അറിയാതെ ഒന്നും പറയാതെ – PART 14

അറിയാതെ ഒന്നും പറയാതെ – PART 14

നോവൽ
എഴുത്തുകാരി: ദീപ ജയദേവൻ

ആ നിമിഷം താഴെ ഫോൺ ബെൽ മുഴങ്ങി.

ഫോണെടുത്ത ചാരു വിളറി. അവളുടെ രക്തശൂന്യമായ മുഖത്തേക് നോക്കി ഹരി അരികിലേക്ക് ചെന്നു

‘”ഹരിയെട്ടാ…അവർ…” പറഞ്ഞുകൊണ്ട് അവൾ ഫോണ് ഹരിക്ക് നേരെ നീട്ടി.
ഹരിയുടെ കണ്ണുകൾ കത്തി. വന്യമായ ഒരു ചിരിയോടെ അയാൾ ഫോണ് വാങ്ങി കാതോട് ചേർത്തു.

ഹരിയുടെ മുഖഭാവം മാറിമാറി വരുന്നത് നോക്കി അരവിന്ദനും ഇന്ദുവും ഒഴികെയുളളവർ ഹരിയുടെ ചുറ്റും കൂടി നിന്നു.

ഈ സമയം മുകളിലെ മുറിയിൽ ഇന്ദുവും അരവിന്ദനും പൂർവ കാലങ്ങൾ പരസ്പരം പങ്കുവെക്കുകയായിരുന്നു.

അരവിന്ദൻ ഇന്ദുവിനെ കണ്ടുമുട്ടിയ കാലം മുതൽ അവളോട് പറഞ്ഞു.

ഇക്കാലമത്രയും അവനെ കാണാതെ പോയതിൽ അവൾ വേദനിച്ചു. ഒന്നും പറയാതേ മാറിനിന്നതിനു അവനോട് കലഹിച്ചു.

സിദ്ധുവിനെക്കുറിച്ചു സംസാരിക്കുമ്പോഴാണ് താഴെ നിന്നും ഹരിയുടെ ശബ്ദം ഉയർന്നു കേൾക്കുന്നത്.

രണ്ടുപേരും ചാടിയെഴുന്നേറ്റ് പുറത്തേക്ക് പാഞ്ഞു. അരവിന്ദന്റെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു ഇന്ദുവപ്പോൾ, അവൻ വീണുപോകാതെ എന്നപോലെ..

ഇന്ദുവിന്റെ ചുമലിൽ പിടിച്ചു കോണിയിറങ്ങുമ്പോൾ ഹരിശങ്കർ പറയുന്നത് കേൾക്കുവാൻ വേണ്ടി അരവിന്ദൻ കാതുകൂർപ്പിച്ചു.

” എങ്കിൽ…ഞാൻ പറയുന്ന സമയം…”

അവർ തിരിച്ചു പറയുന്നതെന്താണെന്നോ… ഹരിയേട്ടന്റെ ഭാവം എന്താണെന്നോ അവർക്ക് രണ്ടാൾക്കും മനസിലായില്ല. പരസ്പരം നോട്ടമിടഞ്ഞപ്പോൾ ഇന്ദു ‘ ന്താ അരവിന്ദാ ഇതൊക്കെ.’ ന്നു ശബ്ദം താഴ്ത്തി ചോദിച്ചു.

അറിയില്ലാന്നു ചുമൽകൂച്ചി അരവിന്ദൻ തിടുക്കത്തിൽ കോണിയറങ്ങുന്നത് തുടർന്നു. കൂടെ ഇന്ദുവും.

“ഇന്നേക്ക് പതിനഞ്ചാം നാൾ തിരുവാതിര ഞാറ്റുവേല…. കുന്നത്തുകാവിൽ വിളക്കെടുപ്പ്…തൃപ്പാടിയോട്ട് മഹാദേവന്റെ തൃക്കോടിയെറ്റ്… വന്നോളൂ….ഞാനിവിടെ കാത്തിരിക്കും….നിങ്ങൾ വരാൻവേണ്ടി..” ഹരിശങ്കർ പറഞ്ഞു നിർത്തി ഫോണ് വച്ചു. തിരിഞ്ഞു ശ്രീകാന്തിനെ നോക്കി പുഞ്ചിരിച്ചു.

ശ്രീകാന്തിന്റെ മുഖത്തു വല്ലാത്തൊരു ഉൽഖണ്ഡയുണ്ടായിരുന്നു.

“അങ്ങനെ…അവർ വരുന്നു…ചന്ദ്രോത്ത് മൃദുല….”

“ഹരി… കുഴപ്പം ആകുവോടാ…”

“മ്മ്…എല്ലാമൊന്നു ശുദ്ധീകരിച്ച് എടുക്കാം ശ്രീ…കഴിഞ്ഞ ഇരുപത്തെട്ടു വര്ഷമായിട്ട് ഞാൻ കാത്തിരിക്കുവല്ലേ…” പറഞ്ഞുകൊണ്ട് തിരിഞ്ഞപ്പോഴാണ് ഇന്ദുവും അരവിന്ദനും പടിയിറങ്ങി വരുന്നത് അയാൾ കണ്ടത്.

മാറിൽ കൈകൾ കെട്ടി ആ വരവുനോക്കി നിന്നയാൾ. അരവിന്ദനെ കൈപിടിച്ചിറക്കുന്ന ഇന്ദുവിനെ നോക്കിനിന്നപ്പോൾ അയാളുടെ മനം നിറഞ്ഞു.

” ഓരോ വർഷവും കാവിലെ വിളക്കെടുപ്പാകുമ്പോൾ നീറിപ്പിടയുന്ന രണ്ടു ഹൃദയങ്ങളുണ്ട് ഇവിടെ അല്ലെ മുത്തശ്ശാ…” മുഖം ചരിച്ചു അയാൾ ആ വൃദ്ധന്റെ നേരെ നോക്കി.

തോളിൽ കിടന്ന രണ്ടാം മുണ്ടുയർത്തി മിഴിതുടച്ചു തലയാട്ടി ആ വൃദ്ധൻ.

” ഹരി എന്താണ് പ്ലാൻ…” ശ്രീ മെല്ലെ അവന്റെ അരികിലേക്ക് ചെന്നു.

” മ്മ്…”

അരവിന്ദനും ഇന്ദുവും അയാളുടെ അരികിലേക്കെതി.

“ഏട്ടാ..ആരാ..ന്താ…” അരവിന്ദൻ ഹരിയെയും ശ്രീയെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.

“അത്..അവരായിരിന്നു അരവിന്ദാ…ആ ചന്ദ്രോത്ത്‌ മൃദുല…”ശ്രീ പറഞ്ഞു. ഇന്ദുവിന്റെ മിഴികൾ കൊള്ളിയാൻ പോലെ ഒന്നു മിന്നി.
അരവിന്ദൻ ഒന്നമർത്തി മൂളി.

ആ സമയം ഇന്ദുവിന്റെ ഫോണ് ശബ്ദിച്ചു. പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തുകൊണ്ട് അവൾ വരന്തയിലേക്കിറങ്ങി.

അൽപസമയം കഴിഞ്ഞു തിരിച്ചു കയറിവന്ന അവളുടെ മുഖത്തു ഒരു കടുത്ത ഭാവം ഉണ്ടായിരുന്നു. എല്ലാവരുടെയും മുഖത്തൂടെ ഒന്നു മിഴിയോടിച്ച ശേഷം അവൾ ഹരിയുടെയും ശ്രീയുടെയും മുന്നിലേക്ക് ചെന്നു.

“ഏട്ടാ…നാളെ ഞാൻ തിരിച്ചുപോകും. ”

“ന്തിന്… ഇന്നിംഗ്‌ വന്നതല്ലേ ഉള്ളു നീ…നീയെന്താ ഈ പറയുന്നേ..” ചാരു പെട്ടന്ന് ചോദിച്ചു.

“മ്മ്..പോണം ചേച്ചി…ക്യാപ്റ്റൻ അഖിൽ ആണ് വിളിച്ചത്…മറ്റന്നാൾ മേജർ സഹ്യാദ്രി സാറിന്റെ അപ്പോയിന്റ്മെന്റ് കിട്ടിയിട്ടുണ്ട്…പിന്നെ…”

” പിന്നെന്താ മോളെ…” അവളുടെ അച്ഛൻ എഴുന്നേറ്റു അവളുടെ അരികിലേക്ക് വന്നു.

” പിന്നെ…ബ്രിഗേഡിയർ രാജശേഖര പൊതുവാൾ ലീവ് ആണ് ന്ന് ഒരു ഇൻഫോർമേഷൻ കൂടി ഉണ്ടെന്നു…” അവൾ അച്ഛനെ ഒന്നു നോക്കിയിട്ട് ഹരിയുടെ നേരെ മുഖം തിരിച്ചു.

ഹരിയുടെ കണ്ണുകൾ ഒന്നു തിളങ്ങി.

“അതായത്…അവർ തയ്യാറായെന്നു…അല്ലെ ഇന്ദു…” അയാൾ പെട്ടന്ന് ചോദിച്ചു.

“അതേ ഏട്ടാ…അതിനു മുൻപ് കുറച്ചു കാര്യങ്ങൾ ചെയ്തു വെക്കാനുണ്ട് നമുക്ക്… ഇത് അവരുടെ അവസാനം ആയിരിക്കണം…” അവൾ ഹരിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. അയാൾ ഒന്നു ചിരിച്ചു.

” നീ..തനിയെ പോകേണ്ട ഇന്ദു..ശ്രീയേട്ടൻ കൂടി വരും നിന്റെ കൂടെ..” ചാരു പറഞ്ഞുകൊണ്ട് പോകില്ലേ എന്നര്ഥത്തിൽ ശ്രീയെ നോക്കി.

” മ്മ്…ഞാൻ തനിച്ചല്ല ചേച്ചി പോകുന്നത്… കൂടെ..” അവളൊന്നു നിർത്തി..

” പിന്നാരാ… ആരുവരും കൂടെ…ബാംഗ്ലൂർ നിന്ന് ആരേലും..” എല്ലാവരുടെയും മുഖത്തു വല്ലാത്തൊരു ഉൽഖണ്ഡയും സംശയവും ഒക്കെ ഉണ്ടായിരുന്നു.

ഇന്ദു തിരിഞ്ഞു അരവിന്ദന്റെ നേരെ വിരൽ ചൂണ്ടി.

” അരവിന്ദൻ..” മെല്ലെ പറഞ്ഞുകൊണ്ട് അവൾ അരവിന്ദന് നേരെ മിഴികൾ നീട്ടി.

ജനലരുകിൽ നിന്ന അരവിന്ദൻ ഞെട്ടിത്തിരിഞ്ഞു ഇന്ദുവിനെ നോക്കി, വിശ്വാസം വരാതെ ഓരോരുത്തരെയും മാറി മാറി നോക്കി.

മറ്റെല്ലാവരും അതുകേട്ട് സ്തംഭിച്ചു ഇന്ദുവിനെ നോക്കി.

ക്രമേണ എല്ലാവരുടെയും മുഖത്തു ആശ്വാസത്തിന്റേതായ പുഞ്ചിരി വിടർന്നു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു.

പിറ്റേന്ന് രാവിലെ അരവിന്ദനും ഇന്ദുവും ബാംഗ്ലൂരിലേക്ക് യാത്രയായി.
********** *********** **********

വരാന്തയിൽ മുത്തച്ഛന്റെ ആരുകിലായിരുന്നു ഹരിയും ശ്രീയും മറ്റു രണ്ടു അച്ചന്മാരും. കഴിഞ്ഞ കാലത്തു നടന്ന സംഭവങ്ങളെക്കുറിച്ചു ചാരുവിന്റെ അച്ഛനോട് വിശദീകരിക്കുകയായിരുന്നു മുത്തച്ഛൻ.

മുറ്റത്തേക്ക് കയറിവരുന്ന അമ്പലം സെക്രട്ടറിയേയും മറ്റും ആദ്യം കണ്ടത് ശ്രീകാന്തയിരുന്നു. അയാൾ എഴുന്നേറ്റു ഹരിയെ തോണ്ടി വിളിച്ചു.

വന്നവരെ ആനയിച്ചിരുത്തി. ‘കാവിലെ ആശാൻ ഇവിടുണ്ടായിരുന്നോ’ എന്നാശ്ചര്യപ്പെട്ടു മുത്തച്ഛന്റെ നേരെ കൈനീട്ടി സെക്രട്ടറി അകത്തേക്ക് കേറി. ഏതാനും നിമിഷങ്ങൾ മൗനമായി കടന്നു പോയി.

“ഹരിശങ്കറെ….എല്ലാ വർഷവും കാര്യങ്ങളുടെ നടത്തിപ്പറിയാനായി വരാറുണ്ട് ഇവിടേക്ക്..ഒക്കെ എല്ലാരുടെ നടത്തിയേക്കു ന്നു പറഞ്ഞു മറിനിക്കാറാണ്‌ ഇവിടുത്തെ പതിവ്…ഇത്തവണയും….” മൗനം ഭഞ്ജിച്ചുകൊണ്ട സെക്രട്ടറി ഹരിയോടായി പറഞ്ഞുകൊണ്ട് എല്ലാവരെയും മാറിമാറി നോക്കി.

ഹരി കൈകൾ രണ്ടും ഉയർത്തി വരാന്തയിലെ അഴികളിലേക്ക് വിരൽമുറുക്കി അഴികൾക്കിടയിലൂടെ മുറ്റത്തരുകിൽ പടർന്നു പന്തലിച്ചു പൂത്തുനിൽക്കുന്ന കൃഷ്‌നകാന്തിയിലേക്ക് നോട്ടമുറപ്പിച്ചു. ചിതരിതെറിച്ച ചോരത്തുള്ളികൾ പോലെ നിറയെ വിടർന്നു നിൽക്കുന്ന ചുമന്ന പൂക്കൾ.

“ഇത്തവണ മാറ്റമുണ്ട് സെക്രട്ടറി…” അയാൾ മെല്ലെ പറഞ്ഞു. സെക്രട്ടറി ആശ്ചര്യത്തോടെ ഇരുന്നിടത്തും നിന്നും എഴുന്നേറ്റു ഹരിയുടെ പിന്നിലേക്ക് ചെന്നു.

” എനിക്ക് വിശ്വസിക്കാൻ വയ്യ… ഇക്കാലമത്രയും കുന്നതുകാവിന്ന് വിളക്ക് എത്തിക്കുന്നതല്ലാതെ മറ്റൊന്നും ഇല്യാരുന്നല്ലോ…ഇതു ആശ്ചര്യമായിരിക്കുന്നു…” അയാൾ അത്ഭുതം മറച്ചിവച്ചില്ല.

” മ്മ്…ഞങ്ങൾക്കിതു ഉത്സവം മാത്രമല്ലല്ലോ ആചാരി…ന്റെ അരവിന്ദന്റെ അമ്മയുടെ ആണ്ടു കൂടിയല്ലേ….”

” ഇയ്യോ…ഹരിശങ്കറെ…ങ്ങനെയോർത്തു പറഞ്ഞതല്ല്യാട്ടോ….” അയാൾ നിന്നു വിക്കി. പിന്നെ തിരിഞ്ഞു മുത്തച്ഛന്റെ അരികെ ചെന്നു. മുത്തച്ഛന്റെ അരികിൽ നിന്നു ക്ഷമപണം ചെയ്യുന്ന ആചാരിയോടും മറ്റുള്ളവരോടുമായി ഹരിശങ്കർ പറഞ്ഞു.

” ഇത്തവണ കാവിൽന്നു വിളക്കെത്തിക്കുന്നത് ഉണ്ണിക്കുട്ടൻ ആയിരിക്കും….”

അകത്തെ വാതിൽക്കൽ നിന്ന ചാരുവും മറ്റു സ്‌ത്രീകളും നെഞ്ചിൽ കൈചേർത്തു. ശ്രീകാന്ത് കണ്ണുകൂർപ്പിച്ചു ഹരിയിലേക്ക് നോട്ടമെറിഞ്ഞു. മുത്തച്ഛൻ നേർത്തൊരു പുഞ്ചിരിയോടെ കസേരയുടെ കൈപ്പടിയിലേക്ക് മുട്ടുകളൂന്നി മുന്നോട്ട് ചാഞ്ഞിരുന്നു. മാറ്റ് രണ്ടച്ചന്മാരും മുഖത്തോട് മുഖം നോക്കി.

” ഹരി ഉണ്ണിക്കുട്ടൻ ചെറിയ കുട്ടിയല്ലേ…നാലുകരകളിലും ദീപം കാണിച്ചു തൃപ്പാടിയോട്ട് വിളക്കെത്തിക്കാൻ… കുഞ്ഞിനെകൊണ്ട്….”

” സാധിക്കും ആചാരി…സാധിക്കും….” അയാളുടെ ശബ്ദത്തിലെ ഖനം കേട്ടു ആചാരി നിശബ്ദനായി.

” ബാക്കിയൊക്കെ നാളെ അറിയിക്കാം. നാളെ അമ്പല കമ്മറ്റി വിളിച്ചുകൂട്ടിക്കോളൂ. ബാക്കി കര്യങ്ങളൊക്കേ മുറക്ക് നടക്കുന്നുണ്ടല്ലോ….” ഹരി അയാളെ നോക്കി. ഉവ്വെന്ന് അയാൾ തലയാട്ടി.

യാത്ര പറഞ്ഞു അവർ പോകുന്നതും നോക്കി നിന്ന ഹരിയുടെ അരികിലേക്ക് ശ്രീകാന്ത് ചെന്നു നിന്നു.

” മ്മ്…എല്ലാം തീരുമാനിച്ചു അല്ലെ..” പതിഞ്ഞ ശബ്ദത്തിൽ ശ്രീ ചോദിച്ചു.

” മ്മ്…” ഹരിയുടെ ശബ്ദത്തിനു വേണ്ടതിലധികം കടുപ്പം ഉണ്ടായിരുന്നു..
********* *********** *********

പുസ്തക കൂട്ടങ്ങൾക്കിടയിൽ നിന്നും പൊടിപിടിച്ച തടിച്ച കവർ എടുത്തു പൊടിതട്ടി ഹരിയുടെ കയിലേക്ക് വച്ചുകൊടുത്തു ശ്രീകാന്ത്.

ശ്രീയുടെ വീട്ടിലെ പുസ്തകങ്ങൾ അടുക്കിയിരുന്ന മുറിയിലായിരുന്നു അവർ.
മുറിയടച്ചു പൂട്ടി കോണിയിറങ്ങി താഴേക്ക് വന്നു രണ്ടാളും. താഴെ ആകാംഷ തുടിക്കുന്ന മുഖത്തോടെ അമ്മുക്കുട്ടിയുമായി ചാരു നിൽക്കുന്നുണ്ടായിരുന്നു.

“കിട്ടിയോ ശ്രീയേട്ടാ..”

“മ്മ്… ”

ഹരിയും ശ്രീയും അതുമായി മേലേവീട്ടിലേക്ക് നടന്നു പുറകെ വീടടച്ചു പൂട്ടി തിടുക്കത്തിൽ അവരുടെ പിന്നാലെ ചാരുവും.

മുത്തച്ഛന്റെ മുൻപിൽ അവരെല്ലാവരും വട്ടം കൂടിയിരുന്നു.

കവറിൽ നിന്നും ഹരിശങ്കർ അതു പുറത്തേക്കെടുത്തു. ആയിരപ്പറ പാടത്തിന്റെയും അതിനു ചുറ്റുമുള്ള നാൽപ്പത്ഏക്കർ പറമ്പും അരവിന്ദന്റെ പേരിൽ അവന്റെ അച്ഛച്ഛൻ ഇഷ്ടദാനം എഴുതിയ ആധാരം ആയിരുന്നു അത്.

ഓരോന്നും എടുത്ത വായിച്ചു നോക്കി മാറ്റി വച്ചു ഓരോരുത്തരും.

“ഇതു കിട്ടാൻ വേണ്ടിയാണ് അച്ഛച്ഛനെ അവർ….”ഹരി പല്ലുഞെരിച്ചു.

” മ്മ്…ഹരി ഇനിയെന്താണ്…”ശ്രീ ചോദിച്ചു.

” നമുക്ക് നാളെ ഒരിടം വരെ പോണം. ” ആലോചനയോടെ ഹരി മറുപടി പറഞ്ഞു.

“പക്ഷെ ..അതിനു മുൻപ് അരവിന്ദൻ ഒന്നു വിളിക്കണം… ”

“മ്മ്…”

വരാൻ പോകുന്ന ദിവസങ്ങളിൽ എന്തൊക്കെ എങ്ങനെയൊക്കെ ചെയ്യണമെന്ന് കൂടിയാലോചിച്ചുകൊണ്ട അവർ മുത്തച്ഛന്റെ ചുറ്റിലും ഇരുന്നു.
******** ******** *******

അരവിന്ദനും ഇന്ദുവും ചെല്ലുമ്പോൾ മുകുന്ദന് ചായ കൊടുക്കുവായിരുന്നു സുമിത്ര.

കോളിങ് ബെൽ ശബ്ദിക്കുന്ന കേട്ട് വാതിൽ തുറന്ന സുമിത്ര ഉള്ളുലഞ്ഞു നിന്നു പോയി.
മുന്നിൽ സിദ്ധു…അവരൊന്നുകൂടി സൂക്ഷിച്ചു നോക്കി….അല്ല , സിദ്ധുവല്ല….കണ്ടുമറന്ന മുഖം.

പെട്ടന്ന് വാതിൽ മറവിൽ നിന്നും ഒരു പുഞ്ചിരിയോടെ ഇന്ദു മുഖം നീട്ടി.

“മിത്ര… മോളെ…” അവർ ഇന്ദുവിന്റെ അരികിലേക്ക് ചെന്നു അവളെ ചുറ്റിപ്പിടിച്ചു.

“‘അമ്മ…” അവരുടെ നെറുകയിൽ ചുണ്ടമർത്തി അവൾ.

“നോക്കു…ഇതാരാണെന്ന്..ഓർമയുണ്ടോ..? അരവിന്ദനെ ചൂണ്ടി അവൾ ചോദിച്ചു.

” മ്മ്…ഓർമയുണ്ട്….അരവിന്ദൻ അല്ലെ….? ” അവർ ഓർമയിൽ പരതി പെട്ടന്ന് പറഞ്ഞു.

” അതേ അമ്മേ…” അരവിന്ദൻ പറഞ്ഞു.

” മോനെ….”അവർ അരവിന്ദന് നേരെ കൈ നീട്ടി. കുനിഞ്ഞു അവരുടെ പാദത്തിൽ തൊട്ടു കണ്ണിൽ കൈചേർത്തു അവരെ ചേർത്തു പിടിച്ചു അരവിന്ദൻ. അവരുടെ മിഴികൾ നിറഞ്ഞൊഴുകി. സിദ്ധു അവസാനം പോയപ്പോൾ ഇതുപോലെ ആയിരുന്നല്ലോ എന്നു പെട്ടെന്നോർത്തു ഇന്ദു. കണ്ണിൽ പൊടിഞ്ഞ നീർത്തുള്ളികൾ ഇമചിമ്മി ഒളിപ്പിച്ചു അവൾ.

” വരു മോനെ…” ഇരുകൈകളിലും അവരെ ചേർത്തുപിടിച്ചു സുമിത്ര മുകുന്ദന്റെ അരികിലേക്ക് നടന്നു.

വതിൽക്കലേക്ക് നോക്കി കിടക്കുമ്പോഴാണ് സുമിത്രയുടെ ഇരുവശങ്ങളിലുമായി സിദ്ധുവും മിത്രയും നടന്നടുക്കുന്നതുപോലെ മുകുന്ദന് തോന്നിയത്.

” സിദ്ധു…മോനെ…” അയാൾ പെട്ടന്ന് തോന്നിയൊരു ആവേശത്തിൽ ചാടിയെഴുന്നേറ്റു..പെട്ടന്ന് നിലതെറ്റി താഴേക്കു മറിഞ്ഞു..

” പാപ്പാ…” ഇന്ദു സുമിത്രയുടെ കൈവിടുവിച്ചു മുന്നോട്ട് കുതിച്ചു.. അതേ നിമിഷം അരവിന്ദനും അയാൾക്ക്‌ നേരെ പാഞ്ഞിരുന്നു. ഇരുവശത്തുനിന്നും അവർ രണ്ടുപേരും വീഴാതെ അയാളെ താങ്ങി.

” പാപ്പാ….” ഇന്ദു അയാളുടെ മുഖത്തേക്ക് മുഖമണച്ചു.

” നോക്കിയേ…ഇതരാണെന്നു…” അരവിന്ദന് നേരെ മിഴിചലിപ്പിച്ചു അവൾ.

മുകുന്ദൻ അരവിന്ദന് നേരെ മുഖംതിരിച്ചു. അയാളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആ കൈകൾ അരവിന്ദന്റെ കവിളിലും മുഖത്തും ശരീരത്തിലും ഒക്കെ അരിചരിച്ചു നടന്നു.

അരവിന്ദൻ അയാളെ താങ്ങിയെടുത്തു ബെഡിലേക്ക് ചരിയിരുത്തി.

” അരവിന്ദൻ… അല്ലെ..ന്റെ സിദ്ധുവിനെ പോലെ തന്നെ…അത്രയും ഗൗരവം ഇല്ലാന്നേയുള്ളൂ..അല്ലെ സുമിത്രേ….” അയാൾ അരവിന്ദനെ തൊട്ടുതലോടി സുമിത്രക്കുനേരെ മുഖംതിരിച്ചു. അവർ കണ്ണീരു തുടച്ചു പുഞ്ചിരിയോടെ തലയാട്ടി അരവിന്ദന്റെ നെറുകയിൽ തലോടി അരികിൽ ചേർന്നു നിന്നു.

അരവിന്ദന്റെ കണ്ണുകളിൽ നീർ പൊടിഞ്ഞു കാഴ്ച മറഞ്ഞു. ഹരിക്കും മുത്തച്ഛനും ശേഷം അവനെ അത്രയും സ്നേഹത്തോടെ ആരും ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നില്ല.

അവൻ നന്ദിയോടെ ഇന്ദുവിനെ നോക്കി. അവൾ കണ്ണുനീർവാർത്തു പുഞ്ചിരിച്ചു.

പിന്നെ തിരിഞ്ഞു മുറിവിട്ടു പുറത്തേക്ക് പോയി.

മകൻ ഇല്ലാതായ ആ അച്ഛനും അമ്മയ്ക്കും ഒരു മകനെയും…അച്ഛനമ്മമാരില്ലാതായ ഒരു മകന് അവരെയും തിരിച്ചുനല്കിയ ഒരു ചാരിതാർഥ്യം അവളുടെ ഉള്ളിൽ നിറഞ്ഞു. കവിളിലേക്കൊലിച്ചിറങ്ങിയ കണ്ണുനീർ തുടക്കാതെ അവൾ സിദ്ധുവിന്റെ മുറിയിലേക്ക് നടന്നു.

സിദ്ധു….ഞാൻ ചെയ്തത് തെറ്റായോ….ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ സിദ്ധു. മിഴികളടച്ചു മൗനമായി അവൾ സിദ്ധുവിനോട് സംസാരിച്ചു.

പിന്നിൽ കാൽപ്പെരുമാറ്റം കേട്ടവൾ കണ്ണുതുറന്നു .

അരികിൽ അരവിന്ദൻ.

“ഇന്ദു….എങ്ങനെയാണ് ഇതിനൊക്കെ ഞാൻ നന്ദി പറയേണ്ടത്…” അവൻ സിദ്ധുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു ചോദിച്ചു.

ഇന്ദു വെറുതെ മന്ദഹസിച്ചു.

” ഞാനല്ലേ അരവിന്ദാ നന്ദി പറയേണ്ടത്… പാപ്പാക്കും അമ്മക്കും അരവിന്ദനും ഈയൊരു സന്തോഷം മാത്രമല്ലേ എനിക് തരാൻ പറ്റുള്ളൂ… ഇനി… അവർക്ക് സിദ്ധുനെ നഷ്ടമായി എന്നു തോന്നരുത്….അരവിന്ദന് ഒരു അച്ഛനെയും അമ്മയെയും… അവർക്ക് ഞാൻ സിദ്ധുവിനെയും തിരികെ നല്കുവാണ്…” മിഴിനീരിനിടയിലൂടെ അവൾ അരവിന്ദനെ നോക്കി പുഞ്ചിരിച്ചു.

” ആ അച്ഛനും അമ്മയ്ക്കും….ഇനിയെന്നും അരവിന്ദൻ ഉണ്ടാവണം….എനിക്ക് വാക്ക് തരുവോ…” അവൾ അരവിന്ദന് നേരെ കൈനീട്ടി.

അരവിന്ദൻ സിദ്ധുവിനെ നോക്കി…’ സിദ്ധു…നിങ്ങളുടെ അച്ഛനും അമ്മയ്ക്കും മാത്രമല്ല…. നിങ്ങളുടെ ഈ ഭാര്യക്കും…ഇനി ഞാനുണ്ടാവും…എന്നും…കൂട്ടായി…നിങ്ങൾ അവസാനം ചോദിച്ച വാക്ക്…..ദാ ഞാൻ നൽകുന്നു…തനിച്ചാക്കില്ല ഇനിയൊരിക്കലും ഇവരെ….’ മനസിൽ പറഞ്ഞുകൊണ്ട് അരവിന്ദൻ ഇന്ദുവിന്റെ കൈമേലേക്ക് കൈ ചേർത്തു അവളുടെ കണ്ണുകളിലേക്ക് നോക്കി.

” വാക്ക്…” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.

വാതിലിനു വെളിയിൽ നിന്ന മുകുന്ദൻ സുമിത്രയെ ചേർത്തു പിടിച്ചു വിങ്ങിവിങ്ങി കരഞ്ഞു.
********* ********** **********

പിറ്റേന്ന് വൈകുന്നേരം ചേതനൊപ്പം നടന്നടുക്കുന്ന മിത്രയെയും അവളുടെ കൂടെയുള്ള ചെറുപ്പക്കാരനെയും കണ്ട് അഖിലിന്റെ കണ്ണുകൾ വിടർന്നു.

സിദ്ധു…സൈനീക സ്കൂളിൽ പഠിക്കുമ്പോൾ സിദ്ധു എങ്ങനെ ആയിരുന്നോ അതുപോലെ ഒരാൾ…

അയാൾ വിസ്മയത്തോടെ നോക്കി നിന്നു.

ഇന്ദുവിന്റെയും ചേതന്റേയും ഒപ്പം അരവിന്ദൻ അഖിലിന് നേരെ നടന്നടുത്തു.

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

അറിയാതെ ഒന്നും പറയാതെ – PART 14

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

അറിയാതെ ഒന്നും പറയാതെ – ഭാഗം 9

അറിയാതെ ഒന്നും പറയാതെ – ഭാഗം 10

അറിയാതെ ഒന്നും പറയാതെ – ഭാഗം 11

അറിയാതെ ഒന്നും പറയാതെ – ഭാഗം 12

അറിയാതെ ഒന്നും പറയാതെ – ഭാഗം 13

Share this story