ഹോം › കേരളം

ചാല സ്വർണ്ണക്കവർച്ചയിൽ വഴിത്തിരിവ്; വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ 146 പവൻ സ്വർണ്ണം കണ്ടെത്തി

By Metro Journal Team · 17 Nov 2026, 09:02 AM

ചാല സ്വർണക്കവർച്ചയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കവർച്ച ചെയ്ത കൂടുതൽ സ്വർണം കണ്ടെത്തി. വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് I KG 700 ഗ്രാം സ്വർണ്ണം. സ്വർണക്കവർച്ചക്ക് മുമ്പ് രണ്ട് ദിവസം പ്രതികൾ റിഹേഴ്സൽ നടത്തിയതായാണ് കണ്ടെത്തൽ.

സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയാണ് ചാല സ്വർണ്ണക്കവർച്ചയ്ക്ക് പിന്നിൽ. ആറ്റുകാൽ ഗോൾഡ് ആൻഡ് സിൽവർ ഉടമ മഹരാഷ്ട്ര സ്വദേശി അമോൽ,മാളവിക ജ്വല്ലറി ഉടമ തമിഴ്‌നാട് സ്വദേശി ജയറാം എന്നിവർക്ക് വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനോട് തോന്നിയ പകയാണ് കവർച്ചയ്ക്ക് കാരണം. നന്ദകുമാറിനെ സാമ്പത്തികമായി തകർക്കാൻ കൃത്യമായി ആസൂത്രണം ചെയ്‌തു ലക്ഷങ്ങൾ വില വരുന്ന സ്വർണ്ണം തട്ടിയെടുക്കാൻ തീരുമാനിക്കുന്നു.തിരുവനന്തപുരത്തെ ഒരു ആഡംബര ഹോട്ടലിലെ മദ്യപാന സദസ്സിനിടെയാണ് കവർച്ച ആസൂത്രണം ചെയ്തത്. ഇതിനായി അനൂപ് രാജിനു ക്വട്ടേഷൻ നൽകി മറ്റു പ്രതികളെ ഉൾപ്പെടുത്തി കവർച്ച നടത്തുന്നു.

നവംബർ 11,12 തീയതികളിൽ കവർച്ചയ്ക്ക് ട്രയൽ നടന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ നന്ദകുമാർ നേരത്തെ ഇറങ്ങിയതും,റോഡിൽ ആളുകൾ ഉള്ളതിനാലും ആ രണ്ടു ദിവസം ശ്രമം ഉപേക്ഷിച്ചു. പിന്നാലെയാണ് 13 നു നന്ദകുമാർ കടയിൽ നിന്നുമിറങ്ങുന്നത് ഉറപ്പിച്ചു പ്രതികൾ കവർച്ച നടത്തിയത്. കൂടാതെ ക്വട്ടേഷന്റെ ആദ്യ തുകയെന്നോണം അമോൽ നാല് ലക്ഷം രൂപ അനൂപ് രാജിന് കൈമാറിയതിന്റെ തെളിവും പൊലീസ് ശേഖരിച്ചു.ഒളിവിൽ കഴിയുന്നതിനു വേണ്ടിയായിരുന്നു ഈ തുക കൈമാറിയത്. വയനാട്ടിൽ നിന്നും തിരുവനന്തപുരത്തെത്തിച്ച അനൂപ് രാജ്,ഷാഡോ അനിൽ,വിനോദ് ആന്റ്ണി എന്നിവരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ.ആർ.ബി.കൃഷ്‌ണ നേരിട്ട് ചോദ്യം ചെയ്തു. വയനാട്ടിൽ പൊലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെട്ട കേസിലെ മറ്റൊരു പ്രതി ശ്രാവൺ പൊലീസിന് മുന്നിൽ കീഴടങ്ങിയിട്ടുണ്ട്.ഇതോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളുടെ എണ്ണം ഏഴായി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#gold#police#robbery#തിരുവനന്തപുരം#വയനാട്

ബന്ധപ്പെട്ട വാർത്തകൾ

ഇന്നലെയും കാർ ചീറിപ്പാഞ്ഞു; വാക്കുതർക്കം, ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബന്ധുക്കളുടെ കയ്യാങ്കളി: ക്യാമറകൾ തകർത്തുനിലമ്പൂരിൽ ബാങ്കിൽനിന്ന് ഇറങ്ങുമ്പോൾ പിടിച്ചുപറി; യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽജീവനെടുത്ത ജപ്തി; പേരാമ്പ്രയിലെ ബാങ്ക് ഉപരോധത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തുസ്റ്റേവയറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുബിഎൽഎം നിക്ഷേപ തട്ടിപ്പ്: സ്ഥാപകൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും ഇഡി സമൻസ്തലസ്ഥാനത്ത് ലഹരി സംഘത്തിന്‍റെ വിളയാട്ടം; പൊലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റി, 4 പേർക്ക് പരുക്ക്
പൂർണ്ണ പേജ് കാണുക ›