പകൽ മാന്യൻ: ഭാഗം 4

പകൽ മാന്യൻ: ഭാഗം 4

നോവൽ


പകൽ മാന്യൻ: ഭാഗം 4

എഴുത്തുകാരൻ: അഷ്‌റഫ്‌

“”ജേക്കബിന്റെ മുഖത്തേക്ക് അവർ അത്ഭുദത്തോടെ നോക്കി… ജേക്കബ് വീണ്ടും തുടർന്നു…

“”പകലിൽ നാട്ടിലും വീട്ടിലും നല്ലത് ചമയുന്ന ആളുകൾക്കു ഇടയിൽ നല്ലത് പറയിപ്പിക്കുന്ന ജനങ്ങളെ വിഡ്ഢികളാക്കുന്ന most *പകൽ മാന്യന്മാർ*…. ജേക്കബ് പറഞ്ഞു നിർത്തി..

“”സർ… അങ്ങനെ എങ്കിൽ കില്ലെറിനോട് രാത്രിയിൽ ചെയ്ത എന്തെങ്കിലും കാര്യം ആകുമോ… കില്ലെറിന് ഇവരെ കൊല്ലാൻ ഉള്ള പ്രേരണ കിട്ടിയിട്ട് ഉണ്ടാവുക.. “”പ്രിയ ആകാംഷയോടെ ചോദിച്ചു…

“”അങ്ങനെ കരുതാം… ബട്ട്‌ മരിച്ചവർ തമ്മിൽ ഒരു ബന്ധവും ഇല്ലെങ്കിൽ പിന്നെ…. എങ്ങനെ രണ്ടിന്റെയും കൊലയാളി ഒരാൾ ആകും…

“”ഇത് ആകെ തല കുഴക്കുന്ന ലക്ഷണം ഉണ്ടല്ലോ സർ… ഷമീർ ചിരിച്ചു കൊണ്ട് പറഞ്ഞു…

“”കുഴയാതെ നോക്കേണ്ടത് നമ്മൾ അല്ലെ… പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണല്ലോ…. വെയിറ്റ് and സീ… ജേക്കബ് സ്റ്റൈൽ ആയി പറഞ്ഞു നിർത്തി…

**********-***********-******

മേ i കമിങ് സർ… ഷമീറിന്റെ അനുവാദം കെട്ടിട്ടാണ് ജേക്കബ് നോക്കി കൊണ്ടിരുന്ന ഫയലുകൾക്ക് മുന്നിൽ നിന്നും തല ഉയർത്തിയത്…

“”യെസ് കമിങ് “”പറയു…

“”സർ ഒരു ബാഡ്‌ന്യൂസ് ഉണ്ട്… ജില്ലയിൽ നിന്ന് ഒരാളെ കൂടി കാണാൻ ഇല്ല എന്ന ഒരു പരാതി റിപ്പോർട്ട്‌ ചെയ്തിട്ട് ഉണ്ട്… മിസ്സിംഗ്‌ ആയത് ബാങ്കിലെ ഒരു ഉദ്ദ്യോഗസ്ഥനാണ്… വൺ mr മാത്യു… 3 ദിവസം ആയി ആൾ മിസ്സിംഗ്‌ ആയിട്ട്… സർ ഇതും ഇയാൾ തന്നെയാണെന്ന് ഒരു ഡൌട്ട്…

“””വൈ… അങ്ങനെ ഒരു സംശയം തോന്നാൻ കാരണം… ജേക്കബ് സംശയത്തോടെ ഷമീറിനോട് ചോദിച്ചു…

“”സർ… ഞാൻ അയാളുടെ ലാസ്റ്റ് ടവർ ലൊക്കേഷൻ ചെക്ക് ചെയ്തപ്പോൾ… സെയിം… ഒരു ക്രിസ്ത്യൻ പള്ളിക്ക് മുന്നിൽ ആയിട്ട് ആണ്… കാണുന്നത്…

“”ഓ… my ഗോഡ്… ആദ്യത്തെ ആളുടെ ബോഡി കിട്ടിയത് വാട്ടർ ഹബ്ബിൾ ഉള്ള മരത്തിൽ നിന്ന്…… യെസ്… അവിടെ അല്ലെ.. നേർച്ച ഒക്കെ നടക്കാർ ഉള്ള ജുമുഹ പള്ളി ഉള്ളത്… രണ്ടാമത്തേത് ക്ഷേത്രം… അപ്പൊ ഇത്… യെസ്…. ജേക്കബ് ആവേശത്തോടെ പറഞ്ഞു..

“”സർ… church…. ഷമീർ സംശയത്തോടെ ജേക്കബിനോടായി ചോദിച്ചു…

“”യെസ്… church… ജില്ലയിൽ ഉള്ള എല്ലാ പള്ളികൾക്കു മുന്നിലും പോലീസ് വേണം… മിനിമം രണ്ട് ആൾ ഉള്ള ഒരു ടീം ആയിട്ട് ആവണം നിൽക്കേണ്ടത്… അതിലൂടെ പോകുന്ന ഒരാളും തിരിച്ചറിയാത്ത രീതിയിൽ ആവണം… ജേക്കബ് കല്പിച്ചു…

യെസ് സർ… ഷമീർ പുറത്തേക്ക് ഇറങ്ങി.. എല്ലാ പോലീസ് സ്റ്റേറ്റഷനിലും വിവരം അറിയിച്ചു…

“”ഇനി എങ്ങനെ രക്ഷപ്പെടും എന്നൊന്ന് കാണട്ടെ… ജേക്കബ് ഉള്ളിൽ പിറു പിറുത്തു….

******-*——–************
(സമയം രാത്രി 11 മണി)…

“”നേരം ഒരുപാട് ആയല്ലോ… ഇവിടെ ഇങ്ങനെ… മനുഷ്യന്റെ ഉറക്കം കളയാൻ… കോൺസ്റ്റബിൾ പിറുപിറുത്തു..

“”എന്താ ചെയ്യാ… അവർ പറയാനും… നമ്മൾ ചെയ്യാനും… 2 ടീമായി നിയോഗിച്ച ടീമിലെ മറ്റവൻ മറുപടി നൽകി….

നേരം ഒരുപാട് ഇരുന്നിട്ടും അത് വഴി ആരും തന്നെ കടന്ന് പോയില്ല….. ജില്ലയിലെ എല്ലാ ഇടങ്ങളിലും നിന്നിരുന്ന പോലീസുകാരുടെ ഉറക്കം പോയത് മാത്രം മെച്ചം….

പിറ്റേ ദിവസം ഒരു ദുരന്ത വാർത്ത കെട്ടിട്ടാണ് എല്ലാവരും ഉണർന്നത്…. പള്ളി സെമിത്തെരിയിൽ കുത്തി കീറിയ നിലയിൽ ഒരു ജഡം… ആരെന്നോ… എന്തെന്നോ മനസ്സിലാവാത്ത രീതിയിൽ ഒരു ശവം… വളരെ പെട്ടെന്ന് വാർത്ത കാട്ടു തീ പോലെ പടർന്നു… നിമിഷങ്ങൾക്ക് ഉള്ളിൽ അവിടെ പോലീസുകാരും നാട്ടുകാരും എത്തിച്ചേർന്നു…
ട്രിങ്… ട്രിങ്…. ജേക്കബിന്റെ ഫോൺ റിങ് ചെയ്തു..

“””സർ ഷമീർ ആണ്… ഇവിടെ croud വളരെ കൂടുതൽ ആണ്… നമ്മളെ കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നില്ല… ഒച്ച വെച്ചു നിൽക്കുന്ന ആളുകൾക്കിടയിൽ നിന്ന് അയാൾ ഉറക്കെ പറഞ്ഞു…

“””ഷമീർ ഒരു 5 മിനിറ്റ്… ഞാൻ ഇപ്പൊ എത്തും… നീ ഒന്ന് പിടിച്ചു നിൽ… ജേക്കബ് ഫോൺ കട്ട്‌ ചെയ്തു…

നിമിഷങ്ങൾക്ക് ഉള്ളിൽ ജേക്കബിന്റെ കാർ അവിടെ ബ്രേക്ക്‌ ഇട്ടു… കാറിൽ നിന്നും ഇറങ്ങിയ ഉടനെ അയാളെ മീഡിയക്കാർ വളഞ്ഞു…

“””സർ ഇത് കൂട്ടി ഇപ്പോൾ 3 മത്തെ മർഡർ കേസ് ആണ്… എന്ത് കൊണ്ട് ഇത് വരെ ആയിട്ടും ഒരു തെളിവ് പോലും ഉണ്ടാക്കാൻ പൊലീസിന് സാധിച്ചില്ല…””” ഇടയിൽ നിന്നും ഒരു പെൺകുട്ടി വിളിച്ചു ചോദിച്ചു….

“”ആര് പറഞ്ഞു… ഇതൊക്കെ… കൃത്യമായ എല്ലാ തെളിവുകളും ഞങ്ങൾക്ക് കിട്ടി കഴിഞ്ഞു… എത്രെയും പെട്ടെന്ന് തന്നെ കില്ലേറിനെ ഞങ്ങൾ പിടിച്ചിരിക്കും… ജേക്കബ് പറഞ്ഞു നിർത്തി…
No മോർ questions…. ഇപ്പൊ മറുപടി പറയാൻ ഉള്ള സമയം “”ഇല്ല… എനിക്ക് എന്റേത് ആയ കുറച്ച് കാര്യങ്ങൾ ഇവിടെ ചെയ്തു തീർക്കാൻ ഉണ്ട്…””ജേക്കബ് പറഞ്ഞു കൊണ്ട് അവർക്ക് ഇടയിൽ നിന്നും ബോഡിക്ക് അരികിൽ എത്തി…

സല്യൂട്ട് ചെയ്തു കൊണ്ട് ഷമീർ അടുത്തേക്ക് കയറി വന്നു… സർ.. ‘”അവിടെയാണ്… ബോഡി കിടക്കുന്ന സ്ഥലം അയാൾ ചൂണ്ടിക്കാട്ടി…

“”ആളെ തിരിച്ചറിഞ്ഞോ… ജേക്കബ് ചോദിച്ചു…
“”
“!സർ മുഖം ആകെ വികൃതമായ രീതിയിൽ ആണ് മരിച്ച ആളെ കാണുന്നത്… ഇടത്തെ കണ്ണ് ചുഴുന്ന് എടുത്ത നിലയിൽ… തലയോട്ടി പകുതിയോളം പുറത്ത് ആണ്… പ്രിയ അടുത്ത് നിന്നും കയറി നിന്ന് പറഞ്ഞു…

“”അപ്പൊ… mമുമ്പത്തെ പോലെ കൊന്നത് അത്ര സിമ്പിൾ ആയിട്ട് അല്ല അല്ലെ… ജേക്കബ് ആരാഞ്ഞു..

“”സർ ഇതും അയാൾ ആവണം എന്ന് ഉണ്ടോ… ഷമീർ സംശയത്തോട് കൂടി ചോദിച്ചു…

“”ആവാം… ആവാതിരിക്കാൻ… ജേക്കബ് പതുക്കെ മൊഴിഞ്ഞു…

അയാൾ പോലീസ് കെട്ടിയ വേലിക്ക് അപ്പുറത്തേക്ക് കാൽ എടുത്ത് വെച്ചു… വൃത്തി കേട്ട ഒരു ഗന്ധം അവിടെ ആകെ പരന്നിരുന്നു… അയാൾ മൂക്ക് പൊത്തി കൊണ്ട് അകത്തേക്ക് കയറി… മരിച്ച ശരീരത്തിന്റെ മുഖത്തേക്ക് നോക്കിയതും അയാൾക് ഛർദ്ദിക്കാൻ വന്നു… അയാൾ മരിച്ച ആളുടെ കാൽ ചുവട് നോക്കി… അവിടെ അയാൾ ഉദ്ദേശിച്ച വാക്ക് പതിവിലും വർണനയോടെ എഴുതി വെച്ചിരുന്നു…

“”വല്ല തുമ്പും കിട്ടിയോ… അയാൾ ലെൻസ് വെച്ച് സൂം ചെയ്യുന്ന ഫോറൻസിക് ഉദ്ദ്യോഗനോട് ചോദിച്ചു..

“”സർ ഇയാളുടെ കഴുത്തിന് പിറകിൽ ആയിട്ട് ഒരു ഫിംഗർ കാണുന്നുണ്ട്… പിന്നെ കാൽ ചുവട്ടിലും.. അയാൾ സന്തോഷത്തോടെ പറഞ്ഞു…

‘””യെസ്… എത്രെയും പെട്ടെന്ന് അത് ആരുടെ എന്ന് കണ്ട് പിടിക്കണം… അയാൾ ഷമീറിനോട് കല്പിച്ചു…

ഇതും അയാൾ തന്നെയാണ്… no ഡൌട്ട്… ജേക്കബ് മനസ്സിൽ പറഞ്ഞു കൊണ്ട് കാറിന്റെ അടുത്തേക് നീങ്ങി…

(സമയം ഉച്ചക്ക് 3 മണി )….

. “””സർ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നിട്ട് ഉണ്ട്… പ്രിയ ഷമീറിനോട് ആയി പറഞ്ഞു..

“”യെസ് നമുക്ക് സർ ന്റെ അടുത്തേക് പോകാം.. ശരത് നീ.. ആ ഫിംഗർ ആരുടേയെന്ന് കിട്ടിയോ എന്ന് ഒന്ന് നോക്… പറ്റിയാൽ ഇന്ന് തന്നെ നമുക്ക് പൊക്കാം… ഷമീർ കല്പിച്ചു…

മേ i കമിങ് സർ…
.””യെസ് കമിങ്… ജേക്കബിന്റെ അനുവാദം എന്നോളം പ്രിയയും ഷമീറും അകത്തേക് കയറി…

“”സർ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വന്നിട്ട് ഉണ്ട്… പ്രിയ പറഞ്ഞു തുടങ്ങി…
“”സർ മരണ കാരണം തലക്ക് പിറകിൽ ഉള്ള അടി തന്നെ… അതിന് മുമ്പ് രണ്ട് പേരും കൂടി ഒരു മൽപ്പിടുത്തം നടന്നിട്ട് ഉണ്ട്…

“”ജീവനോട് കൂടി ആണ് അയാളുടെ കണ്ണ് ചുഴുന്ന് എടുത്തിട്ട് ഉള്ളത്…

“”ബോഡി ആരാണെന്ന് identify ചെയ്തോ… ജേക്കബ് സംശയത്തോടെ ചോദിച്ചു…

“”സർ തട്ടി കൊണ്ട് പോയി എന്ന് കരുതുന്ന മാത്യു എന്ന ആളുടെ അല്ല ബോഡി… ഒരു ജോസെഫിന്റെ ആണ്… ഇയാളെ ഇന്നലെ രാത്രി ആണ് ഒരു പക്ഷെ തട്ടി കൊണ്ട് പോയത്… “”പ്രിയ പറഞ്ഞു നിർത്തി..

“”ഇയാൾ ഇന്നലെ രാത്രിയാണ് വീട്ടിൽ നിന്നും പാൽ വാങ്ങാൻ അടുത്തുള്ള കടയിൽ പോയത്… പിന്നെ തിരിച്ചു വന്നില്ല… ഷമീർ ഇടക്ക് കയറി പറഞ്ഞു..

“”അവർ പോലീസിൽ അറിയിച്ചില്ലേ… ജേക്കബ് ചോദിച്ചു..
“”അവർ ഇന്ന് രാവിലെയാണ് കംപ്ലയിന്റ് തന്നത്… അവർ തന്നെയാണ് ബോഡി തിരിച്ചറിഞ്ഞത്…

ട്രിങ്… ട്രിങ്… ജേക്കബിന്റെ ഫോൺ ശബ്ദിച്ചു…

“”സർ ശരത് ആണ്…. സർ വേഗം കണ്ട്രോൾ റൂമിലേക്കു ഒന്ന് വരണം…

“”വാട്ട്‌ s the പ്രോബ്ലം?? ജേക്കബ് സംശയം പൂണ്ടു…

ശരത് പറഞ്ഞ കാര്യം കേട്ട് മൂന്ന് പേരും അവിടേക്ക് ഓടി….

“”സർ കിട്ടിയ ഫിംഗർ രണ്ടും രണ്ട് പേരുടെയാണ്… ഒന്ന് വൺ mr നിരഞ്ജൻ…. ഇയാൾ പല മോഷണ കേസുകളിൽ ആയി ജയിലിൽ കിടന്നിട്ട് ഉണ്ട്… ഇപ്പൊ പുറത്ത് ആണ്.. ഇയാൾ ഒരു സൈക്കോ മോഷ്ടാവ് ആണ്.. പണത്തിനും സ്വർണത്തിനും വേണ്ടി മോഷ്ടിക്കുന്ന ആൾ അല്ല… ശരത് പറഞ്ഞു നിർത്തി…

‘”പിന്നെ…. ജേക്കബ് സംശയം പൂണ്ടു…

“”മൂർച്ച ഉള്ള വസ്തുക്കൾ… കോടാലി… മൺവെട്ടി… കത്തി… അങ്ങനെയുള്ള സാധങ്ങൾ വീടുകളിൽ കയറി എടുത്ത് അതേ വീട്ടുകാരെ തന്നെ പേടിപ്പിക്കുക… ഇതാണ് സർ ഇയാളുടെ മെയിൻ വർക്ക്‌… സിദ്ധാർഥ് കസേരയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു…

ഓ… ഇയാളുടെ വീട് എവിടെയാണ്… ജേക്കബ് ആരാഞ്ഞു…

“”സർ എറണാകുളം ജില്ലയിലെ ഇരുട്ടി എന്ന സ്ഥലത് ആയിട്ടാണ് ഇയാളുടെ കുടുംബം ഉള്ളത്… വീട്ടിൽ ഉള്ളവർക്ക് കൂടെ നിൽക്കാൻ പേടി ആയിട്ട് അവിടെ ഇപ്പൊ ആരും താമസം ഇല്ല… ഇയാൾക്ക് അമ്മയും അച്ഛനും ഒരു അനിയത്തിയും ആണ് ഉള്ളത്… അവർ വിദേശത്തു ആണ്… സിദ്ധാർഥ് മറുപടി നൽകി…

എല്ലാ സ്റ്റേഷനിലും ഇയാളുടെ ഫോട്ടോ മെയിൽ ചെയ്യണം… ജേക്കബ് കല്പിച്ചു…
അല്ല… രണ്ട് ഫിംഗർ പ്രിന്റ് ഉണ്ട് എന്നല്ലേ പറഞ്ഞത്… അപ്പൊ മറ്റത് ആരാണ്…

“””സർ… മറ്റത് ഒരു സ്ത്രീയുടെ ആണ്… അതിനെ കുറിച്ച് ഡീറ്റെയിൽസ് ഒന്നും കിട്ടുന്നില്ല… ബട്ട്‌ നമുക്ക് വളരെ അടുത്തറിയുന്ന ഒരാളാണ് അത്… ഈ ഫിംഗർ പല സമയങ്ങളിൽ ഞാൻ കണ്ടിട്ട് ഉണ്ട്… ബട്ട്‌ ഒരു മർഡർ കേസിൽ ഇത് ആദ്യമായിട്ടാണ്… സിദ്ധാർഥ് പറഞ്ഞു നിർത്തി…

“”ഓ… ഇയാളെ എത്രെയും വേഗം കണ്ടെത്തണം… ജേക്കബ് കല്പിച്ചു…

“”പ്രിയ… നമുക്ക് ഐജി ഓഫീസിൽ ഒന്ന് പോകണം…
വണ്ടി എടുക്കൂ…
അയാൾ പ്രിയയോട് ആയി പറഞ്ഞു…
“നിങ്ങൾ അയാളുടെ നമ്പർ locate ചെയ്ത് അവിടെ എത്തണം… ഷമീറിനോട് ആയി പറഞ്ഞു..
Ok സർ… ആജ്ഞ കേട്ട മട്ടിൽ അവർ വണ്ടി എടുത്തു…

***-*********************

(ഐജി ഓഫീസ്.. )

സർ… ഇന്ന് മരിച്ച ആളുടെ ദേഹത്തു നിന്ന് രണ്ട് ഫിംഗർ കിട്ടിയിട്ട് ഉണ്ട്… അതിൽ ഒരാളെ തിരിച്ചറിഞ്ഞു… ഒരു നിരഞ്ജൻ… ഇയാൾ ഒരു സൈക്കോ മോഷ്ടാവ് ആണ്.. ജേക്കബ് കാര്യങ്ങൾ വ്യക്തമാക്കി…

“””മറ്റേ ആളുടെ ഫിംഗർ എന്ത് കൊണ്ട് തിരിച്ചറിയുന്നില്ല… ഐജി ചോദിച്ചു…

“”സർ… അതിനെ കുറിച്ച് വ്യകതമല്ല… ഒരു കാര്യം ഉറപ്പ് ആണ്.. ഇതു വരെ അവൾക് എതിരെ ഒരു കേസ് പോലും റിപ്പോർട്ട്‌ ചെയ്തിട്ട് ഇല്ല…

രണ്ട് പേരുടെയും സംസാരത്തിനിടയിൽ ജേക്കബിന്റെ ഫോൺ മന്ത്രിച്ചു… ഷമീർ ആയിരുന്നു… അയാൾ പറഞ്ഞ കാര്യം കേട്ട് അയാൾ ഇരുന്ന കസേരയിൽ നിന്നും ഞെട്ടി എണീറ്റു..തുടരും…

പകൽ മാന്യൻ: ഭാഗം 1

പകൽ മാന്യൻ: ഭാഗം 2

പകൽ മാന്യൻ: ഭാഗം 3

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story