ഹോം › കേരളം

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്: ചെയർമാൻ ആർ. പ്രേംകുമാറിന്റെ ഭാര്യയെയും മകനെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തു

By Metro Journal Team · 15 Nov 2026, 11:19 AM

കോഴിക്കോട്: കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്ന ബിഎൽഎം (ഭാരത് ലജ്‌ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി) സാമ്പത്തിക തിരിമറി കേസിൽ നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. സൊസൈറ്റി സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിന്റെ ആർ. പ്രേംകുമാറിന്‍റെ ഭാര‍്യ പ്രഭ, മകൻ, മരുമകൻ എന്നിവരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു.

​സാധാരണക്കാരിൽ നിന്ന് ഉയർന്ന പലിശയും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് സൊസൈറ്റി വഴി സമാഹരിച്ച നിക്ഷേപത്തുക, ചട്ടവിരുദ്ധമായി പ്രേംകുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിലേക്ക് വകമാറ്റി ചെലവഴിച്ചതായി ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ബന്ധുക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

​നേരത്തെ ചെന്നൈയിൽ വെച്ച് അറസ്റ്റിലായ പ്രേംകുമാറിന്, അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് പ്രേംകുമാറിന്റെ 103 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു.

​അതേസമയം, ഭാരതീയ ന്യായസംഹിതയിലെ 35(3) വകുപ്പ് പ്രകാരം മുൻകൂർ നോട്ടീസ് നൽകാതെ പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. പ്രേംകുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#high court#അറസ്റ്റ്#കോഴിക്കോട്#നടപടി#സ്റ്റേ

ബന്ധപ്പെട്ട വാർത്തകൾ

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിനെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘംതൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കിവടകര എംഡിഎംഎ കേസ്: ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി: ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽഅധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്: മുഖ്യ സൂത്രധാരൻ ഷിന്റോ ഷിബു ഹൈദരാബാദിൽ പിടിയിൽസ്വർണവില ഇന്ന് (15 നവംബർ 2026): മാറ്റമില്ല; ഒരു പവന് ₹1,00,920
പൂർണ്ണ പേജ് കാണുക ›