ആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ഇനി സ്ഥിരം അടുപ്പുകൾ. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്. കട്ട കൊണ്ടുള്ള അടുപ്പുകൾ പരമാവധി ഒഴിവാക്കണം.കട്ട കൊണ്ടുള്ള അടുപ്പ്മാലിന്യം നീക്കുന്നതിന് ലക്ഷങ്ങളുടെ ചിലവ് കൂടുതലാണ്. സ്ഥിരം അടുപ്പുകൾ പ്രോത്സാഹിപ്പിക്കാൻ സംഘാടകർ തയ്യാറാകണമെന്നും മേയർ ആവശ്യപ്പെട്ടു.
ഇത് വളരെ ഗുണകരമാണ്. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ കൊണ്ട് പൊടിയും പുകയും കുറയും. ആരോഗ്യകരമായ സംവിധാനമാണിത്. ലക്ഷക്കണക്കിന് അടുപ്പ് ആവശ്യമാണ്. ചുടുകല്ല് കഴിഞ്ഞ വർഷം കൊണ്ടുവരുന്നതിനും തിരികെ ഏൽപ്പിക്കുന്നതിനും 12 ലക്ഷത്തോളം രൂപയുടെ ചിലവ് വേണ്ടി വന്നു. ഈ അടുപ്പുകൾ വീണ്ടും ഉപയോഗിക്കാം. തുരുമ്പ് പിടിക്കാതെ നോക്കാനും സാധിക്കും. ചിലവും കുറയ്ക്കാമെന്നും മേയർ വ്യക്തമാക്കി. നഗരത്തിൽ പല ഇടങ്ങളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കും. വാട്ടർ അഥോറിറ്റിയുമായി ചർച്ച നടക്കുന്നുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

എല്ലാ പണിയും ഒപ്പിച്ചിട്ട് ഒന്നുമറിയാത്ത പോലെ കളി കാണുന്നു; ചെന്നിത്തലക്കെതിരെ രൂക്ഷവിമർശനവുമായി അമൽ ഉണ്ണിത്താൻ

നേതാക്കൾക്കെതിരായ സൈബർ ആക്രമണം; പ്രതിരോധം തീർക്കാൻ കെ.സി. വേണുഗോപാൽ പക്ഷം

ട്രെയിനിൽ വീണ്ടും നടുക്കുന്ന അതിക്രമം; 16-കാരിയെ ഉപദ്രവിച്ച പ്രതി പിടിയിൽ

എൻവിഡിയ ചിപ്പ് കള്ളക്കടത്ത് വിവാദം: ജെൻസൻ ഹുവാങ്ങിനെ തിരിച്ചെടുത്തതിൽ ട്രംപിനെതിരെ റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ രംഗത്ത്

ബെംഗാസിയിൽ റഷ്യൻ കപ്പലുകൾക്ക് നേരെ യുക്രൈൻ ആക്രമണം: കടുത്ത പ്രതിഷേധവുമായി ലിബിയൻ സർക്കാർ
