ഹോം › കേരളം

മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം; കടുത്ത നടപടികളിലേക്ക് കടക്കാതെ വിദ്യാഭ്യാസ വകുപ്പ്

By Metro Journal Team · 16 Nov 2026, 11:31 AM

സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയ്ക്ക് സംസ്ഥാനത്തെ സ്‌കൂളുകളില്‍ മയില്‍പ്പീല് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ നടത്തിയ നീക്കത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ കടുത്ത നടപടി ഉണ്ടായേക്കില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. പരീക്ഷ റദ്ദാക്കിയതോടെ വിവാദം അവസാനിച്ചുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നത്.

ഈ സര്‍ക്കാരിലൂടെ ഭരണം നടത്തുന്നത് സംഘപരിവാറാണെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം അതിരൂക്ഷ വിമര്‍ശനം ഈ വിഷയത്തില്‍ ഉന്നയിക്കുമ്പോഴാണ് വിവാദം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ നടന്ന എല്ലാ പരീക്ഷകളും സ്‌കോളര്‍ഷിപ്പും റദ്ദാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ച് കഴിഞ്ഞതോടെ വിവാദം അവസാനിച്ചതായാണ് വിലയിരുത്തല്‍. കുറച്ച് കാലങ്ങളായി വിവിധ പാര്‍ട്ടികളുമായി ബന്ധമുള്ള അധ്യാപക സംഘടനകള്‍ സ്‌കോളര്‍ഷിപ്പും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും അതിനൊക്കെ അനുമതി നല്‍കാറുണ്ടെന്നും വിശദീകരിച്ചാണ് വിവാദം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

ആര്‍എസ്എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമാണ് ബാലഗോകുലം. ബാലഗോകുലം പുറത്തിറക്കുന്ന മയില്‍പ്പീലി മാസികയുമായി ചേര്‍ന്നുകൊണ്ടാണ് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യങ് സ്‌കോളര്‍ എക്സാം എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി അറിയാതെ നടന്ന ഈ സ്‌കോളര്‍ഷിപ്പ് പരീക്ഷ പിന്നീട് പിന്‍വലിക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#അധ്യാപക#തിരുവനന്തപുരം#നടപടി#വകുപ്പ്#വിദ്യാഭ്യാസ#വിവാദം

ബന്ധപ്പെട്ട വാർത്തകൾ

കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നായാട്ട് തോക്ക് കണ്ടെത്തി14 വർഷത്തെ കാത്തിരിപ്പിന് വിരാമം; അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി വ്യാഴാഴ്ചമദ്യനയം; ബെവ്കോ ഔട്ട്‌ലെറ്റുകളുടെ മുഖച്ഛായ മാറ്റാൻ തീരുമാനം: വീര്യം കുറഞ്ഞ മദ്യം ഉടനില്ലസ്വർണവില ഇന്ന് (16 നവംബർ 2026): പവന് ₹600 കുറഞ്ഞു; ഒരു പവന് ₹1,00,320തൃശൂർ പൂരം നടത്തിയവര്‍ തന്നെ മുടക്കി; ആഭ്യന്തര വകുപ്പ് മടക്കിയറിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമർശങ്ങൾനെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് 36 ദിവസത്തിന് ശേഷം ഇന്ന് പുറത്തിറങ്ങും
പൂർണ്ണ പേജ് കാണുക ›