അറിയാതെ ഒന്നും പറയാതെ – PART 13

അറിയാതെ ഒന്നും പറയാതെ – PART 13

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

“ഇന്ദു…”അരവിന്ദന്റെ ചുണ്ടുകൾ മന്ത്രിച്ചു. ഹരിയത് വ്യക്തമായി കേട്ടു. മുഖമുയർത്തി നോക്കിയപ്പോൾ വാതിക്കൽ ഇന്ദു നിക്കുന്നു. അയാൾ പെട്ടന്ന് മുഖം താഴ്ത്തി വണ്ടിക്കുള്ളിലേക്ക് നോക്കി.

മുറ്റത്തേക്ക് കയറുമ്പോഴേ ശ്രീ കണ്ടിരുന്നു വതിൽക്കലേക്ക് ഇറങ്ങിവരുന്ന ഇന്ദുവിനെ.

ഡോർ തുറന്നു ശ്രീ പുറത്തേക്കിറങ്ങി. ഇന്ദുവിനെ ഒന്നു നോക്കിയിട്ട് ചെന്നു ഹരിക്കൊപ്പം അരവിന്ദന്റെ കൈപിടിച്ചു ഇന്ദുവിനരികിലൂടെ അകത്തേക്ക് കടന്നു.

അകത്തേക്ക് കയറിയ മൂവരും ഒന്നു അന്ധാളിച്ചു. മുറിക്കകത്തു സോഫയിലും സെറ്റിയിലുമൊക്കെയായി ഇന്ദുവിന്റെയും ശ്രീകാന്തിന്റെയും അച്ഛനമ്മമാരും അരവിന്ദന്റെ മുത്തച്ഛനും നിരന്നിരിക്കുന്നുണ്ടായിരുന്നു.

അവരെ കണ്ട് അമ്മമാർ വേഗം എഴുന്നേറ്റ് അടുത്തേക്ക് ചെന്നു.

“അരവിന്ദാ…മോനെ ….” ശ്രീകാന്തിന്റെ അമ്മ അവനെ ചേർത്തു പിടിച്ചു. ശേഷം അവരവന്റെ മുഖത്തെയും ശരീരത്തിലെയും മുറിവികളിലൊക്കെ പരതിനോക്കി. ഇടക്ക് കണ്ണുതുടക്കുകയും പരിഭവം പറയുകയും ചെയ്യുന്നുണ്ടായിരുന്നു അവർ.

“അമ്മേ ..അമ്മയൊന്നു സമാധാനിക്ക്….”ശ്രീ അവരോടു പറഞ്ഞുകൊണ്ട് അരവിന്ദനെ സോഫയിലേക്ക് ഇരുത്തി.

“മിണ്ടരുത് നീ…ഒരുവാക്ക് നീ പറഞ്ഞില്ല. ഒരുമാസമായിട്ട് നീയും ഇവളും ആ വഴി വരാഞ്ഞിട്ടാ ഇന്നലെ ഞാൻ അമ്മേ വിളിക്കുന്നത്…അപ്പോഴാ അവിടെയും ചെന്നിട്ടില്ലന്നു അറിയുന്നെ…എന്തോ കുഴപ്പം ഉണ്ടല്ലോ ന്നാ പോകാം ന്നു തീരുമാനിച്ചു ഞങ്ങൾ രാവിലെ ഇങ്ങു പോരുവാരുന്നു… അതുകൊണ്ട് ഇവിടെ നടക്കുന്നതൊക്കെ അറിയാൻ പറ്റി..” ചാരുവിന്റെ അമ്മേടെ നേരെ കൈനീട്ടി കാണിച്ചുകൊണ്ട് അവർ ശ്രീകാന്തിനോട് ദേഷ്യപ്പെട്ടു.

അരവിന്ദനോ ഹരിയോ ഒരക്ഷരം ശബ്ദിച്ചില്ല.
നിശബ്ദമായി നിമിഷങ്ങൾ കടന്നു പോയി.

അരവിന്ദന്റെ മുത്തച്ഛൻ മേല്ലെ ഹരിയുടെ അരികിലേക്ക് ചെന്നഅയാളുടെ ചുമലിൽ കൈ അമർത്തി.

“മോനെ…ഹരിക്കുട്ടാ…അവസാനം നമ്മൾ കാത്തിരുന്ന ദിവസം വന്നു ല്ല്യേ…” അയാൾ പൂമുഖവാതിലിലൂടെ പുറത്തേക്ക് മിഴികളയച്ചു ഹരിയോട് തിരക്കി.

“മ്മ്….അതേ മുത്തശാ…” ആ വൃദ്ധന്റെ നയങ്ങളിൽ വർഷങ്ങളായി ഉറഞ്ഞു കൂടിയ വിഷാദം നിറഞ്ഞു നിന്നിരുന്നു.

“അരവിന്ദന്….”അയാൾ അത്രയുമെ ചോദിച്ചുള്ളൂ.

ഹരി തിരിഞ്ഞു അരവിന്ദനെ നോക്കി. അവന്റെ മുഖത്തു വിവേചിച്ചറിയനാവാത്തൊരു ഭാവം നിലനിന്നിരുന്നു. ഹരിയവന്റെ മുഖത്തു തന്നെ ദൃഷ്ടിയുറപ്പിച്ചു.

“അരവിന്ദന് ഇപ്പോ എല്ലാം അറിയാം മുത്തശ്ശ… ” ഹരി പറഞ്ഞതു കേട്ട് ശ്രീകാന്തിന്റെയും ചാരുവിന്റെയും അച്ചന്മാർ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.

“ഹരീ….” ശ്രീയുടെ അച്ഛൻ വേഗം അവന്റെ അറുകിലേക്ക് ചെന്നു.

“അതേ അച്ഛാ…അവനോട് എല്ലാം പറയേണ്ടി വന്നു.”

“മോനെ അപ്പൊ…” അയാൾ പുരികം ചുളിച്ചു ഹരിയുടെ മുഖത്തേക്ക് നോക്കി.

“എന്തിനും ഒരു അവസാനം വേണ്ടേ അച്ഛാ…പക്ഷെ…”ഹരി പെട്ടന്ന് നിർത്തിക്കളഞ്ഞു.

“ന്താ..മോനെ…”അയാൾ ആകാംഷപ്പെട്ടു.

“പക്ഷെ…അതിനിടയിൽ…നടക്കാൻ പാടില്ലാത്ത…ചിലത്….”അയാൾ പൂർത്തിയാക്കുന്നതിന് മുൻപ് വരാന്തയിൽ നിന്നും ഇന്ദു അകത്തേക്ക് കടന്നു വന്നു.

പെട്ടന്ന് ഹരി നിശബ്ദനായി ശ്രീകാന്തിന്റെ നേരെ നോട്ടമെറിഞ്ഞു. അവരുടെ മിഴികൾ നിശബ്ദമായി സംസാരിച്ചു… അടുക്കളയിൽ നിന്നും ചാരുവും ഗോമതിയും വണ്ടിയുടെ ശബ്ദം കേട്ട് അപ്പോഴാണ് അങ്ങോട്ട് വന്നത്. അവളുടെ കയ്യിൽ ജ്യൂസ് നിറച്ച ഗ്ലാസ് ട്രേ ഉണ്ടായിരുന്നു.

“നിങ്ങൾ പോയപുറകെ അച്ഛനും അമ്മയുമൊക്കെ ഇങ്ങു വന്നു ശ്രീയേട്ടാ…” ഓരോർത്തർക്കായി കുടിക്കാൻ നൽകിക്കൊണ്ട് അവൾ ശ്രീകാന്തിനെ നോക്കി പറഞ്ഞു. പെട്ടന്നു തന്നെ ശ്രീയുടെയും ഹരിയുടെയും ഭാവമാറ്റം അവൾക്ക് പിടികിട്ടി.

“ഇന്ദു അതിനു മുൻപ് വന്നിരുന്നു…”അവൾ മെല്ലെ ആരോടെന്നില്ലാതെ പറഞ്ഞു.

എല്ലാവരെയും മാറിമാറി നോക്കി ഇന്ദു മെല്ലെ ഹരിശങ്കറിനു മുൻപിലേക്ക് ചെന്നു.

“ഹരിയെട്ടാ….എനിക്ക് ചിലതു സംസാരിക്കാനുണ്ടായിരുന്നു…” അയാൾ ചോദ്യഭാവത്തിൽ അവളുടെ നേരെ മുഖമുയർത്തി.

“ഹരിയേട്ടനോടും ശ്രീയേട്ടനോടും അച്ഛനോടും ഒക്കെ…പിന്നെ…” ഒന്നുനിർത്തിയിട്ട അവൾ എല്ലാവരെയും മാറിമാറി നോക്കി.

“പിന്നെ ന്താടി…” ചാരു ഇന്ദുവിന്റെ നേരെ തിരിഞ്ഞു നെറ്റി ചുളിച്ചു.

” പിന്നെ …അരവിന്ദനോടും…” അവൾ അരവിന്ദന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞു.

“മ്മ്…അതിനെന്താ…ഇന്ദു പറഞ്ഞോളൂ..” ഹരി പരിഭ്രമം മറച്ചുവച്ചു മറുപടി പറഞ്ഞു.

ഇന്ദു ജനാലാക്കരുകിൽ ചെന്ന് അഴികളിൽ പിടിച്ചു മുറ്റത്തു പടർന്ന വെയിലിലേ തീയിലേക്കു മിഴിനട്ടു. പിന്നെ പറഞ്ഞു തുടങ്ങി.

“ഹരിയെട്ടാ…ചന്ദ്രോത്തു മൃദുല, അവരുടെ മകൾ ഉണ്ണിലക്ഷ്മി, അവളുടെ അച്ഛൻ എന്നു പറയപ്പെടുന്ന ബ്രിഗേഡിയർ രാജശേഖര പൊതുവാൾ…..മൂന്നുപരേയും എനിക്ക് ഒന്നു കാണാൻ എന്താണ് മാർഗം…?”

അവളുടെ ചോദ്യം കേട്ട് ആ അച്ഛനമ്മമാർ ഞടുങ്ങി പരസ്പരം നോക്കി ന്തൊക്കയോ പിറുപിറുത്തു.

“ഡീ.. നിനക്കെന്താ ഭ്രാന്തയോ…ന്താ ഈ പറയുന്നതൊക്കെ…” ചാരു പാഞ്ഞു ചെന്ന് അവളുടെ ചുമലിൽ ശക്തിയായി പിടിച്ചു തനിക്കഭിമുഖം തിരിച്ചു.

ഇന്ദു ശാന്തയായി ചാരുവിന്റെ കൈകൾ ചുമലിൽ നിന്നും വിടുവിച്ചു ഹരിയുടെ നേരെ തിരിഞ്ഞു.

“ഇന്ദു…ന്താണ് കാര്യം…അത് അറിയാതെ….” ഹരി പകുതിക്ക് വച്ചു നിർത്തി ഒളികണ്ണിട്ട് ശ്രീകാന്തിനെ നോക്കി. അവൻ ചോദിച്ചോളൂ ന്നര്ഥത്തിൽ മിഴി ചലിപ്പിച്ചു അനുവാദം കൊടുത്തു.

ഹരിശങ്കർ ഇന്ദുവിന്റെ നേരെ നോക്കി.

ഒരു നിമിഷം ഒന്നാലോചിച്ചിട്ട് ഇന്ദു ദീർഘമായി ഒന്നു നിശ്വസിച്ചു.

“മ്മ്….സിദ്ധുവിന്റെ മരണം അവർ നടപ്പിലാക്കിയതാണ് ഹരിയെട്ടാ… അതു കണ്ടുപിടിക്കണമെനിക്ക്” അവൾ പറഞ്ഞു നിർത്തിയതും എല്ലാവരും നടുങ്ങി അവളെനോക്കി.

ഇന്ദുവിന്റെ ‘അമ്മ ചാരുവിനെ ഇറുക്കി പിടിച്ചു ഒരു നിലവിളിയോടെ ബോധം മറഞ്ഞു താഴേക്ക് പതിച്ചു. ചാരു വല്യവയിലേ കരഞ്ഞു തലയിൽ കൈതാങ്ങി താഴെക്കിരുന്നു.

ആകെ ബെഹളമായമായി അന്തരീക്ഷം.

അരവിന്ദൻ സെറ്റിയിൽ ഒരെയിരിപ്പ് ഇരുന്നു. അവന്റെ ചിന്തകൾക്ക് തീപിടിച്ചു കഴിഞ്ഞിരുന്നു. സിദ്ധുവിനെ അവസാനം കണ്ടപ്പോൾ സംസാരിച്ചതായിരുന്നു അവന്റെ ഉള്ളു നിറയെ.

കുറച്ചു നേരം കഴിഞ്ഞപ്പോൾ എല്ലാം ശാന്തമായി. അമ്മയും ചാരുവും കരയുകയും പറയുകയും ചെയ്തുകൊണ്ട് അകത്തു മുറിയിൽ കിടക്കുന്നു. ഗോമതിയും ശ്രീകാന്തിന്റെ അമ്മയും അവരെ ആശ്വസിപ്പിച്ചു കൊണ്ട് അടുത്തിരുന്നു.

ഇന്ദു നേരെ അരവിന്ദന്റ മുന്നിൽ ചെന്നു അവനെതിരെയുള്ള കസേരയിലേക്ക് ഇരുന്നു. അരവിന്ദന് അവളുടെ കണ്ണുകളിലേക്ക് നോക്കി.

ദിവസങ്ങൾക്ക് മുൻപ് അവിടെ നിന്നും പോയ ഇന്ദുവിന്റെ കണ്ണുകളിൽ നിറഞ്ഞുനിന്നിരുന്ന സ്നേഹത്തിന്റെ ലാഞ്ചന പോലും അവിടെ കണ്ടെത്താനായില്ല അവനു. അവന്റെ ഹൃദയം നൊമ്പരപ്പെട്ടു.

“അരവിന്ദാ… എങ്ങനെയുണ്ട് ഇപ്പോ…” അവളുടെ മിഴികളുടെ തീർക്ഷ്ണത അവനെ വേദനിപ്പിച്ചു.

“മ്മ്…സുഖായി…”

ഹരിയും ശ്രീയും അവരുടെ അച്ചന്മാരും മുത്തച്ഛനും അവൾ എന്താണ് പറയാൻ പോകുന്നതെന്നറിയതെ വീർപ്പുമുട്ടി.

“അരവിന്ദന് എന്നെ നേരത്തെ അറിയുമായിരുന്നു …അല്ലെ..? ”

“മ്മ്..”

“സിദ്ധുവിനെയും…?”

“മ്മ്…”

“എല്ലാം അറിയാമായിരുന്നു…ല്ലേ..?”

അരവിന്ദൻ ശബ്ദിച്ചില്ല. ‘ഇല്ല’ ന്നു അലറിപ്പറയണമെന്നുണ്ടായിരുന്നു അവനു. പക്ഷെ… ശബ്ദം തൊണ്ടയിൽ കുരുങ്ങി കിടന്നു. അവന്റെ മൗനം അവളെ വേദനിപ്പിച്ചു.

നിമിഷങ്ങളോളം അവൾ അരവിന്ദന്റെ മുഖത്തേക്ക് നോക്കിയിരുന്നു…അവളുടെ മിഴികളിൽ നീര് പൊടിഞ്ഞു എരിഞ്ഞടങ്ങി.

“പിന്നെന്തിനായിരുന്നു….എന്തിനായിരുന്നു അരവിന്ദാ..ന്റെ സിദ്ധുവിനെ ..ന്റെ സിദ്ധുവിനെ അവരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തത് …..പറയ്യ്‌…അരവിന്ദ..” കസേര തള്ളിയെറിഞ്ഞു വന്യമായ ഒരു ആക്രോശത്തോടെ അരവിന്ദന്റെ കോളറിൽ പിടിച്ചുലച്ചു അവൾ.

എല്ലാവരും നടുങ്ങി പോയി….

“ഇന്ദു….” ശ്രീയും ഹരിയും ചെടിയെഴുന്നേറ്റ അവളുടെ മേൽ പിടുത്തമിട്ടു. അവളെ വലിച്ചു മാറ്റിയപ്പോഴേക്കും ചാരു അകത്തുനിന്നും ഓടിയെഴുന്നേറ്റു വന്ന് അവളെ പൊതിഞ്ഞു പിടിച്ചു.

ചാരുവിന്റെ മേൽ കൈചുറ്റി അവൾ പൊട്ടിക്കരഞ്ഞു.

അവൾ ശാന്തയാക്കാൻ സമയമെടുത്തു.

എല്ലാവരും കാത്തിരുന്നു.

അവസാനം ഇന്ദു അഖിൽ പറഞ്ഞത് അത്രയും എല്ലാവരോടും പറഞ്ഞു കേൾപ്പിച്ചു.

സിദ്ധുവും ഉണ്ണിലക്ഷ്മിയും പ്രണയത്തിൽ ആയിരുന്നത്…
മൃദുല ഭീഷണി പെടുത്തിയത്….
ബ്രിഗേഡിയർ ക്യാമ്പിൽ വച്ചു സിദ്ധുവിന് മുന്നറിയിപ്പ് നൽകിയത്….
അവസാനം ഓപ്പറേഷനിടയിൽ ചതിച്ചത്….

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ… ഹരിയും ശ്രീയും മുത്തച്ഛനും പരസ്പരം നോക്കി. ഇന്ദുവിന്റെ അച്ഛൻ അകാലത്തിൽ വിധവയക്കപ്പെട്ട തന്റെ മകളുടെ വിധിയെ പഴിച്ചു വിങ്ങിവിങ്ങി കരഞ്ഞു.

ശ്രീകാന്തിന്റെ അച്ഛൻ അയാളെ ചേർത്തുപിടിച്ചശ്വസിപ്പിച്ചു. ഇന്ദുവിന്റെ മനസിൽ അരവിന്ദനോട് പക ഉണ്ടാവും ന്നു അവർക്ക് തോന്നി.

“ഇന്ദു…നിനക്കറിയാത്ത ചിലതുകൂടിയുണ്ട് ഇതിനിടയിൽ ” അയാൾ പറഞ്ഞു…

ഇന്ദു മിഴികൾ തുടച്ചു ശ്രീയുടെ നേരെ തിരിഞ്ഞു.

പെട്ടന്ന് അരവിന്ദന് എഴുന്നേറ്റ് ഭിത്തിയിൽ പിടിച്ചു അകത്തേക്ക് നടന്നു. ഹരി ഓടി അവനരികിലേക്ക് ചെന്നു കൈകളിൽ പിടിക്കാനാഞ്ഞു. ഏട്ടനെ തടഞ്ഞു ‘വേണ്ട ‘ എന്നു തലയിളക്കി മെല്ലെ അവൻ കോണികയാറാൻ തുടങ്ങി.

അവന്റെ പോക്ക് നോക്കി എല്ലാരും വിഷമത്തോടെ നിന്നു.

പിന്നെ തിരിഞ്ഞു ഇന്ദുവിന്റെ നേർക്കായി നോട്ടം.

” നിനക്ക് അറിയാത്ത ചിലത് ഉണ്ട് ഇന്ദു …ഇനി നീയത് അറിയണം….” ശ്രീ പറഞ്ഞു തുടങ്ങി.

“അരവിന്ദനെ നീ എന്തിനാണ് കുറ്റപ്പെടുത്തുന്നത്…ഏഹ്..? അവൻ നിന്റെയരാ….? നിന്റെ ജീവിതം നീ അവനെ ഏല്പിച്ചിട്ടുണ്ടായിരുന്നോ…ഏഹ്..? നിന്റെ ചുറ്റിലും എപ്പോഴും ഉണ്ടായിരുന്ന അവനെ നീ ശരിക്കൊന്നു കണ്ടിട്ട് കൂടിയുണ്ടോ…ഏഹ്..?”

“ശ്രീ…”ഹരി ശാസന പോലെ വിളിച്ചു.

“ഇല്ല ഹരീ…ഇനിയും അവനിങ്ങനെ വേദനിക്കുന്നത് എനിക്ക് സഹിക്കില്ല. ഇവളറിയട്ടെ…”

ഹരി പിന്നൊന്നും മിണ്ടിയില്ല. സെറ്റിയിലേക്ക് ചാഞ്ഞു മച്ചിലേക്ക് മിഴിനീട്ടി കിടന്നു.

ശ്രീ വീണ്ടും ഇന്ദുവിന് നേരെ തിരിഞ്ഞു. അയാളുടെ ഭാവമാറ്റം ഇന്ദുവിനെ തെല്ലമ്പരപ്പിച്ചിരുന്നു. അവൾ പകപ്പോടെ അയാളെ ഉറ്റുനോക്കിയിരുന്നു.

“നീയെന്താ ധരിച്ചു വച്ചിരിക്കുന്നെ….അവനെക്കുറിച്ചു…? ചെറുപ്പം മുതൽ ഇന്നുവരെ ജീവിതത്തിൽ നഷ്ട്ടങ്ങളെ ഉണ്ടായിട്ടുള്ളൂ അവന്… നീയിപ്പോ ചോദിച്ചില്ല ചന്ദ്രോത്തു മൃദുലയെക്കുറിച്ചു…

…അവന്റെ അച്ഛന്റെയും അമ്മയുടെയും മരണത്തിനു കാരണമായത് ഈ മൃദുലയാണ്…നിനക്കറിയാമോ..ആ സ്ത്രീയുടെ ദുഷ്ടത കാരണം അവന്റെ അച്ഛച്ഛൻ മൂന്നര വർഷമാണ് ഒരേ കിടപ്പു കിടന്നത്…അവരുടെ കിങ്കരന്മാർ അടിച്ചു തളർത്തിയ നടുവുമായിട്ട്…അറിയാമോ നിനക്ക്….

…..എന്നിട്ടും അവൻ ജീവിച്ചു..ഒരു ഉറുമ്പിനെ പോലും നോവിക്കാതെ….ഒരു വേദനയും ഒരു വിഷമങ്ങളും ആരോടും പറഞ്ഞിട്ടില്ല അവൻ…ദേ… ഈ ഇരിക്കുന്നവനെ കണ്ടോ നീ….ഒരായിരം വട്ടം ചോദിച്ചിട്ടുണ്ട് എന്നോട്….’ന്റെ അരവിന്ദന് വേണ്ടി അവരെ വെട്ടിക്കൊന്നിട്ട് പോകട്ടെടാ ഞാൻ ജയിലിലേ’ക്കെന്നു…..

…വിട്ടുകൊടുത്തിട്ടില്ല ഞാൻ….എന്റെ അമ്മുക്കുട്ടിയേം ചാരുനേം ഞാൻ മാറ്റിനിർത്തും, ഇവൻ കഴിഞ്ഞിട്ടേ ഉള്ളു എനിക്ക് മറ്റെന്തും…

…ആ ഇവന്റെ മുന്നിലിട്ടാണ് നീ..അരവിന്ദനെ…എന്ത് കൊണ്ടാണെന്നു നിനക്കറിയാമോ ഇവനത് നോക്കിയിരുന്നത്…

…അത്രക്ക് ഇഷ്ടമാടി അരവിന്ദന് നിന്നെ….”

ശ്രീകാന്ത് ഒരു കിതപ്പോടെ പറഞ്ഞു നിർത്തി.

ഇന്ദുവും മറ്റെല്ലാവരും ഞെട്ടിപ്പോയി.

“ശ്രീയേട്ടാ…ശ്രീയേട്ടൻ എന്താ പറഞ്ഞതു…” ഇന്ദു ഇരുന്നിടത്തും നിന്നും എഴുന്നേറ്റ് അയാളുടെ അരികിലേക്ക് ചെന്നു ഷർട്ടിൽ മുറുകെ പിടിച്ചു.

“…മോളെ….” അയാൾ സംസാരിക്കാനാവാതെ നിന്നു…

” ശ്രീയേട്ടൻ ..ന്താ പറഞ്ഞതു…”

“മ്മ്…സത്യാണ് മോളെ….ഏട്ടൻ എല്ലാം പറയാം…എല്ലാം പറയാം…” അവളെ പിടിച്ചു അരികിലേക്കിരുത്തി അയാൾ പറഞ്ഞു.

അരവിന്ദന്റെ അച്ഛനും അമ്മക്കും സംഭവിച്ചത്, അവൻ അനാഥനായത്..പിന്നെ
അരവിന്ദന് ഇന്ദുമിത്രയെ ഇഷ്ട്ടമായിരുന്ന കഥ…അവളോട് പറയാതെ പോയത്…അവളൊന്നും അറിയാതെ പോയത്….

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഇന്ദു മരവിച്ചിരുന്നു പോയി.

സിദ്ധുവും…അരവിന്ദനും…അവളുടെ മനസിൽ മാറിമാറി വന്നു. സിദ്ധുവിനെ ആദ്യം കണ്ടപ്പോൾ തോന്നിയ അടുപ്പം… ആ ചിരിയിൽ, നോട്ടത്തിൽ ഒക്കെ തോന്നിയ പരിചയം…തനെവിടയോ മറന്നു വെച്ച ഒരാൾ പോലെ ഉണ്ടായ തോന്നൽ…അതൊക്കെ അരവിന്ദനിൽ ചെന്നു ചേരുന്നതുപോലെ അവൾക്ക് തോന്നി…അരവിന്ദനെ കണ്ടപ്പോൾ സിദ്ധുവിനെ പോലെ തോന്നിയത് അവളോർത്തു…

സത്യമേത് മിഥ്യായേത് എന്നറിയാതെ അവളുരുകി. കുടുകൂടെ ഉതിർന്നു വീണ ചുടുകണ്ണുനീരിൽ അവളുടെ ഹൃദയം പൊള്ളി. മെല്ലെ ശ്രീയുടെ അടുത്തുനിന്നും അവളെഴുന്നേറ്റു അകത്തേക്ക് നടന്നു. കോണികയറുമ്പോൾ ഇടക്കിടക്ക് അവളുടെ പാദങ്ങളിടറി വേച്ചു പോകുന്നുണ്ടായിരുന്നു.

അവളുടെ അടുത്തേക്ക് ഓടാൻ തുടങ്ങിയ ചാരുവിനെ ശ്രീകാന്ത് തടഞ്ഞു.

ജനാലാക്കരുകിൽ പാടത്തേക്ക് മിഴികൾ പാകി നിൽക്കുമ്പോഴാണ് വാതിൽക്കൽ നിഴലനക്കം കണ്ടത്.

അവൻ മുഖം വതിൽക്കലേക്ക് തിരിച്ചു. അവിടെ പെയ്തു തോർന്ന മഴയിൽ എല്ലാം നഷ്ട്ടപ്പെട്ടു തറയിൽ വീണുപോയ ഒരു പക്ഷിക്കുഞ്ഞിന്റെ കണക്കെ അവൾ നിൽക്കുന്നുണ്ടായിരുന്നു….ഇന്ദുമിത്ര.

അവളുടെ ചുണ്ടുകൾ വിറകൊള്ളുന്നുണ്ടായിരുന്നു… കണ്ണുനീർവീണു അവളുടെ നെഞ്ചാകെ നനഞ്ഞിരുന്നു….

“അ..ര..വി..ന്ദാ….” വിറച്ചുവിറച്ചു അവളുടെ നാവിൽ നിന്നും അക്ഷരങ്ങൾ തെറച്ചുവീണു അരവിന്ദന്റെ നെഞ്ചിൽക്കിടന്നു പിടഞ്ഞു.

യുഗങ്ങൾക്ക് അപ്പുറത്തു നിന്നും തന്റെ പ്രീയപ്പെട്ടവളുടെ തേങ്ങൽ അയാളുടെ കാതിൽ വന്നലച്ചു.

കൊടുങ്കാറ്റിൽ എടുത്തെറിയപ്പെട്ടതുപോലെ അയാൾ ആടിയുലഞ്ഞു അവളുടെ മുന്നിലേക്ക് ചെന്നു.

വിറക്കുന്ന് വിരൽ തുമ്പുകൾ അയാളുടെ ഉടുപ്പിൽ പിടിമുറുക്കി…

“ന്തിനായിരുന്നു…അരവിന്ദാ..ഞാനൊന്നും അറിഞ്ഞിരുന്നില്ലല്ലോ…ഒന്നു പറയാമായിരുന്നില്ലേ…ന്നോട്..
ഒരിക്കലെങ്കിലും…സിദ്ധുവിനെ….സിദ്ധുവിനെ….ഞാനിനി എന്തു ചെയ്യണം… അരവിന്ദാ… ഒന്നു പറഞ്ഞു താ എനിക്ക്……” അവൾ ആർത്തലച്ചു കരഞ്ഞു.

മിഴിനീര്‌ വന്നു അരവിന്ദന് കാഴ്ച മങ്ങി…

“ഇന്ദു…ക്ഷമിക്ക്…ന്നോട്…ഒന്നും മനഃപൂർവമല്ല…. ഒന്നും….” ഗദ്ഗദം കൊണ്ട് അയാൾക് വാക്കുകൾ നിന്നുപോയി.

മൗനം വാചലമാകുന്ന ചില നിമിഷങ്ങളുണ്ട്.

അറിയാതെ പോകുന്ന ഇഷ്ടങ്ങൾ… ഒന്നും പറയാതെ പോകുന്ന ഇഷ്ട്ടങ്ങൾ… ഒക്കെയും നഷ്ടങ്ങളാണ്…ജീവിതത്തിൽ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങൾ.

ഇന്ദുവിന് പിന്നാലെ മുകളിലേക്ക് ചെന്ന ശ്രീകാന്ത് ഹരിയുടെ ചുമലിൽ മുഖം ചേർത്തു വച്ചു വിങ്ങലടക്കി.

ഹരി അവനെയും ചേർത്തു പിടിച്ചു നിശബ്ദനായി കോണിയിറങ്ങി താഴേക്കു പോയി.

ആ നിമിഷം താഴെ ഫോൺ ബെൽ മുഴങ്ങി.

ഫോണെടുത്ത ചാരു വിളറി. അവളുടെ രക്തശൂന്യമായ മുഖത്തേക് നോക്കി ഹരി അരികിലേക്ക് ചെന്നു

‘”ഹരിയെട്ടാ…അവർ…” പറഞ്ഞുകൊണ്ട് അവൾ ഫോണ് ഹരിക്ക് നേരെ നീട്ടി.
ഹരിയുടെ കണ്ണുകൾ കത്തി. വന്യമായ ഒരു ചിരിയോടെ അയാൾ ഫോണ് വാങ്ങി കാതോട് ചേർത്തു.

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

അറിയാതെ ഒന്നും പറയാതെ – PART 13

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

അറിയാതെ ഒന്നും പറയാതെ – ഭാഗം 9

അറിയാതെ ഒന്നും പറയാതെ – ഭാഗം 10

അറിയാതെ ഒന്നും പറയാതെ – ഭാഗം 11

അറിയാതെ ഒന്നും പറയാതെ – ഭാഗം 12

Share this story