ഹോം › കേരളം

തലസ്ഥാനത്ത് ലഹരി സംഘത്തിന്‍റെ വിളയാട്ടം; പൊലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റി, 4 പേർക്ക് പരുക്ക്

By Metro Journal Team · 16 Nov 2026, 07:50 PM

തലസ്ഥാനത്തെ കഴക്കൂട്ടത്ത് പൊലീസ് ഉദ‍്യോഗസ്ഥർക്ക് നേരെ ലഹരി സംഘം വാഹനം ഇടിച്ചുകയറ്റി. സംഭവത്തിൽ നാലു പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്. കൈയ്ക്ക് പരുക്കേറ്റതിനെത്തുടർന്ന് ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

3 പേർ പിടിയിലായിട്ടുണ്ട്. തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് സ്വദേശി രതീഷ്, കാസർഗോഡ് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ഇവരെല്ലാം ലഹരിയിലായിരുന്നുവെന്ന് പൊലീസ് വ‍്യക്തമാക്കി.

എംഡിഎംഎയുമായി ഇവർ വരുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. ഇതിനിടെ സംശയകരമായി കണ്ട ഥാർ ജീപ്പ് തടഞ്ഞ പൊലീസുകാർക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു ഇവർ. മൂവർ സംഘത്തിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ഇടിച്ചുകയറ്റി#തിരുവനന്തപുരം#പൊലീസുകാർക്ക്#രാജി#വാഹനം#സ്വദേശി

ബന്ധപ്പെട്ട വാർത്തകൾ

സ്റ്റേവയറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുബിഎൽഎം നിക്ഷേപ തട്ടിപ്പ്: സ്ഥാപകൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും ഇഡി സമൻസ്സന്നിധാനം ഭക്തിസാന്ദ്രം; മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നുതുടർച്ചയായി വ‍്യാജ ബോംബ് ഭീഷണികൾ; അമിതാഭ് ബച്ചന്‍റെ സുരക്ഷ വർധിപ്പിച്ചുആലുവ ഹാലോവീൻ പാർട്ടി ലൈംഗികാതിക്രമക്കേസ്; പ്രതി അലക്സിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങി
പൂർണ്ണ പേജ് കാണുക ›