ആദിദേവ്: ഭാഗം 6

ആദിദേവ്: ഭാഗം 6

എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

അയ്യടാ പെണ്ണിന്റെ നാണം നോക്കിയേ…. ഇനി അങ്ങേരുടെ ക്ലാസ്സിൽ ശ്രദ്ധിക്കാതെ തല കുനിച്ചിരുന്നാൽ ക്ലാസ്സിൽ നിന്നെടുത്തു പുറത്തേക്ക് എറിയും എന്ന് പറയാൻ ആണ്…

ആണോ ഡി…

(പറഞ്ഞത് മുഴുവൻ പാവം വിശ്വസിച്ചിട്ടുണ്ട്.. അവിടെ നഖവും കടിച്ചു എന്തൊക്കെയോ ചിന്തിച്ചു കൂട്ടി നിൽപ്പുണ്ട്… നമ്മളെ കൊണ്ട് ഇത്രല്ലേ പറ്റുള്ളൂ…

ഹിഹി…….)

ഡി മതി ആലോചിച്ചു നിന്നത് അടുത്തത് ആ പ്രസാദ് സർ ന്റെ ക്ലാസ്സ്‌ ആണ് ചെല്ലാൻ വൈകിയാൽ അങ്ങേരെന്നെ വെച്ചേക്കില്ല…. എന്തോ ശത്രുക്കളെ കാണുന്നത് പോലെ ആണ് പുള്ളിടെ പെരുമാറ്റം…

(ഇവിടൊരുത്തി ഞാൻ പറഞ്ഞതൊന്നും കേൾക്കാത്ത മട്ടിൽ നിൽപ്പാണ്.. ഹഹ….)

(അവിടേക്കു വന്ന ശ്രീയും അനിലയും കൂടി കീർത്തുന് എന്ത് പറ്റി എന്നോർത്തു നിന്ന് പോയി …. )

ആദി കീർത്തുനിത് എന്ത് പറ്റി വീണ്ടും ആരെയെങ്കിലും പോയി അവൾ ഇടിച്ചിട്ടോ…

ഹിഹി.. ഇത് അതൊന്നുമല്ല ഡി…..വാ ക്ലാസ്സിൽ പോവാം ആ കടുവയുടെ ക്ലാസ്സ്‌ ഒന്ന് കഴിയട്ടെ ഞാൻ എല്ലാം പറയാം….

(ഞങ്ങൾ എല്ലാവരും കൂടി ക്ലാസ്സിൽ ചെന്നു ഇരിപ്പായി )

ഡി ശ്രീ എന്ത് ബോറാടി ഈ ക്ലാസ്സ്‌ കേറണ്ടായിരുന്നു…

ഒന്ന് മിണ്ടാതെ ഇരിക്കെന്റെ ആദിയെ…. സർ കണ്ടാൽ പിന്നെ അതുമതി…

(ക്ലാസ്സ്‌ അത്യാവശ്യം നല്ലതായത് കൊണ്ട് ഞാൻ പിന്നെ മിണ്ടാതെ അവിടെ ഇരുന്നു ബിൻഗോ കളിച്ചു… ഹ്മ്മ് അല്ലപിന്നെ )

കളിച്ചു കളിച്ചു പെട്ടെന്നുള്ള ഉത്സാഹത്തിനു ബിൻഗോ എന്ന് പറഞ്ഞത് കുറച്ച് ഉച്ചത്തിൽ ആയിപോയി…… കുറച്ചു നേരം സ്തംഭിച്ചു നിന്ന ഞാൻ നേരെ നോക്കിയപ്പോൾ കണ്ടു എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി നിൽക്കുന്ന mr.കടുവയെ….

ഹിഹി… ഞാൻ ഒരു ചമ്മിയ ചിരിയും ചിരിച്ചു സർ പറയുന്നതിന് മുന്നേ തന്നെ എഴുനേറ്റ് നിന്നു.. അല്ലെങ്കിലും എനിക്ക് വിനയം ഇത്തിരി കൂടുതൽ ആണേ…. പുള്ളി എന്തോ പറയാൻ തുടങ്ങിയതും ബെൽ അടിക്കുന്നതും ഒന്നിച്ചായിരുന്നു…

ഹിഹി ജസ്റ്റ്‌ എസ്‌കേപ്ഡ്..

എന്നെ ഒന്നൂടി കണ്ണുരുട്ടി പേടിപ്പിച്ചിട്ട് സർ പോയി….

(അടുത്ത പീരിയഡ് വീണ്ടും വിഷ്ണു സർ കയറി വന്നു )

അല്ല ഇത് സ്പെഷ്യൽ അക്കൗണ്ടിംഗ് ന്റെ പിരിയഡ് അല്ലേ പിന്നെ സർ എന്താ ഇവിടെ.. എന്റെ മനസ്സ് വായിച്ചെന്നോണം സർ തന്നെ അതിനു മറുപടി തന്നു..

(നിങ്ങളുടെ മിസ്സ്‌ ഇന്ന് ലീവ് ആണ് സൊ എല്ലാവരും വേഗം കോസ്റ്റ് നോട്ട് എടുത്തോളു )

ആഹാ അടിപൊളി… സാറിന്റെ മറുപടി കേട്ട് കീർത്തു ദയനീയമായി എന്നെ നോക്കുന്നുണ്ടായിരുന്നു….

ഞാൻ അവളോട് ക്ലാസ്സ്‌ ശ്രദ്ധിച്ചു ഇരുന്നോളണം എന്ന് ആംഗ്യം കാണിച്ചു.. പാവം അപ്പൊ തന്നെ പേടിച്ചു സാറിനെ തന്നെ നോക്കി ഇരുന്നു .. ഹിഹി….

ക്ലാസ്സ്‌ എടുക്കുന്നതിന്റെ ഇടയിൽ സർ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു… സർ നോക്കി ചിരിക്കും അപ്പൊ ഞാനും ചിരിക്കും കുറച്ചു നേരമായിട്ട് ഇത് തന്നെയാണ് ഇവിടെ നടക്കുന്നത്…

(ശക്തമായി എന്നെ ആരോ തോണ്ടുന്നത് പോലെ തോന്നിയപ്പോഴാണ് ഞാൻ സാറിൽ നിന്നും ശ്രദ്ധ മാറ്റിയത് )

(ശ്രീയാണ് )
എന്താടി ശ്രീ ഹോ എന്റെ കൈ ഒരേക്കർ പറിച്ചെടുത്തല്ലോ….

ഹിഹി സോറി മോളെ… നീ കണ്ടില്ലേടി സർ കുറെ നേരം ആയല്ലോ ഇങ്ങോട്ട് നോക്കാൻ തുടങ്ങിയിട്ട്…

കണ്ടില്ലെയെന്നോ.. ഇവിടെ ചിരി മത്സരം ആയിരുന്നു.. വെട്ടം സിനിമയിലെ ട്രെയിൻ സീനിൽ ദിലീപിന്റെ അവസ്ഥ പോലെയായി എന്റെയും …. സർ ചിരിക്കും ഞാൻ ചിരിക്കും പിന്നേം സർ ചിരിക്കും ഞാൻ വീണ്ടും ചിരിക്കും…

ആഹാ ഇതൊക്കെ എപ്പോ നടന്നു…

ഹോ മോൾ അപ്പൊ ഒന്നും കണ്ടില്ലേ…

ഇല്ല ..

ഹ്മ്മ്….

ഞഞ്ഞായി….

ഹേയ് ശ്രീധന്യ എന്താണവിടെ സംസാരം ക്ലാസ്സിൽ ഇരിക്കാൻ ഇഷ്ടം അല്ലെങ്കിൽ കേറാതെ ഇരുന്നാൽ പോരെ…

(സോറി സർ ശ്രീ വേഗം എഴുനേറ്റ് നിന്നു പറഞ്ഞു )

പുള്ളി വലിയ കലിപ്പിൽ ആണ്….
അവളോട് ക്ലാസ്സിന്റെ പുറത്ത് പോകാൻ പറഞ്ഞു… ഞാൻ അത് കേട്ട് അവൾക്ക് ഒരു റ്റാറ്റയും പറഞ്ഞു പറഞ്ഞയച്ചപ്പോഴാണ് സാറിന്റെ അടുത്ത ഡയലോഗ് )

ആത്മിക തന്നോട് ഇനി പ്രേത്യേകം പറയണോ ഇറങ്ങി പോവാൻ…

അങ്ങനെ ഞാനും ശ്രീയും ഔട്ട്‌.. ബാക്കി വാലുകൾ അവിടെ ഇരുന്നു ചിരിക്കുന്നുണ്ട്.. ഹ്മ്മ് ബ്ലഡി ഫുൾസ്…

ന്റെ ശ്രീയെ ഇതെന്ത് മനുഷ്യനാ കുറച്ചു മുന്നേ അവിടെ നിന്ന് ചിരിച്ചു കാണിച്ചു ഇപ്പൊ ദേ ഗെറ്റ് ഔട്ടും…. നല്ല പാട്…

(അങ്ങനെ ഞങ്ങൾ ക്ലാസ്സിനു വെളിയിൽ നിന്ന് കത്തിയടിച്ചു പുറം കാഴ്ച്ച ഒക്കെ നോക്കി നിന്നു… നേരത്തെ തുറന്ന കണ്ണ് ഇതുവരെ അടച്ചിട്ടില്ല കീർത്തി… ഇവൾ ഇനി പഠിച്ചു റാങ്ക് മേടിക്കോ ആവോ…. )

(ബെല്ലടി കേട്ടപ്പോൾ സർ പുറത്തേക്ക് വന്നു… ഞങ്ങളോട് രണ്ടാളേം ഒന്ന് നോക്കി ).

എന്തായിരുന്നു രണ്ടും കൂടി ക്ലാസ്സ്‌ ടൈമിൽ…

അത് സർ ഈ ആദി ഒരു ഡൌട്ട് ചോദിച്ചതാണ്..

(ഏഹ് ദുഷ്ട അവൾ പറഞ്ഞത് കേട്ടില്ലേ ഞാൻ ഡൌട്ട് ചോദിച്ചെന്നു.. ഡൌട്ട് ചോദിക്കാൻ ഉള്ള വിവരം ഉണ്ടെങ്കിൽ ഞാൻ ഈ ക്ലാസ്സിൽ വന്നിരിക്കോ… )

എന്താ ആദി തനിക്കെന്താ ഡൌട്ട്… എന്തുണ്ടെങ്കിലും എന്നോട് ചോദിക്കണ്ട ഞാൻ പറഞ്ഞു തരില്ലേ…..

(ആഹാ ഇപ്പൊ ചിരിക്കുന്നുണ്ടല്ലോ അപ്പൊ സാറിന്റെ കലിപ്പ് ആക്ടിങ് ആയിരുന്നോ )

ഏയ് ഒന്നുമില്ല സർ അത് അപ്പോൾ തന്നെ ശ്രീ പറഞ്ഞു തന്നു…

ഓഹ് ഓക്കേ ഓക്കേ…. ഇനി എന്ത് ഡൌട്ട് വന്നാലും എന്നോട് പറയണം.. ഞാൻ ഇല്ലേ ഇവിടെ ആദിക്ക് പറഞ്ഞു തരാൻ..

(അതും പറഞ്ഞു എന്നെ നോക്കി sight അടിച്ചു കാണിച്ചു സർ അവിടുന്ന് പോയി.. )

ഇതൊക്കെ കണ്ടു വാ പൊളിച്ചു നിന്ന ഞാൻ ശ്രീ തട്ടി വിളിച്ചപ്പോഴാണ് പഴയ അവസ്ഥയിലേക്ക് വന്നത്…

ഡി ശ്രീ നീ കണ്ടോ…അതോ ഇനി ഞാനേ കണ്ടുള്ളോ ..

അല്ലെടി ഞങ്ങൾ എല്ലാവരും കണ്ടു….

ഞങ്ങളോ.. ങേ….

(തിരിഞ്ഞു നോക്കിയപ്പോഴല്ലേ വാലുകൾ എല്ലാം ഉണ്ട് )

ഹിഹി… നിങ്ങളോ…

അതെ ഞങ്ങളു… എന്തേ മോൾ ആദ്യമായിട്ടാണോ ഞങ്ങളെ കാണുന്നത്….

ഹിഹി….. (എനിക്ക് തൃപ്തിയായി )

ഹരി:- ഡി ആദി സാറിനു എന്താടി നിന്നോട് ഒരു സോഫ്റ്റ്‌ കോർണർ…..

എനിക്ക് അറിയില്ലെടാ….(പിന്നെ നേരത്തെ സാറുമായിട്ട് നടന്ന കാര്യങ്ങൾ ഞാൻ എല്ലാവരോടും പറഞ്ഞു കൊടുത്തു… )

ഹരി :-ഓഹോ അപ്പൊ ഞങ്ങൾ ഒന്ന് വായിനോക്കാൻ പോയപ്പോഴേക്കും ഇത്രയൊക്കെ ഇവിടെ നടന്നോ..?

അനന്ദു :-ഡാ ഹരി ഇത് മറ്റത് തന്നെ…

ആദി :-എന്ത് നീയിതു എന്താടാ പറയുന്നേ…?

അനന്ദു :-ഓഹ് ഒന്നുമറിയാത്ത പാവം… ഡി സാറിനു നിന്നോട് പ്രേമം തുടങ്ങി എന്ന്…

(ഇത് കേട്ടതും ഇവിടെ ഒരാൾ ചാടി തുള്ളി വന്നിട്ട് അനന്ദുവിനോടായി പറഞ്ഞു… )

എടാ അനന്ദു അങ്ങിനെ ഒന്നുമില്ല… സർ ജസ്റ്റ്‌ ഫ്രണ്ട്‌ലി ടോക്ക് ആയിട്ടാണ് സംസാരിച്ചത്… (കീർത്തുവാണ്… ഹിഹി )

ഓഹ് പിന്നെ ഇത് പ്രേമം തന്നെയാടി…. ക്ലാസ്സിൽ എന്തൊക്കെ ആയിരുന്നു അങ്ങോട്ടും ഇങ്ങോട്ടും ചിരിച്ചു കളിക്കുവായിരുന്നല്ലോ… ഞങ്ങൾ എല്ലാം കണ്ടു മോളെ….

ഒന്ന് പോടാ ഹരി അങ്ങനെ ഒന്നുല്ല..

(ഹരി പറയ്യുന്നത് ഒക്കെ കേട്ട് ഇതൊക്കെ എപ്പോ നടന്നു എന്ന മട്ടിൽ നിൽപ്പാണ് കീർത്തുവും അനിലയും )

(വിഷയം മാറ്റാൻ എന്ന വണ്ണം ഞാൻ അവരോട് ആയി പറഞ്ഞു… )

സമയം കുറെ ആയി എനിക്ക് വിശക്കുന്നു.. വാ കഴിക്കാം… തിരിഞ്ഞു പോലും നോക്കാതെ ഞാൻ ഒറ്റ നടത്തം വെച്ച് കൊടുത്തു….

(അങ്ങനെ അന്നത്തെ പുകിൽ ഒക്കെ കഴിഞ്ഞു ഞങ്ങൾ അവിടുന്ന് ഇറങ്ങി )

അനന്ദുവിന്റെ കൂടെ പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ ആണ് മാളു ചേച്ചിടെ call വന്നത്.

“ഹാ ചേച്ചി പറ ”

*************************
എവിടെ അനുഗ്രഹ ജുവല്ലറിയിലോ? ആഹാ ഞാൻ വരാം….ആഹ് അനന്ദുവും ഉണ്ടാവും.

ശരി അവിടെ എത്തീട്ടു വിളിക്കാം.

“എന്താടി എന്താ കാര്യം മാളു ചേച്ചി എന്തിനാ വിളിച്ചേ? ”

“നാളെ വൈശാഖ് ചേട്ടന്റെ ബർത്ത് ഡേ ആണ് ചേച്ചിക്ക് ഒരു ഗിഫ്റ്റ് വാങ്ങിക്കാൻ ഹെല്പ് ചെയ്യാൻ പറഞ്ഞു വിളിച്ചതാ .

” നമ്മളോട് ബൈ പാസ്സ് ഇന്റെ അവിടെ ഉള്ള അനുഗ്രഹ ജുവല്ലറിയിൽ ചെല്ലാൻ പറഞ്ഞു ചേച്ചി അവിടെ ഉണ്ടാവും എന്ന് ”

“എന്ന നീ കയറു നിന്നെ അവിടെ ഡ്രോപ്പ് ചെയ്യാം എനിക്ക് ഇന്ന് മാച്ച് ഉള്ളതാ ”

“അപ്പൊ നീ നിൽക്കുനില്ലേ? ”

“സോറി മോളെ നമ്മുക്ക് കളി ആണ് മുഖ്യം. അതുകൊണ്ട് മോള് വേഗം കയറു”

തെണ്ടി…

അങ്ങനെ 15 മിനിട്ടിനുള്ളിൽ ഞങ്ങൾ ചേച്ചി പറഞ്ഞ സ്ഥലത്ത്‌ എത്തി ചേർന്ന്.

ചെന്നപ്പോഴെ കണ്ടു ചേച്ചിടെ കൂടെ ആ അസുരനെ. ചേച്ചിനോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്.

“ഈ കുരിശും ഉണ്ടായിരുന്നു എങ്കിൽ ഞാൻ വരില്ലായിരുന്നു. ആ തെണ്ടി ആണെകിൽ പോവുകയും ചെയിതു…..അല്ലെങ്കിലും ഞാൻ എന്തിനാ പേടിക്കുന്നെ ഇന്നലെ നല്ല ഡോസ് കൊടുത്തിട്ടല്ലേ പോന്നത്. പിന്നെ ഇന്ന് ചേച്ചി ഉള്ളത് കൊണ്ട് തിരിച്ചു പണിയും എന്ന പേടിയും വേണ്ട. ”

എന്നെ കണ്ടതും വർത്തമാനം നിർത്തി ചേച്ചി എന്റെ അടുത്തേക്ക് വന്നു.

“കുഞ്ഞി. ഒന്നും ഉറപ്പിക്കാൻ പറ്റുന്നില്ലടാ ആകെ ഒരു കൺഫ്യൂഷൻ അതാ ഗിഫ്റ്റ് വാങ്ങാൻ നിന്നെ കൂടി വിളിച്ചത്. അല്ല അനന്ദു എന്തേ അവന്റെ കൂടെ അല്ലെ നീ വന്നത് ”

“അവന്റെ കൂടെ തന്നെയാ വന്നത് എന്നെ ഡ്രോപ്പ് ചെയിതിട്ടു അവൻ പോയി അവനു കളി ഉണ്ട് പോലും ”

ഇതു പറഞ്ഞു ഞാൻ അവിടെ നിൽക്കുന്ന കുരിശിനെ ഒന്ന് പാളി നോക്കി. അത്രയും നേരം ഞങ്ങളെ നോക്കി നിന്ന ആൾ കാര്യമായി ഫോണിൽ തുഴഞ്ഞു കൊണ്ട് ഇരിക്കുന്നു. ഹഹ ഇന്നലത്തെ പണി നല്ലപോലെ ഏറ്റു…..

ഞങ്ങൾ മൂന്നുപേരും കൂടി ജ്വല്ലറിയിൽ കയറി. റിംഗ് സെക്ഷൻലേക്ക് പോയി. സെയിൽസ് മാൻ ഞങ്ങളുടെ മുൻപിലേക്ക് പല ഡിസൈൻ ഉള്ള റിംഗ് എടുത്തു വെച്ചു. ചേച്ചി ആണെകിൽ ഓരോന്നും എടുത്തു നോക്കി എന്നെ കാണിക്കാൻ തുടങ്ങി .അങ്ങനെ ഒട്ടുമിക്ക റിങ്ങും എന്നെ കാണിച്ചു കൊണ്ട് ചേച്ചി അവിടെ തന്നെ വെച്ചു. ഞങ്ങൾ എതെകിലും ഒന്ന് എടുക്കാൻ വേണ്ടി നോക്കി നിൽക്കുവാ പാവം സെയിൽസ് മാൻ.

അവസാനം ഞാൻ തന്നെ ഒരെണ്ണം സെലക്ട്‌ ചെയിതു. ഗോൾഡിൽ പ്ലാന്റിനം കൊണ്ട് ലവ് ഡിസൈൻ ചെയ്തിരിക്കുന്ന ഒരു റിംഗ്.അത് കണ്ടപ്പോഴേ ഒരാളുടെ മുഖം നല്ലപോലെ തെളിഞ്ഞു.പക്ഷേ ഫോണിൽ തോണ്ടി ഇരിക്കുന്ന ജന്തുവിന്റെ മുഖത്തു ഒരു ലോഡ് പുച്ഛം ആയിരുന്നു.

ഇത് എന്ത് മനുഷ്യൻ എന്ന് ആലോചിച്ചു ഇരുന്നതും ചേച്ചിടെ ഫോണിലേക്ക് വൈശാഖ് ചേട്ടൻ വിളിച്ചതും ഒന്നിച്ചായിരുന്നു. ചേച്ചി ആണെകിൽ ഫോണും കൊണ്ട് പുറത്തേക്ക് പോവുന്നത് കണ്ടു. ഇനി ഒരു മണിക്കൂർ കഴിഞ്ഞു നോക്കിയാമതി.

ഇപ്പൊ ഞാനും ആ കൊരങ്ങനും മാത്രം ആയി. ഇപ്പോഴും ഫോണിൽ തന്നെ ആണ് ഇയാളെ പെറ്റു ഇട്ടതു തന്നെ ഫോണിൽ ആണ് എന്ന് തോന്നുന്നു. …

കുറച്ചു കഴിഞ്ഞപ്പോൾ എവിടേക്കോ എണീറ്റു പോണതും കണ്ടു….. അത് എന്തായാലും നന്നായി.

പ്രേമം ദുഃഖമാണ് ഉണ്ണി വായിനോട്ടം അല്ലോ സുഖപ്രദം അതുകൊണ്ട് തന്നെ അവിടെ ഉള്ള ഒട്ടുമിക്ക ചേട്ടന്മാരെയും വായിനോക്കി ഞാൻ ഇരുന്നു. ആരുടെയോ കിളി നാദം ആണ് എന്റെ ജോലിയിൽ നിന്നും എന്നെ ഉണർത്തിയത്ത്. നോക്കുമ്പോ ഉണ്ട് അവിടെ ഉള്ള ഒരു സ്റ്റാഫ്‌ ആയിരുന്നു. അവർ എന്നെ നോക്കി ചിരിച്ചു ഞാൻ അവരെയും നോക്കി നല്ലപോലെ ചിരിച്ചു.

“മോളെ അവിടേക്ക് വന്നോളൂ. ”

അല്ല റിങ് ഞാൻ സെലക്ട്‌ ചെയ്തു കൊടുത്തതാണല്ലോ… ഇനി എന്തിനാണാവോ…?

ആഹ് എന്തായാലും ചെന്നു കളയാം…

ഞാൻ അവരുടെ കൂടെ പോയി അവർ കാണിച്ചു തന്ന സീറ്റിൽ ഇരുന്നു…

(അപ്പോഴാണ് നമ്മുടെ അസുരൻ അവിടേക്ക് ഒരു പ്രായം ആയ ആളുമായിട്ട് വന്നത്.. എന്നെ ചൂണ്ടി കാണിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…. ശ്ശെടാ ഇതെന്താ കഥ… പുള്ളി എന്റെ അടുത്തേക്ക് വന്നു )

മോളെ ഇടതാണോ അതോ വലതോണോ….

എന്താ മനസിലായില്ല…

മോൾക്ക് ഏത് സൈഡ് ആണ് മൂക്ക് കുത്താൻ ഇഷ്ടം എന്ന്….

(ഹോ അസുരന്റെ പണി ആണ് അവിടെ നിന്ന് ചിരിക്കുന്നുണ്ട്….എന്നിട്ട് അവൻ തന്നെ വേഗം മറുപടി എന്നോണം പറഞ്ഞു )

ഇടത് സൈഡ് മതി…

സൂചി കുത്താൻ പേടിച്ചിട്ട് ഇൻജെക്ഷൻ എടുക്കാത്ത ഞാൻ മൂക്ക് കുത്താൻ ഇരുന്നു കൊടുക്കാൻ പോവല്ലേ. ഹ്മ്മ്

“അയ്യോ ചേട്ടാ ഞാൻ മൂക്ക് കുത്താൻ ഒന്നും പറഞ്ഞില്ല എനിക്ക് മൂക്ക് കുത്തണ്ട ”

“കുത്തണ്ട എന്നോ നീ തന്നെ അല്ലെ പെണ്ണെ അവിടെ കണ്ട ചുവന്ന മൂക്കുത്തി കണ്ടിട്ട് നിനക്കും വേണം എന്ന് പറഞ്ഞത്. ദേ അത് തന്നെ മേടിക്കുകയും ചെയിതു. ബില്ലും അടച്ചു. ”

“ദൈവമേ ഇതൊക്കെ എപ്പോ??? ”

“എന്റെ പൊന്ന് തട്ടാൻ ചേട്ടാ ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല ചതിച്ചതാ എന്നെ ഈ ദുഷ്ടൻ ങ്ങീ ങ്ങീ….. ”

“എന്റെ കുഞ്ഞേ അത് ഒന്നും എനിക്ക് അറിയില്ല എന്റെ ജോലി ഞാൻ ചെയ്യുന്നു.”

അപ്പോഴേക്കും അസുരൻ വന്നു എന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു കാലും ലോക്ക് ആക്കി.

“എടോ ദുഷ്ടാ വിടടാ… അയ്യോ എന്നെ കൊല്ലാൻ പോണേ ആരെങ്കിലും ഓടി വായോ…. ”

“ചേട്ടൻ ഇതു കണ്ടു ഒന്നും പേടിക്കണ്ട പണ്ടേ വലിയ പേടിത്തൊണ്ടി ആണ് ചേട്ടൻ ചേട്ടന്റെ പണി ചെയ്‌തോ ഞാൻ പിടിച്ചിട്ടുണ്ട്. ”

അസുരൻ തട്ടാനോട്‌ പറഞ്ഞതും കൈയിൽ ഉണ്ടായിരുന്ന കുഞ്ഞി സൂചി പോലെ ഉള്ള സാധനം ആയി അയാൾ എന്റെ അടുത്തേക്ക് വന്നു.

“അയ്യോ അമ്മേ….. അച്ഛാ….. ഓടി വായോ എന്നെ കുത്തി കൊല്ലാൻ പോണേ ”

“എന്റെ പെണ്ണെ ഒന്ന് മിണ്ടാതെ ഇരിക്ക്. എല്ലാരും നോക്കുന്നു. എന്റെ ഭാര്യ ഒരു കാര്യം പറഞ്ഞിട്ട് ചെയിതു തന്നില്ല എങ്കിൽ ഞാൻ എന്ത് കെട്ടിയോൻ ആടി ”

(ഇതും പറഞ്ഞു കൊണ്ട് ചിരി അടക്കാൻ പാട് പെടുകയാണ് ദേവ്. )

ഇപ്പൊ പെണ്ണിന്റെ നോട്ടം കാണണം. കണ്ണു രണ്ടും തള്ളി എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട് യക്ഷി. ഉണ്ട കണ്ണു രണ്ടും മിക്കവാറും നിലത്തു കിടക്കും.

“ആഹാ “”
എന്റെ ചുറ്റിലും എത്രയോ നക്ഷത്രങ്ങൾ ആഹാ ഓഹോ …….. എത്ര മനോഹരം..

“മോളെ കുത്തി കഴിഞ്ഞു ഇനി പേടിക്കാൻ ഒന്നും ഇല്ല കേട്ടോ. ഇങ്ങനെ ഉണ്ടോ പെൺപിള്ളേർ ഞാൻ കൊല്ലാൻ വരുന്നത് പോലെ അല്ലെ വിളിച്ചു കൂവിയത്. എന്തായാലും മോള് ഭാഗ്യവതി ആണ് ഇയാളെ പോലെ ഒരു ഭർത്താവിനെ കിട്ടിയതിനു ”

“വേദന ആയി പോയി ഇല്ലെങ്കിൽ ഈ ഇരിക്കുന്ന ഭർത്താവിനെ കാലുവാരി ഞാൻ നിലത്തു എറിഞ്ഞേനെ….. (മനസിൽ ആണുട്ടോ പറഞ്ഞത്.. )

എന്റെ മൂക്കിൽ ഒരു തീരുമാനം ആക്കി ആ ചേട്ടൻ ആ ചേട്ടന്റെ പാട്ടിനു പോയി.

നോക്കുമ്പോ ഇവിടെ ഒരാള് കമന്നു കിടന്നു ചിരിക്കുന്നു.

ചിരി ഒന്ന് കുറയുമ്പോ വീണ്ടും എന്നെ നോക്കും എന്നിട്ട് പിന്നെയും നോക്കും വീണ്ടും ചിരിക്കും.

“ഹിഹി നിന്നെ ഇപ്പൊ കണ്ടാൽ പറക്കും തളികയിലെ ബസന്തിയെ പോലെ ഉണ്ട്. ഹിഹി ഹി ”

“ബസന്തി തന്റെ…… ശ്.. “(ബാക്കി പറയാൻ ആഞ്ഞതും മൂക്കിലെ വേദന അവളെ തടഞ്ഞു )

അവന്റെ നോട്ടം മുഴുവനും അവളുടെ മൂക്കിലെ ചുവന്ന മൂക്കുത്തിയിലും ചുവന്ന് തുടുത്ത മൂക്കിലും ആയിരുന്നു.

അവനെ ഒന്ന് കലിപ്പിച്ചു നോക്കി ചവിട്ടി തുള്ളി അവിടെ ഉള്ള സോഫയിൽ പോയി ഇരുന്നു.

അവൾ പോയ വഴിയേ അവനും നോക്കി നിന്നു.

ഫോൺ ചെയിതു വന്ന മാളു കാണുന്നത് താടിക്ക് കൈ കൊടുത്ത് ഇരിക്കുന്ന ആദിയെ ആണ്. തൊട്ട് അടുത്ത് ഫോണിൽ സെൽഫി എടുത്തു കൊണ്ട് ദേവ് ഉം.

“കുഞ്ഞി മോതിരം പാക്ക് ചെയ്‌തോ. ബില്ല് എവിടെ.അല്ല നിനക്ക് ഇതു എന്തുപറ്റി? ”

“ഇതിൽ കൂടുതൽ എന്ത് പറ്റാനാ ചേച്ചി…
(എന്നും പറഞ്ഞു അവളുടെ ഇരുപ്പ് അവൾ തുടരുന്നു )

അപ്പോഴാണ് ആദിയുടെ മൂക്കിലെ ചുവന്ന മൂക്കുത്തിയിൽ മാളുവിന്റെ ദൃഷ്ടി ചെന്നത്.

“കുഞ്ഞി നീ മൂക്ക് കുത്തിയോ എപ്പോ? അല്ല നിനക്ക് ഇതിൽ ഒന്നും താല്പര്യം ഉണ്ടായിരുന്നില്ലല്ലോ. എന്തായാലും സൂപ്പർ ആയിട്ടുണ്ട് ഇപ്പൊ എന്റെ കുഞ്ഞി ഒന്നുകൂടെ സുന്ദരി ആയി ”

മറുപടി പറയാൻ ഞാൻ വാ തുറന്നതും ചേച്ചിടെ ഫോൺ വീണ്ടും ബെൽ അടിച്ചു. ഓഹ് ഈ മൊബൈൽ കണ്ടു പിടിച്ചവരെ തല്ലി കൊല്ലണം. വീണ്ടും പോയി ഫോണും കൊണ്ട്. ഇത്തവണ വേഗം വരുകയും ചെയിതു.

“കുഞ്ഞി എന്റെ കൂടെ വർക്ക്‌ ചെയുന്ന രേഖ ടീച്ചർക്ക് ഒരു ആക്‌സിഡന്റ് ഹോസ്പിറ്റിൽ നിന്ന വിളിച്ചേ ആരെങ്കിലും പെട്ടന്നു ചെല്ലാൻ പറഞ്ഞു. ഞാൻ ഒന്ന് പോയിട്ട് വരാമേ. നീ ഇവന്റെ കൂടെ വീട്ടിൽ പൊക്കോ കേട്ടോ. ദേവാ നീ ഇവളെ ഒന്നു കൊണ്ട്പോയി ആക്കണേ ”

നീ പേടിക്കണ്ട ഇവളെ ഞാൻ വീട്ടിൽ എത്തിച്ചോളാം . നിന്നെ ഞാൻ ഡ്രോപ്പ് ചെയ്യണോ??

“വേണ്ടടാ ഞാൻ ഒരു ഓട്ടോ വിളിച്ചു പൊക്കോളാം. ശരി എന്നാൽ നിങ്ങൾ മോതിരം മേടിച്ചിട്ട് പൊക്കോ ഇതാ പൈസ ”

വീണ്ടും എന്നെ പുലി മടയിൽ ഇട്ടു കൊടുത്തു കൊണ്ട് ദേ പോണു.. ചേച്ചി ആണ് പോലും ചേച്ചി……

” അപ്പൊ എങ്ങനെയാ മോളെ പോവല്ലേ………. ”

തുടരും……..

(ഞങ്ങളുടെ ആദ്യത്തെ ശ്രമം ആണ് ആദിദേവ്.. ഒരേ ചിന്താഗതി ഉള്ള രണ്ടു സുഹൃത്തുക്കൾ പെട്ടെന്നൊരു ആഗ്രഹത്തിന്റെ പുറത്തെഴുതിയ കഥയാണിത്…. മുൻ വിധികളോ തയ്യാറെടുപ്പുകളോ ഒന്നും ഇല്ല… ഓരോ ദിവസവും എഴുതി പോസ്റ്റ് ചെയ്തു കഴിയുമ്പോൾ നാളെ എന്ത് എന്നത് എന്നും ഒരു ചോദ്യചിഹ്നം ആണ് …. നിങ്ങളുടെ സപ്പോർട്ട് ഒക്കെ കാണുമ്പോൾ ഒരുപാട് സന്തോഷവും അതിലുപരി നിങ്ങളുടെ ഒക്കെ പ്രതീക്ഷയ്‌ക്കൊത്തു എഴുതാൻ കഴിയുമോ എന്ന ഭയവും ഉണ്ട്…. ഞങ്ങളെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒത്തിരി ഒത്തിരി സ്നേഹം)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

ആദിദേവ്: ഭാഗം 6

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

ആദിദേവ്: ഭാഗം 1

ആദിദേവ്: ഭാഗം 2

ആദിദേവ്: ഭാഗം 3

ആദിദേവ്: ഭാഗം 4

ആദിദേവ്: ഭാഗം 5

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story