ഹോം › കേരളം

14 വർഷത്തെ കാത്തിരിപ്പിന് വിരാമം; അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി വ്യാഴാഴ്ച

By Metro Journal Team · 16 Nov 2026, 12:00 PM

അരിയിൽ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ 32-ാം പ്രതിയും സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ് 33-ാം പ്രതിയുമാണ്.

വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന ഷുക്കൂർ വധക്കേസ് നടക്കുന്നത് 2012 ഫെബ്രുവരി 20നാണ്. കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവില്‍ വെച്ചാണ് എംഎസ്എഫ് നേതാവ് അരീയില്‍ അബ്ദുല്‍ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഷുക്കൂർ അടക്കമുള്ളവർ കല്ലെറിഞ്ഞതിൻ്റെ പ്രതികാരമാണ് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 33 പേരാണ് പ്രതികള്‍ . രണ്ടു പേര്‍ മരിച്ചതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്. 17 മാസം നീണ്ടുനിന്ന വിചാരണയില്‍ 41 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിഭാഗം മൂന്ന് സാക്ഷികളെയും പ്രോസിക്യൂഷന്‍ ഒരു സാക്ഷിയെയും അധികമായി ഹാജരാക്കി.കേസില്‍ 81 സാക്ഷികളാണ് സിബിഐ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. 238 രേഖകളും21 മെറ്റീരിയല്‍ ഒബ്ജക്ഷനും ഹാജരാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cpm#ep jayarajan#എറണാകുളം#കണ്ണൂർ#കൊച്ചി#ജില്ല

ബന്ധപ്പെട്ട വാർത്തകൾ

കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നായാട്ട് തോക്ക് കണ്ടെത്തിബോർഡ്-കോർപറേഷൻ വിഭജനം: അതൃപ്തി പരിഹരിക്കാൻ കെപിസിസി വർക്കിങ് പ്രസിഡന്റുമാരെയും ചർച്ചയിൽ ഉൾപ്പെടുത്തിയേക്കുംമയിൽപ്പീലി സ്കോളർഷിപ്പ് വിവാദം; കടുത്ത നടപടികളിലേക്ക് കടക്കാതെ വിദ്യാഭ്യാസ വകുപ്പ്ചാലയിലെ സ്വർണക്കവർച്ച: 25 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച ക്വട്ടേഷൻ; ഗൂഢാലോചനയ്ക്ക് പിന്നിൽ സഹവ്യാപാരികൾമദ്യനയം; ബെവ്കോ ഔട്ട്‌ലെറ്റുകളുടെ മുഖച്ഛായ മാറ്റാൻ തീരുമാനം: വീര്യം കുറഞ്ഞ മദ്യം ഉടനില്ലസ്വർണവില ഇന്ന് (16 നവംബർ 2026): പവന് ₹600 കുറഞ്ഞു; ഒരു പവന് ₹1,00,320
പൂർണ്ണ പേജ് കാണുക ›