ജാതകം: ഭാഗം 12

ജാതകം: ഭാഗം 12

എഴുത്തുകാരൻ: ശിവ


ഏട്ടന് എന്തെങ്കിലും പറ്റിയോ എന്ന പേടിയോടെ ഞാൻ വാതിൽ പടികടന്നു നോക്കുമ്പോൾ താഴെ കൽപടവിൽ ഏട്ടൻ കിടക്കുന്നത് കണ്ടു.. പേടിച്ചു എന്റെ നല്ല ജീവൻ അങ്ങ് പോയി
ഞാൻ വേഗം പടികൾ ചാടി ഇറങ്ങി ചെന്നു ഏട്ടനെ വിളിച്ചു..
“ഏട്ടാ… ഏട്ടാ എഴുന്നേൽക്ക് ഏട്ടാ..
എന്റെ വിളികേട്ട് ദേവേട്ടൻ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു..
“നിനക്കെന്തിന്റെ സൂക്കേടാടി മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ..
“ഓ അപ്പോൾ എന്റെ മോൻ കിടന്നു ഉറങ്ങുവായിരുന്നോ, വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട്..

“അതേ.. നീ എന്താ വിചാരിച്ചേ ഞാൻ അങ്ങ് തട്ടി പോയെന്നോ..
“എന്തിനാ ദേവേട്ടാ ആവശ്യമില്ലാത്തതു ഒക്കെ പറയുന്നത്..
“എനിക്കറിയാമെടി നിന്റെ മനസ്സിലിരുപ്പ് എന്താണെന്ന്
ഞാൻ മരിച്ചിട്ട് വേണമല്ലോ നിനക്ക് അവന്റെ കൂടെ സുഖമായി ജീവിക്കാൻ..
“ദേ ഏട്ടാ വേണ്ടാത്ത വർത്തമാനം പറയാൻ നിൽക്കാതെ വേഗം കുളിച്ചു വരാൻ നോക്ക്..
“ഞാൻ എനിക്ക് സൗകര്യം ഉള്ളപ്പോൾ കുളിക്കും നീ നിന്റെ കാര്യം നോക്കെടി കോപ്പേ..
“ഓ ശെരി എന്നാൽ പിന്നെ എന്റെ മോൻ ഇവിടെ ഇരുന്നോളു ഞാൻ അമ്മയെ പറഞ്ഞു ഇങ്ങോട്ട് വിട്ടേക്കാം എന്നും പറഞ്ഞു ഞാൻ അവിടുന്ന് കേറി പോയി..
ഞാൻ പോന്നു കുറച്ചു സമയം കഴിഞ്ഞപ്പോ ളേക്കും എട്ടനും എത്തി..
“കുളിക്കാൻ പോയിട്ട് നേരം കുറെ ആയല്ലോടാ.. അമ്പലത്തിൽ പോണമെന്നു നിന്നോട് പറഞ്ഞതല്ലേ.. വേഗം പോയി ഒരുങ്ങിയിട്ടു വാടാ എന്നും പറഞ്ഞു അമ്മ ദേഷ്യപ്പെട്ടതോടെ
ഏട്ടൻ പെട്ടെന്ന് തന്നെ ഒരുങ്ങി വന്നു..
പിന്നെ ഒട്ടും താമസിക്കാതെ തന്നെ ഞങ്ങൾ നേരെ അമ്പലത്തിലേക്ക് പോയി..
ഇളം കാറ്റിൽ ആടിയുലഞ്ഞു നിൽക്കുന്ന നെൽ കതിരുകൾ വിളഞ്ഞ വയലിന് നടുവേ തീർത്ത ചെമ്മൺ പാതയിലൂടെ ഞങ്ങൾ ക്ഷേത്രത്തിലേക്ക് നടക്കുകയാണ്..
മുണ്ടൊക്കെ മടക്കി കുത്തി ഞങ്ങളുടെ മുന്നിൽ കേറി നെഞ്ച് വിരിച്ചു ദേവേട്ടന്റെ നടപ്പ് കണ്ടപ്പോൾ “നീ എന്താടാ ആരെയെങ്കിലും തല്ലാൻ പോവാണോ എന്ന് അമ്മ ചോദിച്ചത് കേട്ടെനിക്ക് ചിരി വന്നു..
“ഏട്ടാ ഒരുപാട് മസിലു പിടിച്ചു നടക്കല്ലേ.. ഏട്ടൻ തല്ലാൻ ചെല്ലുവാണെന്ന് വിചാരിച്ചു ചിലപ്പോൾ ക്ഷേത്രത്തിൽ നിന്നും ദേവി ഇറങ്ങി ഓടിയെന്നു വരും ..
അതുകേട്ടു ഏട്ടൻ എന്നെ ദേഷ്യത്തിൽ ഒന്നു തിരിഞ്ഞു നോക്കി എന്നിട്ട് മുണ്ടിന്റെ മടക്കി കുത്തഴിച്ചു മുന്നോട്ടു നടന്നു..
അതിനിടയിൽ ഏട്ടനെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.. പക്ഷേ അതൊന്നും കേൾക്കാത്ത മട്ടിൽ ഏട്ടൻ നടന്നു..
അങ്ങനെ ഞങ്ങൾ ക്ഷേത്രത്തിന് മുന്നിൽ എത്തി..
ദേവിയെ മനസ്സിൽ ധ്യാനിച്ച് കൊണ്ടു ക്ഷേത്രത്തി നുള്ളിലേക്കു കടന്നു..
തന്റെ മുന്നിൽ വരുന്ന മക്കൾക്കെല്ലാം അനുഗ്രഹം വാരി കോരി ചൊരിയുന്ന അഭിഷ്ട വരധായനിയായ ദേവിയുടെ മുന്നിൽ ഞാനും അമ്മയും തൊഴുതു മനമുരുകി പ്രാത്ഥിച്ചു കൊണ്ടിരുന്നു..
ഞങ്ങളുടെ കണ്ണീർ തുള്ളികൾ കൊണ്ടു ആ ക്ഷേത്രാങ്കണത്തിൽ ദേവിക്ക് അർച്ചന ചെയ്തു എന്നു തന്നെ പറയാം..
ഒടുവിൽ പ്രാത്ഥന കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ ഞങ്ങളുടെ അടുത്ത് ഉണ്ടായിരുന്ന ഏട്ടനെ കാണാൻ ഇല്ല..
അമ്പലത്തിന് ചുറ്റും നോക്കിയിട്ടും ആളെ അവിടെങ്ങും കണ്ടില്ല ..
“നമ്മൾ പ്രാത്ഥിക്കുന്ന സമയം കൊണ്ടു അവൻ ഇവിടുന്നു മുങ്ങിക്കാണും മോളെ എന്ന് അമ്മ പറഞ്ഞു..
അത് ശെരിയായിരിക്കും എന്നെനിക്കും തോന്നി അല്ലെങ്കിൽ അത്രയും നേരം കൂടെ നിന്നിട്ട് ആള് വേറെ എവിടെ പോവാനാണ്..
എന്തായാലും പ്രാത്ഥനയും വഴിപാടും ഒക്കെ കഴിച്ചു ഞാനും അമ്മയും തിരികെ തറവാട്ടിൽ എത്തുമ്പോൾ ഞങ്ങളെ കാത്ത് ഒരഥിതി ഉമ്മറത്ത് ഉണ്ടായിരുന്നു..
മറ്റാരുമല്ല “വിഷ്ണു.. ”
“ഹാ വിഷ്ണുവോ, വിഷ്ണു ഇതെപ്പോൾ വന്നു..
“ഞാൻ വന്നിട്ട് കുറച്ചു സമയം ആയി നിങ്ങൾ ഇതെവിടെ പോയി..
“ഞങ്ങൾ അമ്പലത്തിൽ പോയതാണ്..
“ദേവൻ എന്തിയെ..
“ഒന്നും പറയേണ്ട വിഷ്ണു ഏട്ടൻ ഇവിടുന്നു പോവുമ്പോഴും അമ്പലത്തിൽ എത്തുമ്പോഴും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു.. ഞങ്ങൾ പ്രാത്ഥിക്കുന്നതിനു ഇടയിൽ പെട്ടെന്ന് ആളെ കാണാതെ പോയി..
“എന്താ ശ്രീദേവി ഈ പറയുന്നത് ഞാൻ പ്രേത്യകം പറഞ്ഞതല്ലേ എപ്പോഴും അവന്റെ കൂടെ ഉണ്ടാവണം അവനെ ശ്രെദ്ധിക്കണം എന്നൊക്കെ എന്നിട്ട് ഇത്രയും ഉത്തരവാദിത്തം ഇല്ലാതെ പെരുമാറാമോ….
“അതു പിന്നെ വിഷ്ണു ഞാൻ..
“എന്താ മോനെ എന്തെങ്കിലും കുഴപ്പം ഉണ്ടോ..
“അതുപിന്നെ അമ്മേ നമ്മൾ വിചാരിക്കും പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ.. ഈ തറവാട്ടിലെ കാരണവന്മാർ കൊല്ലപ്പെട്ടത് പോലെ സർപ്പദംശനം ഏറ്റു തന്നെയാണ് ദേവനും മരണം നടക്കുക അങ്ങനെ ഒരു വിധിയാണ് അവന്റെ ജാതകത്തിൽ ഉള്ളത്..
നാഗശാപം കൊണ്ടു വന്ന ആ വിധി തടയുക എന്നത് അത്ര എളുപ്പം ആയിരിക്കില്ല അതിനുള്ള ഏക പോംവഴി ഇവിടുള്ള നാഗമാണിക്യം തിരികെ നാഗ സന്നിധിയിൽ സമർപ്പിക്കുക മാത്രമാണ്..
“വിഷ്ണു അതിനു വേണ്ടിയിട്ട് അല്ലേ ഞാൻ വിഷ്ണു പറഞ്ഞത് പോലുള്ള വൃതവും പൂജയും ഒക്കെ ചെയ്യുന്നത്..
“അതൊക്കെ ശെരിയാണ് പക്ഷേ ഇടക്ക് വെച്ച് ആ പൂജക്ക്‌ മുടക്കം വന്നില്ലേ.. അതിനു ഇനി പരിഹാര ക്രിയകൾ ഒന്നും തന്നെ ഇല്ല..
പ്രാത്ഥിക്കുക.. നാളത്തെ ഒരു ദിവസം കൂടി കഴിഞ്ഞു കിട്ടിയാൽ പിന്നെ നമുക്ക് പ്രതീക്ഷക്ക് വക ഉണ്ട്..
നാളെ കഴിഞ്ഞാൽ നാഗപഞ്ചമി ആണ്.. ശ്രീകൃഷ്ണൻ
കാളിയൻറെ അഹങ്കാരം ശമിപ്പിച് കീഴടക്കിയതിന്റെ പ്രതീകമായി ആഘോഷിക്കപ്പെടുന്ന ദിനമാണ് നാഗപഞ്ചമി.. അന്നേ ദിവസം പൂർണ്ണമായും ഉപവസിച്ചു കുളിച്ചു സർപ്പകാവിൽ നൂറും പാലും നിവേദിക്കണം..
പഞ്ചമി ദിവസം നാഗങ്ങളെ പാലില് കുളിപ്പിക്കുന്ന
വര്ക്ക് അഷ്ടനാഗങ്ങളുടെ അനുഗ്രഹവും ഐശ്വര്യവും വന്നു ചേരുമെന്ന് ആണ് വിശ്വാസം..
പൊതുവെ അന്നേ ദിവസം നാഗങ്ങൾ ആരെയും ഉപദ്രവിക്കാറില്ല.. അതുകൊണ്ട് തന്നെ നാളത്തെ ഒരു ദിവസം കഴിഞ്ഞു കിട്ടിയാൽ പകുതി കടമ്പ നമ്മൾ കടന്നു എന്ന് ആശ്വസിക്കാം..
പക്ഷേ അന്നേ ദിവസം നാഗമാണിക്യം ഞാൻ പറഞ്ഞ മുഹൂർത്തത്തിന് മുൻപ് സമർപ്പിക്കാൻ ആയില്ലെങ്കിൽ എല്ലാം നാശത്തിലെ കലാശിക്കു..
ഇതുവരെ അമ്മയുടെയും പിന്നെ നീ ജീവിതത്തിൽ വന്നതിൽ പിന്നെ നിന്റെയും പ്രാത്ഥന കൊണ്ടു മാത്രമാണ് ദേവൻ ജീവിച്ചിരുന്നത്.. പക്ഷേ ഇനി ആ പ്രാത്ഥനകൾക്കും ദേവന്റെ ജീവനെ പിടിച്ചു നിർത്താൻ ആയെന്ന് വരില്ല..
വിഷ്ണു പറയുന്നത് കേട്ടു ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി.. ഞങ്ങളുടെ ഉള്ളിൽ ഭയത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞു വീശി കൊണ്ടിരുന്നു..
“ഞാൻ നിങ്ങളെ വെറുതെ ഭയപ്പെടുത്തുക അല്ല കാര്യത്തിന്റെ ഗൗരവം നിങ്ങൾ കൂടി അറിഞ്ഞിരിക്കണം അതു പറയാൻ വേണ്ടി കൂടിയാണ് ഞാൻ വന്നത് .. പിന്നെ പറഞ്ഞത് പോലെ തന്നെ കാവിൽ പൂജക്ക്‌ ഉള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തേക്കണം എന്നും പറഞ്ഞു അവൻ ഇറങ്ങി..
“അമ്മേ വിഷ്ണു പറയുന്നത് കേട്ടിട്ട് എനിക്കെന്തോ വല്ലാത്തൊരു പേടി തോന്നുന്നുണ്ട്..
“എല്ലാം കൂടി കേട്ടപ്പോൾ എനിക്കും ആകെ പേടി തോന്നുന്നുണ്ട് .. പക്ഷേ അവൻ നാഗമാണിക്യം എടുക്കുന്നതിനെ കുറിച്ച് തന്നെ എപ്പോഴും പറയുന്നത് കേട്ടിട്ട് എനിക്കെന്തോ ഒരു സംശയം തോന്നുന്നു..
“എന്ത് സംശയം..
“അതുപിന്നെ മോളെ ഒരു പക്ഷേ നാഗമാണിക്യം സ്വന്തമാക്കാൻ അവൻ നടത്തുന്ന നാടകം ആയിക്കൂടെ ഇതൊക്കെ..
“ഹേ വിഷ്ണു അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.. മാത്രമല്ല ദേവേട്ടന്റെ ജാതകത്തിന്റെ കാര്യം അമ്മക്കും അറിയാവുന്നതല്ലേ..
“അതൊക്കെ ശെരിയാണ് മോളെ അതിനുള്ള പരിഹാരം ആയിട്ടാണ് നീയുമായുള്ള വിവാഹം നടത്തിയത് തന്നെ..
പിന്നെ അവൻ പറഞ്ഞത് പോലെ തന്നെ നാഗമാണിക്യം തിരികെ സർപ്പകാവിലെ നാഗത്താന്മാർക്ക് സമർപ്പിച്ചാലെ ഇവിടത്തെ ശാപം മാറുകയുള്ളൂ.. പക്ഷേ ആ നാഗമാണിക്യം നിലവറയിൽ നിന്ന് നിന്നെ കൊണ്ടു എടുപ്പിക്കുന്നത് അവനു അത് സ്വന്തമാക്കാൻ അല്ലെന്ന് ആര് കണ്ടു..
“ഹേ അമ്മ പറയും പോലെ ഒന്നും ആയിരിക്കില്ല അമ്മേ.. വിഷ്ണുവിന് അങ്ങനെ ഒരു ഉദ്ദേശം ഉള്ളതായി എനിക്ക് ഇതുവരെ തോന്നിയില്ല..
“ഒരു പക്ഷേ പഴയ പക അവന്റെ ഉള്ളിൽ ഉണ്ടെങ്കിലോ എന്തായാലും എന്റെ മോളൊന്നു സൂക്ഷിക്കണം..
അമ്മ അതു പറഞ്ഞു അകത്തേക്ക് പോയപ്പോഴേക്കും വീണ അങ്ങോട്ടേക്ക് വന്നു..
“ചേച്ചി വിഷ്ണുവേട്ടൻ എന്തിനാ വന്നത്..
“ങേ നിനക്കെങ്ങനെ വിഷ്ണുവിനെ അറിയാം..
“അതുപിന്നെ അന്ന് ഞാൻ പറഞ്ഞില്ലേ എനിക്കൊരാളെ ഇഷ്ടമാണെന്നു അതു ഈ വിഷ്ണുവേട്ടനെയാ..
അതുകേട്ടപ്പോൾ എനിക്കും എന്തൊക്കെയോ സംശയങ്ങൾ ഉള്ളിൽ തോന്നി തുടങ്ങി..
വീണയുമായുള്ള അടുപ്പത്തെ കുറിച്ച് എന്തുകൊണ്ട് ഇതുവരെ ആയിട്ടും വിഷ്ണു പറഞ്ഞില്ല.. ഇനി അമ്മ പറഞ്ഞത് പോലെ ആയിരിക്കുമോ കാര്യങ്ങൾ.. പക്ഷേ ഇപ്പോൾ തത്കാലം അവനെ വിശ്വസിച്ചേ പറ്റൂ….
“ചേച്ചി എന്താ ചേച്ചി ആലോചിച്ചു നിൽക്കുന്നത്..
“ഹേ നീ വാ എല്ലാം പറയാം എന്നും പറഞ്ഞു ഞാൻ അവളുമായി അകത്തേക്ക് പോയി..
———————————————————
സന്ധ്യയോടെ ദേവേട്ടൻ വന്നു..
“ഡാ നീ ഇത്രയും നേരം എവിടായിരുന്നു.. നീ എന്തിനാ അമ്പലത്തിൽ നിന്നും പറയാതെ പോയത്..
“അതുപിന്നെ അമ്മേ അവിടെ വെച്ചു ഞാൻ എന്റെ ഒരു കൂട്ടുകാരനെ കണ്ടു പിന്നെ അവനുമായി വർത്തമാനം പറഞ്ഞു പറഞ്ഞു അവന്റെ കൂടെ അങ്ങ് പോയി..
“അതിനു അവിടെ ഏട്ടന്റെ കൂട്ടുകാരെ ആരെയും ഞാൻ കണ്ടില്ലല്ലോ..
“അതു നിന്റെ കണ്ണിൽ കുരു ആയത് കൊണ്ടാവും..
“എന്റെ അമ്മേ ഇതൊക്കെ ഫുൾ കള്ളത്തരമാണ് ഏട്ടൻ അവിടുന്നു മനപ്പൂർവം മുങ്ങിയതാണ്..
“അതേടി ഞാൻ മനപ്പൂർവം മുങ്ങിയതാണ് നീ കൊണ്ടു പോയി കേസ് കൊടുക്ക്..
“അല്ല ഇന്നെന്താ സാർ കുടിക്കാഞ്ഞത്.. നിങ്ങൾക്ക് കുടിച്ചിട്ട് വരാൻ മേലായിരുന്നോ..?
“എനിക്ക് തോന്നുമ്പോൾ ഞാൻ കുടിക്കും അതൊന്നും നീ തിരക്കേണ്ട കാര്യമില്ല..
“എന്റെ പൊന്നോ കുടിച്ചിരുന്നെ ങ്കിൽ ഇന്നലത്തെ പോലെ നിങ്ങളുടെ ഒരു ബ്രേക്ക്‌ ഡാൻസ് എനിക്കും അമ്മക്കും ഇന്നും കാണാമല്ലോ എന്നോർത്തു ചോദിച്ചു പോയതാണേ ക്ഷെമിക്ക് എന്നും പറഞ്ഞു ഞാൻ ചിരിച്ചു കൂട്ടത്തിൽ അമ്മയും..
അതു കണ്ടു ദേഷ്യത്തിൽ എന്നെയൊന്നു നോക്കിയിട്ട് ഏട്ടൻ അകത്തേക്ക് കേറി പോയി..
“അമ്മേ നാളെ മുതൽ ഉള്ള പൂജയുടെ കാര്യങ്ങൾ ഒക്കെ ഏട്ടനോട് പറ..
അതുപോലെ ഇവിടുന്ന് രണ്ടു ദിവസത്തേക്ക് എങ്ങും പോവരുതെന്നും പറ അമ്മ പറഞ്ഞാലേ ഏട്ടൻ കേൾക്കുള്ളൂ..
“മ്മം ശെരി മോളെ എന്നും പറഞ്ഞു അമ്മ അകത്തേക്ക് കേറി പിന്നാലെ ഞാനും കേറി..
“ഡാ നാളെ മുതൽ ഇവിടെ ഒരു പൂജ നടത്തുന്നുണ്ട് അതുകൊണ്ട് രണ്ടു ദിവസത്തേക്ക് നീ ഇവിടുന്ന് എങ്ങോട്ട് പോവരുത്..
“അതെന്താ അമ്മേ പൂജ നടന്നോട്ടെ.. നിങ്ങളൊക്കെ ഇവിടില്ലേ പിന്നെ ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നത്..
എന്നെക്കൊണ്ടൊന്നും പറ്റില്ല ഇവിടെ അടച്ചു പൂട്ടി ഇരിക്കാൻ..
“നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി.. ഇത് നിനക്ക് വേണ്ടി കൂടിയുള്ളതാണ് അതുകൊണ്ട് നീ ഇവിടെ കാണണം..
“പൂജയും മന്ത്രവും ആയിട്ടൊന്നും ഇരിക്കാൻ എന്നെ കിട്ടില്ല ഞാൻ പോവും..
“ഹാ നീ പൊക്കോ പക്ഷേ തിരിച്ചു വരുമ്പോൾ ഈ അമ്മയെ ജീവനോടെ നീ കാണില്ല..
“ഓ പണ്ടാരമടങ്ങാനായിട്ട് ഞാൻ എങ്ങും പോവില്ല പോരേ എന്നും പറഞ്ഞു ദേഷ്യപ്പെട്ടു ഏട്ടൻ റൂമിൽ കേറി..
“അമ്മേ ഇനിയിപ്പോൾ ഇന്നും നാളെയും ഏട്ടന്റെ മേൽ ഒരു ശ്രദ്ധ വേണം..
“മ്മം മോള് പേടിക്കേണ്ട അവന് ഒന്നും വരില്ല നമ്മുടെ പ്രാത്ഥന ഈശ്വരൻ കേൾക്കാതെ ഇരിക്കില്ല..
എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി കൂടെ ഞാനും..
—————————————————–
അന്ന് രാത്രി എനിക്കെന്തോ ഉറക്കം വന്നില്ല, ഏട്ടൻ നല്ല ഉറക്കമാണ്.. ഞാൻ ഏട്ടനേയും നോക്കിയിരുന്നു നാഗദൈവങ്ങളോട് പ്രാത്ഥിച്ചു നേരം വെളുപ്പിക്കാൻ തന്നെ തീരുമാനിച്ചു..
ഇടക്ക് ഉറക്കം കണ്ണിനെ മാടി വിളിച്ചെങ്കിലും ഉറങ്ങാതെ ഇരുന്നു ഞാൻ നേരം വെളുപ്പിച്ചു..
ഏട്ടൻ ഉണർന്നെന്ന് കണ്ടപ്പോൾ ഞാൻ നേരെ അടുക്കളയിലേക്കു പോയി..
“ഹാ ഇതെന്താ മോളെ മുഖത്തു ആകെയൊരു ക്ഷീണം നീ ഇന്നലെ ഉറങ്ങിയില്ലേ..
“ഇല്ലമ്മേ ഓരോന്ന് ഓർത്തപ്പോൾ ഉറക്കം വന്നില്ല..
“എനിക്കും കിടന്നിട്ടു ഉറക്കം വന്നില്ല കണ്ണടക്കുമ്പോളൊക്കെ നാഗങ്ങൾ മുന്നിൽ വന്നു നിൽക്കുന്നത് പോലെ ഒരു തോന്നൽ..
“മ്മം അമ്മേ രാവിലെ തന്നെ കാവ് വൃത്തിയാക്കാൻ ആളെ ഏർപ്പാട് ആക്കണേ ഇന്നു സന്ധ്യക്ക്‌ കാവിൽ വിളക്ക് വെക്കണം..
“മ്മ്മം ശെരി മോളെ രാഘവനോട് കുറച്ചു പേരുമായി വരാൻ അമ്മ പറഞ്ഞോളാം..
“അമ്മേ ഏട്ടൻ എഴുന്നേറ്റു കാപ്പി കൊടുക്ക്..
“അതു നിനക്കങ്ങു കൊണ്ടു കൊടുത്താൽ പോരെ..
“അമ്മക്ക് അറിഞ്ഞു കൂടെ ഇപ്പോൾ ഞാൻ കൊണ്ടുപോയി കൊടുത്താൽ ഏട്ടൻ കുടിക്കില്ല അമ്മ തന്നെ കൊണ്ടു പോയി കൊടുക്ക് എന്നും പറഞ്ഞു അമ്മയെ പറഞ്ഞു വിട്ടിട്ട് ഞാൻ കുളിക്കാൻ പോയി..
കുളിയെല്ലാം കഴിഞ്ഞു വന്നു പൂജാമുറിയിൽ ചെന്നു ശിവസ്ത്രോത്രം ചൊല്ലി പ്രാത്ഥിച്ചു..
അപ്പോഴേക്കും വീണയും എഴുന്നേറ്റിരുന്നു..
പിന്നെ ഞങ്ങൾ എല്ലാവരും കൂടി ഓരോന്ന് പറഞ്ഞിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴേക്കും രാഘവേട്ടൻ കുറച്ചു പേരുമായി വന്നു കാവ് വൃത്തിയാക്കി..
ഉച്ചയോടെ പണി തീർത്തു അവർ പോയി..
പിന്നെ ഞാനും വീണയും പൂജക്ക്‌ ആവശ്യമായ സാധനങ്ങൾ ഒരുക്കുന്നതിനുള്ള തിരക്കിലായി..
അതിനിടയിൽ ഏട്ടനെ ഇടക്കിടെ വന്നു ഞാൻ നോക്കുന്നുമുണ്ടായിരുന്നു.. ഏട്ടൻ എന്തോ പുസ്തകം വായിച്ചു കട്ടിലിൽ കിടക്കുണ്ടായിരുന്നു..
സന്ധ്യയോടെ കാവിൽ വിളക്ക് വെക്കാനുള്ള തയാറെടുപ്പുകളുമായി ഞാനും അമ്മയും വീണയും തിരക്കിലായിരുന്നു..
ദേവനപ്പോൾ റൂമിൽ ആകെ ബോറടിച്ചു ചടഞ്ഞു കൂടി കിടക്കുകയായിരുന്നു ..
പെട്ടെന്ന് ഒരു തണുത്ത കാറ്റ് ദേവനെ തഴുകി കടന്നു പോയി..
ദേവൻ പതിയെ എഴുന്നേറ്റു ജന്നലിന്റെ അരികിലേക്ക് നടന്നു..
പുറത്തു ഇരുൾ വീണു തുടങ്ങിയിരിക്കുന്നു.. പെട്ടെന്ന് മുറ്റത്തൊരു തിളക്കം കണ്ടു ദേവൻ അതിലേക്ക് സൂക്ഷിച്ചു ഒന്ന് നോക്കി..
അതൊരു പാമ്പായിരുന്നു.. അതിന്റെ തലയിൽ മുത്തുപോലെ എന്തോ ഒന്നിരുന്നു തിളങ്ങുന്നു..
അതുകണ്ടു ദേവനാകെ കൗതുകം തോന്നി..
പെട്ടെന്ന് അവൻ നോക്കി നിൽക്കേ ആ പാമ്പ് കാവിലേക്ക് ഇഴഞ്ഞു പോയി..
അതു കണ്ടു ദേവനും മുറിയിൽ നിന്നിറങ്ങി മുറ്റത്തെത്തി അതിന്റെ പിന്നാലെ പോയി.. കാവിനു മുന്നിലെത്തി..
കാവിലേക്കു ഒരൽപ്പം കേറിയതും പിന്നിൽ നിന്നും ശ്രീദേവിയുടെ വിളികേട്ടു..
“ഏട്ടാ അങ്ങോട്ടെങ്ങും പോവല്ലേ..
“നീ ഒന്നു പോടീ എന്നും പറഞ്ഞു മുന്നോട്ടു പോവാൻ തുടങ്ങിയതും എവിടെ നിന്നോ ഇഴഞ്ഞെത്തിയ സർപ്പം ദേവന്റെ കാലിൽ ആഞ്ഞു കൊത്തി..
കൊത്തു കിട്ടിയതും
“ഹാ എന്റെ കാൽ എന്നും പറഞ്ഞു ദേവൻ കുനിഞ്ഞു ഇരുന്നു കൊണ്ടു കാലിൽ തൊട്ടു..
അപ്പോഴേക്കും ഒരൊറ്റ ഓട്ടത്തിന് ഞാൻ ഏട്ടന്റെ അടുത്ത് ഓടിയെത്തി..
” എന്തുപറ്റി ഏട്ടാ എന്നു ചോദിച്ചു കൊണ്ടു ഞാൻ ഏട്ടന്റെ അടുത്ത് ഇരുന്നു..
ഏട്ടന്റെ കാലിൻ ചുവട്ടിൽ നിന്നും എന്റെ കണ്മുന്നിലൂടെ ഒരു പാമ്പ് അപ്പോൾ ഇഴഞ്ഞു പോയി..
പെട്ടെന്ന് ഏട്ടൻ പുറകോട്ടു മലർന്ന് വീഴാൻ തുടങ്ങിയതും ഏട്ടനെ കേറി പിടിച്ചു കൊണ്ടു ഞാൻ പതിയെ എന്റെ മടിയിലേക്ക് ഏട്ടനെ കിടത്തി..
എനിക്കാകെ വെപ്രാളം ആയി.. എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം പകച്ചു ഇരുന്നു പോയി ഞാൻ..
അപ്പോഴേക്കും എന്റെ കണ്ണുകളും നിറഞ്ഞൊഴുകി തുടങ്ങിരുന്നു..
ആ കണ്ണീർ തുള്ളികൾ ഏട്ടന്റെ മുഖത്തേക്ക് മെല്ലെ ഇറ്റിറ്റു വീണു കൊണ്ടിരുന്നു..
എന്റെ വെപ്രാളം കണ്ടിട്ട് ആവണം എനിക്ക് ഒന്നുമില്ല എന്ന മട്ടിൽ ഏട്ടനപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കിയിട്ട് ഏട്ടന്റെ വലതു കൈ ഉയർത്തി വിരലുകളാൽ മെല്ലെ എന്റെ മുഖത്തൊന്നു തൊട്ടു..
പിന്നെ പതിയെ പതിയെ ആ കണ്ണുകൾ അടഞ്ഞു തുടങ്ങി..
ഏട്ടന്റെ ബോധം മറഞ്ഞു തുടങ്ങിയിരിക്കുന്നു എന്നെനിക്ക് മനസ്സിലായി..(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിൽ നിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജാതകം: ഭാഗം 1 

ജാതകം: ഭാഗം 2

ജാതകം: ഭാഗം 3

ജാതകം: ഭാഗം 4

ജാതകം: ഭാഗം 5

ജാതകം: ഭാഗം 6

ജാതകം: ഭാഗം 7

ജാതകം: ഭാഗം 8

ജാതകം: ഭാഗം 9

ജാതകം: ഭാഗം 10

ജാതകം: ഭാഗം 11

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story