ഹോം › ഗൾഫ്

റാസൽഖൈമ ബസ് അപകടം; മരിച്ച മലയാളികളുടെ എണ്ണം നാലായി

By Metro Journal Team · 25 Nov 2026, 09:10 PM

റാസൽഖൈമ ബസപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. പാലക്കാട് നെല്ലായ സ്വദേശി 29 കാരൻ മുഹമ്മദ് ആഷിഖിന്റെ മൃതദേഹം കൂടി ബന്ധുക്കൾ തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കാസർകോട് അട്ടേങ്ങാനം സ്വദേശി 53 കാരൻ അഷ്റഫ്, കണ്ണൂർ മട്ടന്നൂർ സ്വദേശിയായ 29 കാരൻ ഹേമന്ത് പുതിയകാവിൽ, തലശ്ശേരി സ്വദേശിനി 26 വയസുള്ള സങ്കീർത്ത സുരേഷ് എന്നിവരാണ് മരിച്ച മറ്റു മലയാളികൾ.

അപകടത്തിൽ കൊല്ലപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാറിന്റെ ഭാര്യ മലയാളിയാണ്. പഞ്ചാബ് സ്വദേശികളായ രാജ്കുമാർ, രമൺ കുമാർ, യുപി സ്വദേശി റാശിദ് അലി, രാജസ്ഥാൻ സ്വദേശിനി മഹിമ സോണി, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ ഫൈസൽ പുറത്തൂർ പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയിലെ അൽ വതൻ റോഡിലാണ് ദാരുണമായ അപകടമുണ്ടായത്. ഒമാനിൽ വിസ നടപടികൾ പൂർത്തിയാക്കി യുഎഇയിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരുടെ ബസ് റോഡരികിൽ യന്ത്രത്തകരാറിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആകെ 13 പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ 11 പേർ ഇന്ത്യക്കാരാണ്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും മരിച്ചവരിലുണ്ട്.

മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ അധികൃതർ തുടരുകയാണ്. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി ഇന്ത്യൻ കോൺസുലേറ്റും ഇടപെടുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#death#കണ്ണൂർ#കാസർകോട്#പാലക്കാട്#റാസൽഖൈമ

ബന്ധപ്പെട്ട വാർത്തകൾ

സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹൂതികൾ; തീപിടിത്തമുണ്ടായെന്ന് അവകാശവാദംറാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ രണ്ട് മലയാളികൾ; തിരിച്ചറിഞ്ഞത് കണ്ണൂർ സ്വദേശികളെപത്മജയുടെ കോൺഗ്രസ് പുനഃപ്രവേശനം; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത്: ഏകപക്ഷീയമായി ആർക്കും തീരുമാനിക്കാനാകില്ലെന്ന് ഷാഫി പറമ്പിൽബഹ്‌റൈനിൽ ഇറാൻ ആക്രമണം; മനാമയിലെ വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തംപശ്ചിമേഷ്യൻ സംഘർഷം; ഇറാൻ വിഷയത്തിൽ തീരുമാനം നീട്ടിവെച്ച് ട്രംപ്: ഹൂതി ആക്രമണങ്ങളെത്തുടർന്ന് സൗദി അറേബ്യ അതീവ ജാഗ്രതയിൽ​റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; ആകാശത്തുവെച്ച് തകർത്ത് സഖ്യസേന: അവശിഷ്ടങ്ങൾ വീണ് നാശനഷ്ടം
പൂർണ്ണ പേജ് കാണുക ›