ഹോം › ഓട്ടോ

ഇലക്ട്രിക് ബൈക്കുമായി എന്‍ഫീല്‍ഡ് ഉടന്‍ വരുന്നു; ആ മുഴക്കം ഇനി ഓര്‍മ്മയാവുമോ?

By Admin Desk · 21 Oct 2024, 09:52 PM

കുറച്ചു കാലമായി മാറ്റത്തിനൊപ്പം അതിവേഗം ഓടുകയാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന ലോകോത്തര ഇരുചക്ര നിര്‍മാണ കമ്പനി. തങ്ങളുടെ രാജകീയ യാത്രയില്‍ അധികമൊന്നും മത്സരം മുന്‍പ് ഈ ബ്രിട്ടീഷ് കമ്പനി അനുഭവിച്ചിരുന്നില്ല. എന്നാല്‍ കാലം മാറിയതോടെ കൂടുതല്‍ മത്സക്ഷമാവുകയാണ് എന്‍ഫീല്‍ഡ്. റോഡുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് നവംബര്‍ 4ാം തിയ്യതി രാജ്യാന്തര വിപണിയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് വരുന്ന വാര്‍ത്തകള്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ എല്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡല്‍ സ്പാനിഷ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഫ്യൂച്ചര്‍ എസ്.എല്‍, റോയല്‍ എന്‍ഫീല്‍ഡിനോട് ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണിത്. ഔദ്യോഗികമായി അവതരിപ്പിച്ചതിന് ശേഷം ഈ മോഡലുകള്‍ വിപണിയില്‍ ലഭ്യമാക്കും. കഴിഞ്ഞ ദിവസം റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കിന്റെ ടീസര്‍ ചിത്രം പുറത്തു വന്നിരുന്നു. കമ്പനി ഫയല്‍ ചെയ്ത ഡിസൈന്‍ പേറ്റന്റിന് സമാനമാണിത്. ഇപ്പോഴത്തെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് ബൈക്കുമായി ഏറെ സമാനതകള്‍ പുലര്‍ത്തുന്നതാണ് പുതിയ മോഡല്‍ എന്നാണ് അറിയുന്നത്. നമ്മുടെ റോഡുകളില്‍ എത്ര ദൂരെനിന്നായാലും ആ ഇടിമുഴക്കം കേട്ടാലറിയാം എന്‍ഫീല്‍ഡാണ് വരുന്നതെന്ന്. ആ മുഴക്കം ഇനി അവസാനിക്കുമോയെന്ന ആശങ്കയാണ് ഇവി ഇറക്കാന്‍ കമ്പനി തുനിഞ്ഞിറങ്ങിയതോടെ ഉയരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കാലത്തിനൊത്ത് ഗിയര്‍ മാറ്റുന്നവ കൂടിയാണ്. പുതിയ രൂപത്തിലും, ഭാവത്തിലും എന്‍ഫീല്‍ഡ് നിരത്തുകളില്‍ രാജകീയ യാത്രകള്‍ തുടരുന്നതിനിടെയാണ് ഇവി എത്തുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 മോഡലിന്റേതിന് സമാനമായി വൃത്താകൃതിയിലുള്ള എല്‍.ഇ.ഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പുതിയ മോഡലില്‍ ഉണ്ടാകാനാണ് സാധ്യത. അതേ സമയം പുതിയ ഇലക്ട്രിക് ബൈക്കിന് പിന്‍സീറ്റ് ഇല്ല എന്ന വിവരവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Bike launch#Bike models#Classic Enfield#Electric bike#Electric vehicles#Enfield electric#Future SL#International launch#New model#Royal Enfield#ഇലക്ട്രിക് വാഹനങ്ങള്‍#എന്‍ഫീല്‍ഡ് ഇലക്ട്രിക്#ക്ലാസിക് എന്‍ഫീല്‍ഡ്#പുതിയ മോഡല്‍#ഫ്യൂച്ചര്‍ എസ്.എല്‍#ബൈക്ക് നിരവധി#ബൈക്ക് ലോഞ്ച്#റോയല്‍ എന്‍ഫീല്‍ഡ്

ബന്ധപ്പെട്ട വാർത്തകൾ

ഇവി, ഹൈബ്രിഡ് കാറുകളിലേക്ക് ശ്രദ്ധ തിരിച്ച് പ്രീമിയം കാർ ഉപഭോക്താക്കൾ; ഉയർന്ന ലാഭവിഹിതമുള്ള സെഗ്‌മെന്റിൽ വൻ മാറ്റംഡൽഹിയിൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്ക് തണുപ്പൻ പ്രതികരണം; തുടക്കം കുറിച്ചതിന് ശേഷം രജിസ്റ്റർ ചെയ്തത് വെറും 4 കാറുകൾ മാത്രംടാറ്റ സിയറ ഇവി റിവ്യൂ: ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ല, ഇലക്ട്രിക് വിപണിയിലെ ടാറ്റയുടെ പവർഫുൾ സന്ദേശംഒറ്റ ചാർജിൽ 117 കിലോമീറ്റർ റേഞ്ച്! പുത്തൻ ഫീച്ചറുകളുമായി യമഹ ‘എയറോക്‌സ് ഇ’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽഇവി യുഗത്തിൽ കുതിക്കാൻ ‘ത്രിമുഖ തന്ത്രങ്ങളുമായി’ മഹീന്ദ്ര; ഉത്പാദനം വർദ്ധിപ്പിക്കാനും ലക്ഷ്യംവില അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങൾ പ്രീമിയം ഇവികളുടെ വിപണിയെ ബാധിച്ചേക്കാം: മുന്നറിയിപ്പുമായി മെഴ്സിഡസ് ബെൻസ് ഇന്ത്യ
പൂർണ്ണ പേജ് കാണുക ›