ഹോം › കേരളം

കണ്ണേ കരളേ വിഎസ്സേ: വിപ്ലവ സൂര്യന്റെ സംസ്‌കാരം മറ്റന്നാൾ, ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനം

By MJ Desk · 21 Jul 2025, 04:51 PM

കേരളത്തിന്റെ വിപ്ലവ നായകൻ വിഎസ് അച്യുതാനന്ദന് വിട. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20നാണ് അദ്ദേഹം അന്തരിച്ചത്. ഭൗതിക ശരീരം ഇന്ന് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം എകെജി സെന്ററിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി എട്ട് മണി മുതൽ തിരുവനന്തപുരത്ത് വിഎസിന്റെ വീട്ടിൽ പൊതുദർശനമുണ്ടാകും നാളെ രാവിലെ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആലപ്പുഴയിലെ വേലക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതിക ശരീരം എത്തിക്കും തുടർന്ന് ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിലാണ് സംസ്‌കാരം. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതനായ നേതാവാണ് വിട പറഞ്ഞത്. 2019 വരെ പൊതരംഗത്ത് സജീവമായിരുന്നു വിഎസ്. വാർധക്യസഹജമായ അവശതകളെ തുടർന്ന് ഏതാനും കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയായിരുന്നു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
പൂർണ്ണ പേജ് കാണുക ›