ഹോം › കേരളം

വടകര എംഡിഎംഎ കേസ്: ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി: ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ

By Metro Journal Team · 15 Nov 2026, 08:42 AM

കോഴിക്കോട്: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ ഇന്നലെ പിടിയിലായ ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി. ഹൈദരാബാദിൽ ഷിന്റോ ഒളിവിൽ കഴിഞ്ഞത് ദിൽഷാദ് എന്ന പേരിൽ. മരിച്ചുപോയ ദിൽഷാദ് എന്നയാളുടെ ഐഡി കാർഡും മൊബൈൽ നമ്പറും ഉപയോഗിച്ചായിരുന്നു ഷിന്റോയുടെ ലഹരിവ്യാപാരം. സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിലാണ് പിടി കൂടിയത്.

ഹൈദരാബാദ് പോലീന്റെ സഹായത്തോടെയാണ് കോഴിക്കോട് സിറ്റി പൊലീസ് പ്രതിയെ പിടികൂടിയത്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. വടകരയിൽ സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്വേഷണത്തിൽ അധ്യാപികമാരുടെ പങ്കും വെളിപ്പെടുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂൺ 28ന് പുലർച്ചെ രണ്ടു മണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽ വെച്ച് സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്കും വെളിപ്പെട്ടത്. പേരാമ്പ്ര ബിആർസിയിലെ സ്‌പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്‌പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജന്റുമായ ജിജിൽ കുര്യാക്കോസ് തുടങ്ങിയവരും പിന്നാലെ അറസ്റ്റിലായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#death#police#കോഴിക്കോട്#പോലീസ്#ബാങ്ക്#സർക്കാർ

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (15 നവംബർ 2026): മാറ്റമില്ല; ഒരു പവന് ₹1,00,920ദേവസ്വം സ്വത്തുക്കൾ ദേവന് സ്വന്തം; പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രിയ്ക്ക് അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതിചാല സ്വർണ്ണക്കവർച്ചയിൽ നിർണ്ണായക വഴിത്തിരിവ്; ആറുപേർ പിടിയിൽ: ഒരാൾ രക്ഷപ്പെട്ടുവീണ്ടും ട്വിസ്റ്റ്: ഡി. ബാലമുരളിയെ കെഎംഎസ്‌സിഎല്‍ എംഡിയായി നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചുകൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾജുവനൈൽ കേസുകളിലെ പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുന്നത് പരിഗണിക്കണം; ഹൈക്കോടതി നിർദേശം ഗൗരവമുള്ളതെന്ന് മന്ത്രി ബിന്ദു കൃഷ്ണ
പൂർണ്ണ പേജ് കാണുക ›