ഹോം › കേരളം

എഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം; പുതിയ എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം

By Metro Journal Team · 22 Nov 2026, 01:35 PM

കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ, അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം. സിബിഐ അന്വേഷണത്തിന് വിടാൻ തടസ്സങ്ങളുണ്ടെന്ന് ഡിജിപിയും എജിയും സർക്കാരിന് നിയമോപദേശം നൽകി. കൊലപാതകം, ഗൂഢാലോചന ഉൾപ്പെടെയുള്ള വിഷയങ്ങൾ സിബിഐ അന്വേഷിച്ച് തെളിഞ്ഞില്ലെങ്കിൽ, പി.പി ദിവ്യയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. പുതിയ എസ്ഐടിയാണ് ഉചിതമെന്നും നിയമോപദേശത്തിൽ പറയുന്നു.

ഇക്കഴിഞ്ഞ ജൂൺ നാലിന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.നടപടികൾ വേഗത്തിലാക്കാനുള്ള നീക്കങ്ങളിൽ നിന്നാണ് സംസ്ഥാന സർക്കാർ പിന്നോട്ട് പോകുന്നത്.മാത്രമല്ല,നിലവിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകിയ കേസിലെ വിചാരണ നിർത്തി വയ്ക്ക്ൻ പ്രോസിക്യൂഷൻ മുഖേന ഇതുവരെയും ആവശ്യപ്പെട്ടിട്ടുമില്ല.സിബിഐ അന്വേഷണം തിരിച്ചടിയാകുമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാരിൻ്റെ പിൻവാങ്ങൽ. സർക്കാരിന് ലഭിച്ച നിയമോപദേശത്തിൽ പ്രധാനമായും പറയുന്ന കാര്യങ്ങൾ ഇവയൊക്കെ.

ഒന്ന് കുടുംബം ആരോപിക്കുന്നത് പോലെ കൊലപാതകമോ,അതിൻ്റെ ഗൂഢാലോചനയോ സിബിഐ അന്വേഷണത്തിൽ തെളിഞ്ഞില്ലെങ്കിൽ കേസ് ദുർബലമാകും.രണ്ട് പി പി ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുന്നതിന് ആവശ്യമായ ശക്തമായ തെളിവുകളും സാഹചര്യങ്ങളുമുണ്ട്.ഇക്കാര്യങ്ങൾ പരിഗണിക്കാതെ സിബിഐ അന്വേഷണത്തിലേക്ക് പോയാൽ പി പി ദിവ്യ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി അസഫലി നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. ഇതോടെയാണ് സിബിഐ അന്വേഷണമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നാക്കം പോകുന്നത്. പകരം പുതിയ പ്രത്യേക അന്വേഷണ സംഘമെന്ന ആലോചനയും സർക്കാരിനുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#death#murder#suicide#കണ്ണൂർ#തിരുവനന്തപുരം#നടപടി

ബന്ധപ്പെട്ട വാർത്തകൾ

കോഴിക്കോട് 60 വർഷം പഴക്കമുള്ള ബേക്കറി യൂണിറ്റിൽ തീപിടിത്തം; 20 ലക്ഷം രൂപയുടെ നാശനഷ്ടംഅടുക്കളയിലും വിഷം: കറി പൗഡറുകളിലും വെളിച്ചെണ്ണയിലും മാരക കീടനാശിനികൾ; ബ്രാൻഡുകളുടെ പേര് പൂഴ്ത്തി ലാബ്ഗുരുവായൂരിലെ സ്വർണം, രത്നം എന്നിവയുടെ മൂല്യവും ശുദ്ധിയും രേഖപ്പെടുത്തണം; ആസ്തിവിവരപ്പട്ടിക തയാറാക്കാൻ ഹൈക്കോടതി നിർദേശംസ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്താൻ കേരളം; കയറ്റുമതിക്കാർക്കായി ശിൽപശാല സംഘടിപ്പിച്ചുകുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഡ്രൈവിങ് ലൈസൻസിന് കർശന വ്യവസ്ഥ വേണം; ഭദ്രപക്ഷം സെമിനാറിൽ ബി. സന്ധ്യഅംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാന അധ്യക്ഷന്റെ വീഴ്ചയെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു
പൂർണ്ണ പേജ് കാണുക ›