ഹോം › കേരളം

മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് ചെലവായത് 5.63 കോടി; കർട്ടൻ മാറ്റാൻ മാത്രം 1.5 ലക്ഷം, ക്ലിഫ് ഹൗസ് കണക്കുകൾ വിവരാവകാശ രേഖയിലില്ല

By Metro Journal Team · 17 Nov 2026, 11:36 AM

വിവരാവകാശ രേഖപ്രകാരമുള്ള മറുപടിയിൽ ക്ലിഫ് ഹൗസിനെ ഒഴിവാക്കി. ക്ലിഫ് ഹൗസ് നവീകരണത്തിനായി കാണിച്ചിട്ടുള്ളത് ടൂറിസം വകുപ്പിൻ്റെ ചെലവ് മാത്രം. ടൂറിസം വകുപ്പ് ക്ലിഫ് ഹൗസിലെ കസേരകളുടെ കുഷ്യൻ മാറ്റാൻ ചെലവാക്കിയത് 4 ലക്ഷം രൂപ.

കർട്ടൻ മാറ്റാൻ ചെലവ് 1.5 ലക്ഷം രൂപ. മന്ത്രി മന്ദിരങ്ങളുടെ നവീകരണത്തിന് ആകെ ചെലവിട്ടത് 5.63 കോടി രൂപയാണ്. ഏറ്റവും കൂടുതൽ തുക മാറ്റിവെച്ചത് മൻമോഹൻ ബംഗ്ലാവിനാണ്. മന്ത്രി അനൂപ് ജേക്കബാണ് അവിടെ താമസിക്കുന്നത്.

നവീകരണ ചെലവ് 81 ലക്ഷം രൂപ. എം ലിജുവിന്റെ അജന്ത ബംഗ്ലാവിന് 58.7 ലക്ഷം രൂപ. രമേശ്‌ ചെന്നിത്തലയുടെ പമ്പ ബംഗ്ലാവിന് 31 ലക്ഷം രൂപയും ചെലവിട്ടു. എൻ ഷംസുദ്ദീൻ താമസിക്കുന്ന നെസ്‌റ്റ്‌ ബംഗ്ലാവിന്‌ 40.66 ലക്ഷം പി കെ ബഷീറിന്റെ വസതിയായ ഉഷസിന്‌ 40.03 ലക്ഷം കെ എം ഷാജിയുടെ പ‍ൗർണമിയിൽ 40.81 ലക്ഷം എന്നിങ്ങനെയാണ്‌ ചെലവ്‌.

മുഖ്യമന്ത്രിയുടെ ഒ‍ൗദ്യോഗിക വസതിയായ ക്ലിഫ്‌ ഹ‍ൗസിന്റെ നവീകരണത്തിന്‌ എത്ര ചെലവഴിച്ചു എന്ന്‌ വിവരാവകാശം വഴി ചോദിക്കുന്നവർക്ക്‌ മറുപടി നൽകുന്നില്ല. ഒക്‌ടോബറിൽ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ 1.24 കോടി രൂപ അനുവദിച്ചത്‌ വിവാദമായപ്പോൾ പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#ramesh chennithala#ക്ലിഫ്#തിരുവനന്തപുരം#മറുപടി#ലക്ഷം

ബന്ധപ്പെട്ട വാർത്തകൾ

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്‌ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്ഇന്നലെയും കാർ ചീറിപ്പാഞ്ഞു; വാക്കുതർക്കം, ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബന്ധുക്കളുടെ കയ്യാങ്കളി: ക്യാമറകൾ തകർത്തുസ്വർണവില ഇന്ന് (17 നവംബർ 2026): പവന് ₹560 കുറഞ്ഞു; ഒരു പവന് ₹99,760നിലമ്പൂരിൽ ബാങ്കിൽനിന്ന് ഇറങ്ങുമ്പോൾ പിടിച്ചുപറി; യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽജീവനെടുത്ത ജപ്തി; പേരാമ്പ്രയിലെ ബാങ്ക് ഉപരോധത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തുചാല സ്വർണ്ണക്കവർച്ചയിൽ വഴിത്തിരിവ്; വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ 146 പവൻ സ്വർണ്ണം കണ്ടെത്തി
പൂർണ്ണ പേജ് കാണുക ›