ഹോം › കേരളം

സർക്കാരിന്‍റെ വൈദ‍്യുതി കരാറുകളിൽ കോടികളുടെ അഴിമതി; ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് സിപിഎം

By Metro Journal Team · 17 Nov 2026, 05:42 PM

വിഇഎച്ച് ഗ്ലോബൽ ഇന്ത‍്യയിൽ നിന്നും 200 മെഗാവാട്ടും ഹിമാചൽ പ്രദേശിൽ നിന്നും 900 മെഗാവാട്ടും വൈദ‍്യുതി വാങ്ങുന്നതിനായി സംസ്ഥാന സർക്കാർ കരാർ ഒപ്പുവച്ചതിൽ അഴിമതി ആരോപണം ഉന്നയിച്ച് സിപിഎം. വിഷയത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ വ‍്യക്തമാക്കിയിരിക്കുന്നത്.

വിഇഎച്ച് ഗ്ലോബലിൽ നിന്നും യൂണിറ്റിന് 11 രൂപയ്ക്കാണ് വൈദ‍്യുതി വാങ്ങിയതെന്നും കാറ്റാടിയിൽ നിന്നുള്ള വൈദ‍്യുതി കുറഞ്ഞ നിരക്കിൽ ലഭ‍്യമാണെന്നും എന്നാൽ ഇരട്ടിയിലധികം വില നൽകിയാണ് വിഇഎച്ച് ഗ്ലോബലിൽ നിന്നും വൈദ‍്യുതി വാങ്ങിയതെന്നും സിപിഎം ആരോപിക്കുന്നു.

എനർജി എക്സ്ചേഞ്ചിലെ നിരക്കിനെക്കാൾ കൂടുതലാണ് ഹിമാചലിൽ നിന്നുള്ള വൈദ‍്യുതിക്കെന്നും ഒക്റ്റോബറിൽ മാത്രം കെഎസ്ഇബി 282 കോടി രൂപയുടെ വൈദ‍്യുതി കരാർ പ്രകാരം വാങ്ങിയതായും യുഡിഎഫ് സർക്കാരിനെ ന‍്യായീകരിക്കുന്ന മാധ‍്യമങ്ങൾ പോലും രണ്ട് കരാറുകളും സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും സിപിഎം പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cpm#kseb#udf#കരാർ#തിരുവനന്തപുരം#സർക്കാർ

ബന്ധപ്പെട്ട വാർത്തകൾ

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; അമ്പലപ്പുഴ നോർത്തിലും ചെന്നിത്തലയിലും രോഗം സ്ഥിരീകരിച്ചുപാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർമയിൽപ്പീലി സ്കോളർഷിപ്പ് വിവാദം; ബോധപൂർവമായ വീഴ്ചയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി: ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കില്ലമണ്ണന്തല രഞ്ജിത്ത് വധക്കേസ്: സി.പി.ഐ.എം നേതാവ് ഉൾപ്പെടെ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി നാളെമലപ്പുറത്ത് 14-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിമന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് ചെലവായത് 5.63 കോടി; കർട്ടൻ മാറ്റാൻ മാത്രം 1.5 ലക്ഷം, ക്ലിഫ് ഹൗസ് കണക്കുകൾ വിവരാവകാശ രേഖയിലില്ല
പൂർണ്ണ പേജ് കാണുക ›