വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച 17-കാരി പ്രസവിച്ചു; ആൺസുഹൃത്തിനെതിരെ പോക്സോ കേസ്
കൊല്ലം: കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ 17-കാരനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പെൺകുട്ടിയുമായി ഏറെ നാളായി അടുപ്പത്തിലായിരുന്ന ആൺകുട്ടി, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പൊലീസ് കണ്ടെത്തൽ.
കഴിഞ്ഞ ദിവസം കലശലായ വയറുവേദനയെ തുടർന്നാണ് 17-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പെൺകുട്ടി പ്രസവിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് അറിയിച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കൗൺസിലിംഗിനിടെയാണ് പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച വിവരം പെൺകുട്ടി തുറന്നുപറഞ്ഞത്. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിയായ 17-കാരനോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ പ്രതിഷേധം; ഹൈദരാബാദിലെ മെറ്റ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പൂച്ചെട്ടികൾ തകർത്തു

ബിജെപി പ്രവേശനം തെറ്റായ തീരുമാനം, പദവി മോഹിച്ചല്ല മടക്കം’; കോൺഗ്രസ് പ്രവർത്തകരോട് ഹൃദയം തൊട്ട് മാപ്പ് പറഞ്ഞ് പത്മജ വേണുഗോപാൽ

ഏറ്റുമാനൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ

ബി.ജെ.പി വിട്ടതിന് പിന്നാലെ കെ. കരുണാകരന്റെ പ്രതിമയിൽ മാല ചാർത്തുന്ന ചിത്രം ഫേസ്ബുക്ക് കവർ പിക്ച്ചറാക്കി പത്മജ വേണുഗോപാൽ

നാഗർകോവിലിൽ ട്രെയിൻ ബോഗിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ
