ഹോം › കേരളം

നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു; പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

By Metro Journal Team · 27 Nov 2026, 07:03 PM

ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ, നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തലിനെയും നിരന്തര നിരീക്ഷണത്തെയും നിസാരവത്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഭരണഘടനാ ദിന പരിപാടിയില്‍, തന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. പ്രതിപക്ഷ നേതാക്കളുടെയും സ്വന്തം മന്ത്രിസഭാംഗങ്ങളുടെയും ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെ, ഗൗരവമായ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം വിഷയത്തെ ലാഘവത്തോടെ കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു

സംസ്ഥാന ഭരണത്തലവന്റെ ഫോണ്‍ പോലും ചോര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ സംസ്ഥാനത്ത് അനധികൃത നിരീക്ഷണങ്ങളും ഫോണ്‍ ചോര്‍ത്തലും നടക്കുന്നതെന്നും വ്യക്തമാക്കേണ്ടതുണ്ട്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നുണ്ടെങ്കില്‍ അതീവ ഗുരുതരമായ കുറ്റമാണത്. അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോസ്ഥരെ നടപടിക്ക് വിധേയമാക്കേണ്ടതുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി നടത്താന്‍ തയ്യാറാകണം പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം…

ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ, നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെയും നിരന്തര നിരീക്ഷണത്തെയും നിസ്സാരവൽക്കരിക്കുന്നത് ആശ്ചര്യകരമാണ്. തിരുവനന്തപുരത്ത് ഭരണഘടനാ ദിന പരിപാടിയിൽ, തന്റെ ഫോൺ ചോർത്തപ്പെടുന്നുണ്ടെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഭരണഘടനാ ദിനത്തിൽ തന്നെ, ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടികളെ സ്വാഭാവികമെന്ന നിലയിൽ അവതരിപ്പിച്ചത് വലിയ വിരോധാഭാസമാണ്.

ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശമാണ് സ്വകാര്യത. പ്രതിപക്ഷ നേതാക്കളുടെയും സ്വന്തം മന്ത്രിസഭാംഗങ്ങളുടെയും ഫോണുകൾ ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കെ, ഗൗരവമായ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം വിഷയത്തെ ലാഘവത്തോടെ കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

സംസ്ഥാന ഭരണത്തലവന്റെ ഫോൺ പോലും ചോർത്തപ്പെടുന്നുണ്ടെങ്കിൽ അത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ സംസ്ഥാനത്ത് അനധികൃത നിരീക്ഷണങ്ങളും ഫോൺ ചോർത്തലും നടക്കുന്നതെന്നും വ്യക്തമാക്കേണ്ടതുണ്ട്. ജനാധിപത്യ സംവിധാനങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും അട്ടിമറിക്കുന്ന സർവൈലൻസ് രാഷ്ട്രീയത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല.

ഫോൺ ചോർത്തൽ നിയമവിരുദ്ധമായ നടപടിയാണ്. സർക്കാർ സംവിധാനങ്ങൾ അത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നുണ്ടെങ്കിൽ അതീവ ഗുരുതരമായ കുറ്റമാണത്. അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഉദ്യോസ്ഥരെ നടപടിക്ക് വിധേയമാക്കേണ്ടതുണ്ട്. ഫോൺ ചോർത്തൽ ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#pinarayi vijayan#തിരുവനന്തപുരം#നടപടി#പ്രതി#സർക്കാർ

ബന്ധപ്പെട്ട വാർത്തകൾ

ക്രൂരമർദനത്തിൽ മരിച്ചെന്ന് കരുതി; സ്വർണവും പണവുമായി മോഷ്ടാക്കൾ കടന്നു, സംഘത്തിലെ ഒരാൾക്ക് മലയാളവും അറിയാം; ഭീതിയൊഴിയാതെ കുഞ്ഞമ്മകണ്ണൂരിൽ വ്യാജ ലിപ്സ്റ്റിക്കുകളുടെ വൻ ശേഖരം പിടികൂടി; ലേബലുകളില്ലാത്ത ഉൽപ്പന്നങ്ങൾ പരിശോധനയ്ക്ക് അയക്കുംഎൽഡിഎഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി.എസ്.സി വഴി നിയമനം നൽകി; ട്രംപല്ല കേരളം ഭരിക്കുന്നത്: സതീശൻ ട്രംപിന് പഠിക്കുകയാണെന്ന് കെ.എൻ. ബാലഗോപാൽപാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞുരണ്ടാം റൗണ്ട് മയക്കുവെടിയേറ്റു; ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽമയക്കി പിടികൂടി കോളറുമിട്ട് ‘ചക്കക്കൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ’ എന്ന് പറയുന്നതല്ല നീതി; വിമർശനവുമായി മീനാക്ഷി അനൂപ്
പൂർണ്ണ പേജ് കാണുക ›