ഹോം › കേരളം

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: സി.പി.ഐ.എം നേതാവ് ഉൾപ്പെടെ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി നാളെ

By Metro Journal Team · 17 Nov 2026, 12:55 PM

മണ്ണന്തല രഞ്ജിത് കൊലപാതകംത്തിൽ 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സിപിഐഎം നേതാവ് വഞ്ചിയൂർ ഹരിപ്രസാദ് ഉൾപ്പടെയുള്ളവരാണ് പ്രതികൾ.

ആർ.എസ്.എസ് പ്രവർത്തകനായ മണ്ണന്തല കോട്ടമുകൾ സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയതായിരുന്നു കേസ്. 2008 ഒക്ടോബർ 17 ന് രാവിലെ കോട്ടമുകളിലുള്ള ഫ്രൂട്ട്സ് കടയ്ക്കുള്ളിൽ വെച്ച് രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തി.

സിപിഐഎം പ്രാദേശിക നേതാവായിരുന്ന വഞ്ചിയൂർ വിഷ്ണുവിനെ കൊലപ്പെടുത്തിയ

കേസിലെ മൂന്നാം പ്രതിയായിരുന്നു രഞ്ജിത്. രഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമായിരുന്നു രഞ്ജിത്തിന്റെ ജീവനെടുക്കാൻ കാരണം.

സിപിഐഎം നേതാവ് വഞ്ചിയൂർ ഹരിപ്രസാദ് ഉൾപ്പടെ 11 പ്രതികൾ വിചാരണ നേരിട്ടു. ഒന്നാം പ്രതി നിരവധി കൊലക്കേസുകളിൽ പ്രതിയായ അമ്പലമുക്ക് കൃഷ്ണകുമാർ. കേസിലെ രണ്ടാം പ്രതി പാൽകുളങ്ങര സ്വദേശി നാരായണൻ കുട്ടിയെ ഇത് വരെ പിടികൂടിയിട്ടില്ല. നാളെ ശിക്ഷ വിധിക്കും. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cpi#murder#കൊലപാതകം#തിരുവനന്തപുരം#പാൽ

ബന്ധപ്പെട്ട വാർത്തകൾ

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്‌ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്ഇന്നലെയും കാർ ചീറിപ്പാഞ്ഞു; വാക്കുതർക്കം, ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബന്ധുക്കളുടെ കയ്യാങ്കളി: ക്യാമറകൾ തകർത്തുസ്വർണവില ഇന്ന് (17 നവംബർ 2026): പവന് ₹560 കുറഞ്ഞു; ഒരു പവന് ₹99,760നിലമ്പൂരിൽ ബാങ്കിൽനിന്ന് ഇറങ്ങുമ്പോൾ പിടിച്ചുപറി; യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽജീവനെടുത്ത ജപ്തി; പേരാമ്പ്രയിലെ ബാങ്ക് ഉപരോധത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തുചാല സ്വർണ്ണക്കവർച്ചയിൽ വഴിത്തിരിവ്; വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ 146 പവൻ സ്വർണ്ണം കണ്ടെത്തി
പൂർണ്ണ പേജ് കാണുക ›