ഹോം › കേരളം

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

By Metro Journal Team · 15 Nov 2026, 10:07 AM

കോഴിക്കോട് മുക്കം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുക്കം കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപമാണ് മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടെത്തിയത്. കക്കാട് മാളിയേക്കൽ അബൂബക്കർ ഹാജിയുടെ മകൻ മുൻഷിർ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 26 വയസ് ആയിരുന്നു.

കുറച്ചുകാലമായി മുൻഷിർ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. രണ്ട് ദിവസം മുൻപ് മുൻഷിറിനെ കാണാതായി. തുടർന്ന് ബന്ധുക്കൾ മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെയോടെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മുക്കം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#missing#police#കോഴിക്കോട്#നടപടി#മൃതദേഹം

ബന്ധപ്പെട്ട വാർത്തകൾ

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘംതൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കിവടകര എംഡിഎംഎ കേസ്: ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി: ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽഅധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്: മുഖ്യ സൂത്രധാരൻ ഷിന്റോ ഷിബു ഹൈദരാബാദിൽ പിടിയിൽസ്വർണവില ഇന്ന് (15 നവംബർ 2026): മാറ്റമില്ല; ഒരു പവന് ₹1,00,920വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം; യുപിയിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം
പൂർണ്ണ പേജ് കാണുക ›