ഹോം › കേരളം

ബോർഡ്-കോർപറേഷൻ വിഭജനം: അതൃപ്തി പരിഹരിക്കാൻ കെപിസിസി വർക്കിങ് പ്രസിഡന്റുമാരെയും ചർച്ചയിൽ ഉൾപ്പെടുത്തിയേക്കും

By Metro Journal Team · 16 Nov 2026, 11:49 AM

ബോർഡ് കോർപറേഷന്‍ വിഭജന ചർച്ചകളില്‍ വിവിധ ഗ്രൂപ്പുകളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ കെപിസിസി വർക്കിങ് പ്രസിഡന്‍റുമാരെക്കൂടി ഉള്‍പ്പെടുത്തി ചർച്ച നടത്താന്‍ ആലോചന. വിവിധ ഗ്രൂപ്പുകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ഇതാണ് നല്ലതെന്നാണ് നേതൃതലത്തിലെ ധാരണ. യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെയും ചർച്ചയില്‍ ഉള്‍ക്കൊള്ളിച്ചേക്കും. ഈ ആഴ്ച തന്നെ ചർച്ച നടന്നേക്കും.

ബോർഡ്‌ കോർപറേഷൻ വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ആവശ്യപ്പെട്ടു.പിജെ ജോസഫിനെ മാന്യമായി അക്കോമഡേറ്റ് ചെയ്യണം . ഇക്കാര്യം പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് തടസമെന്ന് കോൺഗ്രസാണ് പറയേണ്ടത് . ഏകോപനം എത്രയും പെട്ടെന്ന് ഉണ്ടാകണം . യുഡിഎഫിന് നല്ലത് അതാണ് . ഇക്കാര്യത്തിൽ ഏകോപനം ഉണ്ടാകണം എന്നാണ് ഞാൻ പറഞ്ഞത് . ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് നല്ലതല്ല . നല്ല കാര്യങ്ങൾ ചർച്ചയാകുന്നതിന് പകരം ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#udf#കുറവ്#കെപിസിസി#ചർച്ച#തിരുവനന്തപുരം#വിഭജനം

ബന്ധപ്പെട്ട വാർത്തകൾ

കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നായാട്ട് തോക്ക് കണ്ടെത്തി14 വർഷത്തെ കാത്തിരിപ്പിന് വിരാമം; അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി വ്യാഴാഴ്ചസ്വർണവില ഇന്ന് (16 നവംബർ 2026): പവന് ₹600 കുറഞ്ഞു; ഒരു പവന് ₹1,00,320തൃശൂർ പൂരം നടത്തിയവര്‍ തന്നെ മുടക്കി; ആഭ്യന്തര വകുപ്പ് മടക്കിയറിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമർശങ്ങൾനെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് 36 ദിവസത്തിന് ശേഷം ഇന്ന് പുറത്തിറങ്ങുംഡ്രൈവിങ് വിശേഷങ്ങളുമായി മമ്മൂട്ടി; റോഡപകടങ്ങൾക്ക് കാരണം ‘ഹ്യൂമൻ എറർ’ എന്ന് താരം
പൂർണ്ണ പേജ് കാണുക ›