ഹോം › ഓട്ടോ

94,707 രൂപയ്ക്ക് പള്‍സര്‍ എന്‍125 പുറത്തിറക്കി ബാജാജ്

By News Desk · 23 Oct 2024, 08:53 PM

ചെന്നൈ: എന്‍ഫീല്‍ഡ് ബുള്ളറ്റിനോടെല്ലാം എന്നപോലെ യുവാക്കളുടെ നെഞ്ചകത്ത് കയറിക്കൂടിയ ഒരു മോട്ടോര്‍ ബൈക്കാണ് പള്‍സര്‍. പുതിയ ബജാജ് പള്‍സര്‍ എന്‍125 ഇന്ത്യയില്‍ 94,707 രൂപ എക്സ്ഷോറൂം വിലയില്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. എന്തായാലും ബൈക്ക് യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റാവുമെന്നാണ് കമ്പനയുടെ പ്രതീക്ഷ. മുന്‍നിര വേരിയന്റിനെ അപേക്ഷിച്ച് 4,000 രൂപ അധികം മുടക്കേണ്ടി വരുമെന്നത് മാത്രമാണ് നെഗറ്റീവായി പറയാവുന്നത്. ഇഷ്ട വാഹനത്തിന് ഇതൊരു കൂടിയ തുകയേയല്ല. ലോഞ്ച് ചെയ്ത മോഡലിന്റെ എഞ്ചിന്‍ മുതല്‍ ഡിസൈനും ഷാസിയും വരെ പുതുപുത്തനാണ്. നമ്മള്‍ മുന്‍പ് കണ്ടിട്ടുള്ള മറ്റ് ബജാജ് പള്‍സറുകളില്‍ നിന്നുള്ള വളരെ വ്യത്യസ്തമായ സ്‌റ്റൈലിംഗ് ആണ് പുതിയ മോഡലിന് നല്‍കിയിരിക്കുന്നത്. ബജാജ് പള്‍സര്‍ എ്ന്‍125ന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്, ഡെലിവറിയും ഉടന്‍ തന്നെ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഇഡി ഡിസ്‌ക്, എല്‍ഇഡി ഡിസ്‌ക് ബിടി എന്നീ രണ്ട് വേരിയന്റുകളില്‍ ബജാജ് ബൈക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അടിസ്ഥാന വേരിയന്റിന് മെലിഞ്ഞ പിന്‍ ടയര്‍, ചെറിയ എല്‍സിഡി, പരമ്പരാഗത സെല്‍ഫ് സ്റ്റാര്‍ട്ടര്‍ എന്നിവ ലഭിക്കുന്നുണ്ട്. ടോപ്പ് സ്പെക്ക് ബൈക്കിന് ബോള്‍ഡര്‍ നിറങ്ങള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള വലിയ എല്‍സിഡി, വിശാലമായ പിന്‍ ടയര്‍, നിശബ്ദ തുടക്കത്തിനായി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ അല്ലെങ്കില്‍ എഎസ്ജി എന്നിവയും കാണാം. പള്‍സര്‍ എന്‍125-ല്‍ ബജാജ് പുതിയ എഞ്ചിന്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ 124.58 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8,500 ആര്‍പിഎമ്മില്‍ 12 ബിഎച്ച്പി പരമാവധി പവറും 6,000 ആര്‍പിഎമ്മില്‍ 11എന്‍എം ടോര്‍ക്കും നല്‍കുന്നു. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ആറ് ഷേഡുകളിലാണ് പുറത്തിറക്കിയത്. അവയില്‍ ഏറ്റവും രസകരമായത് പര്‍പ്പിള്‍ ഫ്യൂറി എന്ന കളര്‍ ഓപ്ഷനാണ്. കോക്ക്ടെയില്‍ വൈന്‍ റെഡ്, സിട്രസ് റഷ്, എബണി ബ്ലാക്ക്, കരീബിയന്‍ ബ്ലൂ, പേള്‍ മെറ്റാലിക് വൈറ്റ് എന്നിവയാണ് മറ്റ് ഷേഡുകള്‍.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Bajaj#launched#Pulsar N125

ബന്ധപ്പെട്ട വാർത്തകൾ

ഇവി, ഹൈബ്രിഡ് കാറുകളിലേക്ക് ശ്രദ്ധ തിരിച്ച് പ്രീമിയം കാർ ഉപഭോക്താക്കൾ; ഉയർന്ന ലാഭവിഹിതമുള്ള സെഗ്‌മെന്റിൽ വൻ മാറ്റംഡൽഹിയിൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്ക് തണുപ്പൻ പ്രതികരണം; തുടക്കം കുറിച്ചതിന് ശേഷം രജിസ്റ്റർ ചെയ്തത് വെറും 4 കാറുകൾ മാത്രംടാറ്റ സിയറ ഇവി റിവ്യൂ: ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ല, ഇലക്ട്രിക് വിപണിയിലെ ടാറ്റയുടെ പവർഫുൾ സന്ദേശംഒറ്റ ചാർജിൽ 117 കിലോമീറ്റർ റേഞ്ച്! പുത്തൻ ഫീച്ചറുകളുമായി യമഹ ‘എയറോക്‌സ് ഇ’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽഇവി യുഗത്തിൽ കുതിക്കാൻ ‘ത്രിമുഖ തന്ത്രങ്ങളുമായി’ മഹീന്ദ്ര; ഉത്പാദനം വർദ്ധിപ്പിക്കാനും ലക്ഷ്യംവില അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങൾ പ്രീമിയം ഇവികളുടെ വിപണിയെ ബാധിച്ചേക്കാം: മുന്നറിയിപ്പുമായി മെഴ്സിഡസ് ബെൻസ് ഇന്ത്യ
പൂർണ്ണ പേജ് കാണുക ›