നിന്നരികിൽ : PART 6

Share with your friends

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

കാറിൽ നന്ദുവിന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും…

അവളിത്ര വേഗം ഡിവോഴ്സിന് സമ്മധിക്കുമെന്ന് അവനൊരിക്കലും വിചാരിച്ചില്ല….

അവൾ പറഞ്ഞ കണ്ടിഷൻ പൂർണമായി സമ്മതിക്കാൻ അവനൊട്ടും വൈകിയില്ല..

അത്കൊണ്ട് തന്നെയാണ് വീട്ടിൽ നിന്നും സർട്ടിഫിക്കറ്റുകൾ എടുക്കണമെന്ന അവളുടെ ആവിശ്യം അവൻ തള്ളിക്കളയാന്നത്….

കൂടെ വിരുന്നിന് പോക്കും ആകുമല്ലോ…

“അതെ… അവിടെ ചെല്ലുമ്പോ എല്ലാരും പറയും മോനെ രണ്ട് ദിവസം അവിടെ നിന്നിട്ട് പോകാമെന്നൊക്കെ… അപ്പോ എടുത്തടിച്ച പോലെ പറ്റിലെന്നു ഒന്നും പറഞ്ഞേക്കരുത്… ഞാൻ പറയുന്നതിന് അനുകൂലമായി തലയാട്ടിയാൽ മതിയാവും ഒക്കെ..

“അതിനെന്താ വേണമെങ്കിൽ അവിടെ ഒന്ന് രണ്ട് ദിവസം നില്കാരുന്നാലോ… താൻ വീട്ടിൽ വച്ചേ പറഞ്ഞെങ്കിൽ ഞാനെന്റെ ഡ്രസ്സ് കൂടി എടുത്തേനേ…

“അത് വേണ്ട… ഞങ്ങളെല്ലാവരും കൂട്ട് കൂടി ഇരിക്കുമ്പോ നിങ്ങള് മാത്രം ഒറ്റക്കിരിക്കേണ്ടി വരും അതൊരു ബുദ്ധിമുട്ടാവും

“എനിക്കൊരു ബുദ്ധിമുട്ടുമില്ല…

“അയ്യടാ…. ബുദ്ധിമുട്ട് നിങ്ങൾക്കല്ല ഞങ്ങൾക്കാ.. ഞങ്ങെല്ലാവരും സന്തോഷത്തോടെ ഇരിക്കുന്ന സമയത്ത് ഇ മൂശാട്ട സ്വഭാവം കൊണ്ട് അവിടിരുന്നാൽ ശെരിയാവതില്ല… ഞങ്ങൾക്കതൊരു പ്രയാസമാണ്… വീട്ടിൽ വരുന്ന അതിഥിയെ താഴത്തും തലയിലും വയ്ക്കാതെ സത്കരിക്കുന്നവരാ ഞങ്ങള് …

“അതെനിക്ക് ആദ്യം വന്നപ്പോഴേ മനസിലായി… അവന്റെ വാക്കുകളിലെ കളിയാക്കൽ അവൾക്ക് മനസിലായി

“എന്നിട്ടും ഒഴിഞ്ഞു പോയില്ലല്ലോ….റബ്ബർ പന്ത് ഉരുട്ടി വിട്ടത് പോലെ എന്റടുത്തു തന്നെ വന്നില്ലേ..
അവളും തിരിച്ചടിച്ചു

അവനൊന്നും മിണ്ടിയില്ല….

😤

അവർ വീട്ടിലെത്തുമ്പോൾ അവരെ കാത്തെന്ന പോലെ എല്ലാവരും മുറ്റത് തന്നെ നിൽപ്പുണ്ടായിരുന്നു

എല്ലാവരും കൂടി ഇരുവർക്കും ഗംഭീരസ്വീകരണം തന്നെ നൽകി…

ഊണിന് സിദ്ധു വിനെ വയറു നിറയെ കഴിപ്പിച്ചു പായസവും കുടിപ്പിച്ചിട്ടേ വിട്ടോളു…

“ഇന്ന് തന്നെ പോണോ മോനെ… രണ്ടീസം കഴിഞ്ഞു പോയാൽ പോരെ…

ഉമ്മറത്തു എല്ലാവരും കൂടിയിരിക്കെ സീമ അവന്റെ അരികിലായി ഇരുന്നു കൊണ്ട് ചോദിച്ചു…

ശ്രെദ്ധയോട് സംസാരിച്ചു കൊണ്ടിരുന്ന നന്ദു അത് കേട്ടു

“അല്ലാമ്മായി സിദ്ധു വെട്ടന് കോളേജിലെ കുറച്ചു പേപ്പർ വർക്ക്‌ ഉണ്ട്… അതോണ്ട് പോയെ പറ്റു…. അല്ലെ സിദ്ധുവേട്ടാ….

നന്ദു വിന്റെ അവന്റെ മുഖത്തേക്ക് നോക്കി ചോദിക്കവേ അവൻ അതേയെന്ന അർത്ഥത്തിൽ തലയാട്ടി…

ശെരിക്കും അവനവിടം ഇഷ്ട്ടമായി കഴിഞ്ഞിരുന്നു…

ബാല്യത്തിൽ നഷ്ട്ടമായ ബന്ധുജനങ്ങളുടെ വാത്സല്യത്തിന്റെ ഒരു കൂമ്പാരം തന്നെ തിരിച്ചു കിട്ടിയതായി അവന് തോന്നി….

നന്ദു ശെരിക്കും ഭാഗ്യവതിയാണ്…..ജീവിതത്തിൽ തന്റെ ഭാര്യ പദവി ഏറ്റെടുക്കേണ്ടി വന്നതൊഴിച്ചാൽ യാതൊരു ദുഖങ്ങളും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തൊരു പെണ്ണ്…

“സിദ്ധു ഏട്ടൻ ഉറക്കം വരുന്നെന്ന് തോന്നുന്നു… ഏട്ടൻ പോയി കിടന്നോളു….

അവനവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് മനസ്സിൽ വിചാരിക്കവേ… ചുറ്റുമുള്ളവരുടെ സംസാരം അവനെ അലോസരപ്പെടുത്തുന്നുണ്ടെന്ന തോന്നലിൽ അവൾ പറഞ്ഞു

“ഓഹ്… എന്തൊരു സ്നേഹമുള്ള ഭാര്യ…. പെണ്ണ് കാണാൻ വന്നപ്പോൾ ബെല്ലും ബ്രെക്കും ഓരോന്ന് ചെയ്തു ഓടിച്ചവളാണ്

ശരൺ നന്ദുവിന്റെ തലയിൽ കൊട്ടികൊണ്ട് പറഞ്ഞു…

“പോടാ…..

“മോൻ ചെന്ന് കിടന്നോളു…. അമല അവനോടായി പറഞ്ഞു

“സിദ്ധു വേട്ടാ ഒന്ന് സൂക്ഷിച്ചോളൂ കേട്ടോ… വെടിമരുന്ന് നിറഞ്ഞിരിക്കുന്ന പടക്കമാണിത്… ഇ കാണുന്ന ഭംഗിയെ ഉള്ളു… എപ്പോ വേണമെങ്കിലും പൊട്ടിത്തെറിക്കും….

“പുള്ളി കൊറച്ചു റഫ് ആൻഡ് ടഫ് ആണല്ലേ…. നടന്നു പോകുന്ന സിദ്ധുവിനെ നോക്കി ശരൺ ചോദിച്ചു

” റഫും അല്ല ടഫും അല്ല… സിദ്ധു വേട്ടനെ നിനക്കില്ലാത്ത ഒന്നുണ്ട്… എന്താണെന്നോ വകതിരിവ് … അതോണ്ടാ നിന്റെ ഇ ഊള കോമഡിക്ക് പുള്ളി റിആക്ട് ചെയ്യാത്തത്…

“ഓഹ്… കെട്യോനായപ്പോൾ നമ്മള് ഔട്ടായി… അല്ലേടി ശ്രെധേ….

“നമ്മളല്ല നീ….. അല്ലേ നന്ദു….

“ഇവൻ പിന്നെ പണ്ടേ ഔട്ടാ കോഴി…
നന്ദു അവന്റെ കവിളിൽ കുത്തി കൊണ്ട് പറഞ്ഞു

💙

സിദ്ധു നന്ദുവിന്റെ മുറിയിൽ കയറവെ അവന് പെണ്ണ് കാണാൻ വന്ന ദിവസം ഓർമ്മ വന്നു…

അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…

നന്ദു മുറിയിലേക്ക് വരുമ്പോൾ സിദ്ധു കട്ടിലിൽ നല്ല ഉറക്കത്തിലാണ്….

മൂശാട്ട…. കിടക്കുന്നത് കണ്ടില്ലേ… ഉറങ്ങുമ്പോൾ മുഖത്ത് എന്തൊരു നിഷ്കളങ്കതയാണ്….

എന്നാലേ അങ്ങനിപ്പോ ഉറങ്ങണ്ട…. ഇപ്പൊ കാണിച്ചു താരാട്ടാ….

അവൻ കൈകുമ്പിളിൽ വെള്ളമെടുത്തു കൊണ്ട് വന്ന് അവന്റെ മുഖത്തേക്ക് തളിച്ചു….

കണ്ണ് ചിമ്മി അവൻ ദേഷ്യത്തോടെ അവളെ നോക്കി…

“എന്താണ് കുരുപ്പേ….

“എഴുനേല്ക്ക് അങ്ങോട്ട് അങ്ങനിപ്പോ കിടന്നുറങ്ങണ്ടാ….

“ഒന്ന് പോയെ…

“എഴുനേല്ക്ക് മനുഷ്യ.. വീട്ടിൽ പോകണ്ടേ…. എനിക്ക് ബാഗ് പാക്ക് ചെയ്യണം…

അവളവന് നേരെ തലയിണ എറിഞ്ഞു കൊണ്ട് പറഞ്ഞു

“ഇങ്ങനൊരു സാധനം.
അവനെഴുനേറ്റു പോയി മുഖം കഴുകാനായി ബാത്‌റൂമിലേക്ക് പോയി

തിരിച്ചുഇറങ്ങുമ്പോൾ നന്ദു അവിടെ ഇല്ലായിരുന്നു

കട്ടിലിൽ വലിച്ചുവാരി ഇട്ടിരിക്കുന്ന അവളുടെ ഉടുപ്പുകൾക്ക് മേലെ ഒരു ഫയൽ ഇരിക്കുന്നതവൻ കണ്ടു…

അവനത് കൈ നീട്ടി എടുത്തു…. തുറന്നു നോക്കി

നന്ദു വിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയലായിരുന്നത്…

അവന്റെ കണ്ണിൽ ആദ്യം പെട്ടത് ടെൻത്തിലെ സർട്ടിഫിക്കറ്റായിരുന്നു

ഫുൾ A+….

ഏഹ്…. ഇ കുരുപ്പിനോ…

അവനുടനെ ബാക്കിയുള്ളത് കൂടിയെടുത്തു നോക്കി…

പ്ലസ് ടു സർട്ടിഫിക്കറ്റ് കണ്ടവന്റെ കണ്ണ് തള്ളിപ്പോയി…ടോട്ടൽ 98%മാർക്ക്… അതിൽ മാത്സ് ന് ഫുൾ മാർക്കുണ്ട്…

ഇവളാണോ ജസ്റ്റ്‌ പാസ്സ് എന്ന് പറഞ്ഞത് എന്റെ ശിവനെ….

മുറിയിലേക്ക് വന്ന നന്ദു കണ്ടത് സിദ്ധു വിന്റെ കയ്യിലെ തന്റെ ഫയലായിരുന്നു… കയ്യിലിരുന്ന സാധനങ്ങൾ മേശമേൽ വെച്

അവളത് പിടിച്ചു വാങ്ങി ബാഗിൽ വെച്ചു… അതിന് പുറത്തായി തുണികളും വാരിയിട്ട് ബാഗ് അടച്ചു…

“തന്റെ അച്ഛൻ ഒരു നുണയാണല്ലോ… മോൾക്ക്‌ വട്ടും… നല്ല കോമ്പിനേഷൻ

“എന്റച്ഛനെ പറഞ്ഞാലുണ്ടല്ലോ…. ഇടിയേറ്റ്….

“എങ്കിൽ പിന്നെ താൻ പ്ലസ് ടു ജസ്റ്റ്‌ പാസ്സ് ആണെന്നും പഠിക്കാൻ താല്പര്യം ഇല്ലെന്നുമാണല്ലോ പെണ്ണ് കാണാൻ വന്നപ്പോ പറഞ്ഞത്… ഇത്രേം നല്ല മാർക്കുള്ള തന്നെ എന്തുകൊണ്ട പഠിപ്പിക്കാൻ വിടാതെ

“അതൊക്കെ നിങ്ങളറിഞ്ഞിട്ട് എന്തിനാ… നിങ്ങളെനിക്ക് കോളേജിൽ അഡ്മിഷൻ ശെരിയാക്കി തരുന്നു നിങ്ങൾക്ക് ഞാൻ ഡിവോഴ്സ് തരുന്നു… അത്രേയുള്ളൂ ഡീൽ… അല്ലാതെ പരസ്പരം സ്വകാര്യതയിൽ കൈകടത്താമെന്നൊന്നുമില്ല….നിങ്ങളുടെ കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ലല്ലോ അത് പോലെ നിങ്ങളെന്റെ കാര്യത്തിലും ഇടപെടേണ്ട..ആഫ്റ്ററോൾ ഡീൽ ഈസ് ഡീൽ ഒക്കെ…

അവനൊരു നിമിഷം അവളെ നോക്കി നിന്നു…

“എങ്കിൽ ശെരി തന്നെ കോളേജിൽ ചേർക്കാൻ പോവാണെന്നു ഞാൻ തന്റെ അച്ഛനോട് പറഞ്ഞിട്ട് വരാം…

അവൻ മുന്നോട്ട് നടക്കവേ അവളവന് തടസമായി മുന്നിൽ കയറി..

“വേണ്ട… അതൊക്കെ ഞാൻ തന്നെ ദാസപ്പനോട് പറഞ്ഞോളാം…

“ദാസപ്പൻ….?

“അച്ഛനോട് പറഞ്ഞോളാന്ന്….

“നല്ല ബെസ്റ്റ് മോള്…. അവൻ ചിരിച്ചു

“ഞാനെന്റെ അച്ഛനെ അങ്ങനെ വിളിക്കാരെങ്കിലും ഉണ്ട്… പക്ഷെ നിങ്ങളോ….. സ്വന്തം അച്ഛനോടും അമ്മയോടും ഒന്ന് നേരാവണ്ണം സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ലല്ലോ…

അവന്റെ ചുണ്ടിലെ ചിരി മങ്ങുന്നതും അവിടെയ പഴയ മൂശാട്ട മോന്ത തെളിഞ്ഞു വരുന്നതും അവൾ കണ്ടു..

(തുടരട്ടെ )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിന്നരികിൽ : ഭാഗം 1

നിന്നരികിൽ : ഭാഗം 2

നിന്നരികിൽ : ഭാഗം 3

നിന്നരികിൽ : ഭാഗം 4

നിന്നരികിൽ : ഭാഗം 5

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!