .. ആരാണ് ….”

” ഒരു പഴയ ഫ്രണ്ടാണ് ….. Dr . ശബരി …. ” അവൻ അറിയിച്ചു ..

അവിടെ വെയ്റ്റ് ചെയ്യൂ ..ഞാൻ മാഡത്തോട് പറയട്ടെ ….

ശബരി സിറ്റൗട്ടിലെ വിശാലമായ സോഫയിലേക്കിരുന്നു …..

ഇൻഡോർ പ്ലാന്റ്സും … ഔട്ട് ഡോർ പ്ലാന്റ്സും ഒക്കെ സിറ്റൗട്ടിലും മുറ്റത്തുമൊക്കെയായി ഉണ്ടായിരുന്നു …

മുറ്റത്ത് ഉരുളൻ കല്ലുകളിട്ട് ആധുനിക ആമ്പൽ പെയ്ക നിർമ്മിച്ചിട്ടുണ്ടായിരുന്നു ….

അരികിൽ ഒരു കാൽപ്പെരു മാറ്റം അവൻ കേട്ടു ….

അവൻ തലയുയർത്തി നോക്കി …. മുട്ടിനു മുകളിൽ നിൽക്കുന്ന ടൈറ്റ് സ്കർട്ടും , സ്ലീവ്ലെസ് ടോപ്പും ധരിച്ച് ഒരു മാദക സുന്ദരിയായി നിരഞ്ജന …..

” ഹായ് …. ശബരി ……” അവൾ ആഹ്ലാദത്തോടെ നടന്നു വന്നു …

അവളുടെ കടഞ്ഞെടുത്ത മേനിയിൽ നിന്ന് ദൃഷ്ടി മാറ്റാനാകാതെ ഒരു നിമിഷം അവൻ നിന്നു പോയി…(തുടരും)

നന്ദ്യാർവട്ടം: ഭാഗം 1 

നന്ദ്യാർവട്ടം: ഭാഗം 2

നന്ദ്യാർവട്ടം: ഭാഗം 3

നന്ദ്യാർവട്ടം: ഭാഗം 4

നന്ദ്യാർവട്ടം: ഭാഗം 5

നന്ദ്യാർവട്ടം: ഭാഗം 6

നന്ദ്യാർവട്ടം: ഭാഗം 7

നന്ദ്യാർവട്ടം: Part 8

Share this story