ഹോം › കേരളം

ക്രൂരമർദനത്തിൽ മരിച്ചെന്ന് കരുതി; സ്വർണവും പണവുമായി മോഷ്ടാക്കൾ കടന്നു, സംഘത്തിലെ ഒരാൾക്ക് മലയാളവും അറിയാം; ഭീതിയൊഴിയാതെ കുഞ്ഞമ്മ

By Metro Journal Team · 27 Nov 2026, 06:53 PM

കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് മർദിച്ച് പണവും സ്വർണവും കവർന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിക്രൂര മർദനത്തെത്തുടർന്ന് താൻ മരിച്ചെന്ന് കരുതിയ ശേഷം മോഷണമുതലുമായി കവർച്ചക്കാർ കടന്നുകളയുകയായിരുന്നു എന്നാണ് അതിക്രമത്തിനിരയായ വയോധികകുഞ്ഞമ്മയുടെ വെളിപ്പെടുത്തൽ. കേസിൽ അസം സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

‘ഒരാൾ കാൽ കൂട്ടിപ്പിടിച്ചു. ഒരുത്തൻ കയ്യിലെ വള ഊരി. അത് എനിക്ക് ഓർമയുണ്ട്. ഒരാൾ നെഞ്ചത്ത് മുട്ടുകാൽ ഒതുക്കിപ്പിടിച്ച് വായിൽ തുണിതിരുകി വാ കെട്ടി. ഒരുത്തൻ കയ്യിലെ മോതിരവും വലിച്ചൂരി. കാതിലുള്ളതും അവൻ ഊരിയെടുത്തു. എന്റെ ശ്വാസം നിലച്ച നിലയിലായപ്പോൾ, ജീവനില്ലെടാ, ഇനി നമുക്ക് പോകാം എന്ന് പറഞ്ഞ് പോവുകയായിരുന്നു. പോകുന്ന വഴിക്ക് അപ്പുറത്തെ മുറിയിലുണ്ടായിരുന്ന സ്വർണവും പണവും എടുത്ത് പോയി. തൊട്ടടുത്ത ടീച്ചറാണ് ഇവരകെ മുറ്റത്ത് കണ്ട് പൊലീസിനെ വിളിച്ചത്. പൊലീസ് ഉടനെ സ്ഥലത്തെത്തി. ജീവൻ പോകാതിരുന്നത് ഭാഗ്യം. മുമ്പ് കണ്ട പരിചയം ഉള്ളതുകൊണ്ടാണ് അവരോട് സംസാരിച്ചത്. അതിൽ ഒരുത്തന് മലയാളം അറിയുമായിരുന്നു’ – കുഞ്ഞമ്മ പറഞ്ഞു.

മോഷണ മുതലുമായി അസമിലേക്ക് കടക്കുന്നതിന്റെ ഭാഗമായി തൃശൂ‌ർ എത്തിയപ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. മുഫസിൽദീൻ, നൂറുജുൽ, സൈജുദ്ദീൻ എന്നിവരെയാണ് തൃശൂർ പൊലീസിന്റെ സഹായത്തോടെ കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതികളിൽ നൂറുജുൽ കൊലപാതകക്കേസിലും സൈജുദ്ദീൻ മോഷണക്കേസിലും മുമ്പ് പ്രതികളായിരുന്നുവെന്ന് പൊലീസ് പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#murder#police#robbery#കൊച്ചി#തൃശൂർ

ബന്ധപ്പെട്ട വാർത്തകൾ

നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു; പ്രതിപക്ഷ നേതാവ് പിണറായി വിജയൻഎൽഡിഎഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി.എസ്.സി വഴി നിയമനം നൽകി; ട്രംപല്ല കേരളം ഭരിക്കുന്നത്: സതീശൻ ട്രംപിന് പഠിക്കുകയാണെന്ന് കെ.എൻ. ബാലഗോപാൽപാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞുരണ്ടാം റൗണ്ട് മയക്കുവെടിയേറ്റു; ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽമയക്കി പിടികൂടി കോളറുമിട്ട് ‘ചക്കക്കൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ’ എന്ന് പറയുന്നതല്ല നീതി; വിമർശനവുമായി മീനാക്ഷി അനൂപ്തൃശൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പൂർണ്ണ പേജ് കാണുക ›