ഹോം › കേരളം

സ്റ്റേവയറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

By Metro Journal Team · 16 Nov 2026, 09:17 PM

മലപ്പുറം വൈദ്യുതക്കാലിലെ സ്റ്റേവയറിൽ നിന്നും ഷോക്കേറ്റ് 13 വയസ്സുകാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ കളക്ടറും കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എഞ്ചിനീയറും അപകടത്തിന്റെ കാരണം സമഗ്രമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു. ഡിസംബർ 3 ന് തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗ സിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

കഴിഞ്ഞ ദിവസം രാവിലെയാണ് വീടിനടുത്തെ പാടത്തൂടെയുള്ള വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ചെറുമുക്ക് സ്വദേശിയായ ജുനൈദ് മരിച്ചത്.സംഭവത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിടുകയും കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ നിർദേശിക്കുകയും ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#malappuram#ജില്ല#മലപ്പുറം#സ്റ്റേ

ബന്ധപ്പെട്ട വാർത്തകൾ

ബിഎൽഎം നിക്ഷേപ തട്ടിപ്പ്: സ്ഥാപകൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും ഇഡി സമൻസ്തലസ്ഥാനത്ത് ലഹരി സംഘത്തിന്‍റെ വിളയാട്ടം; പൊലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റി, 4 പേർക്ക് പരുക്ക്സന്നിധാനം ഭക്തിസാന്ദ്രം; മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നുതുടർച്ചയായി വ‍്യാജ ബോംബ് ഭീഷണികൾ; അമിതാഭ് ബച്ചന്‍റെ സുരക്ഷ വർധിപ്പിച്ചുആലുവ ഹാലോവീൻ പാർട്ടി ലൈംഗികാതിക്രമക്കേസ്; പ്രതി അലക്സിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുപേരാമ്പ്രയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം
പൂർണ്ണ പേജ് കാണുക ›