ഹോം › കേരളം

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; അമ്പലപ്പുഴ നോർത്തിലും ചെന്നിത്തലയിലും രോഗം സ്ഥിരീകരിച്ചു

By Metro Journal Team · 17 Nov 2026, 03:32 PM

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചത് ജില്ലയിലെ രണ്ടിടങ്ങളിൽ. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലാണ് സ്ഥിരീകരണം. 26,000 വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കും. ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു.

രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്5 എന്‍ 1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ ദ്രുതകർമസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ തുടങ്ങും. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ramesh chennithala#ആലപ്പുഴ#ആലപ്പുഴയിൽ#ജില്ല#നടപടി#പക്ഷിപ്പനി

ബന്ധപ്പെട്ട വാർത്തകൾ

ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടി; തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽപാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർമണ്ണന്തല രഞ്ജിത്ത് വധക്കേസ്: സി.പി.ഐ.എം നേതാവ് ഉൾപ്പെടെ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി നാളെമലപ്പുറത്ത് 14-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിമന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് ചെലവായത് 5.63 കോടി; കർട്ടൻ മാറ്റാൻ മാത്രം 1.5 ലക്ഷം, ക്ലിഫ് ഹൗസ് കണക്കുകൾ വിവരാവകാശ രേഖയിലില്ലസഹകരണ വാരാഘോഷത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ തന്നെ ഉദ്ഘാടകന്‍; ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകര്‍
പൂർണ്ണ പേജ് കാണുക ›