ഹോം › കേരളം

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്‌ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

By Metro Journal Team · 17 Nov 2026, 11:24 AM

അർജന്‍റീന ഫുട്ബോൾ ടീമിനെയും ഇതിഹാസ താരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്ത് അന്വേഷണം നടത്താൻ ആഭ‍്യന്തര വകുപ്പ് ഉത്തരവിറക്കി.

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാകും കേസിൽ തുടരന്വേഷണം നടത്തുക. എഡിജിപി വിജയന്‍റെ നേതൃത്വത്തിലുള്ള എസ്ഐടിക്കാണ് കേസിന്‍റെ അന്വേഷണച്ചുമതല. നേരത്തെ മുൻ മന്ത്രിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിന് ഗവർണർ പ്രോസിക‍്യൂഷൻ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ സംസ്ഥാന സർക്കാരിന്‍റെ നിർണായക നീക്കം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#football#governor#തട്ടിപ്പ്#തിരുവനന്തപുരം#പ്രതി#വാഗ്ദാനം

ബന്ധപ്പെട്ട വാർത്തകൾ

സഹകരണ വാരാഘോഷത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ തന്നെ ഉദ്ഘാടകന്‍; ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകര്‍ഇന്നലെയും കാർ ചീറിപ്പാഞ്ഞു; വാക്കുതർക്കം, ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബന്ധുക്കളുടെ കയ്യാങ്കളി: ക്യാമറകൾ തകർത്തുസ്വർണവില ഇന്ന് (17 നവംബർ 2026): പവന് ₹560 കുറഞ്ഞു; ഒരു പവന് ₹99,760നിലമ്പൂരിൽ ബാങ്കിൽനിന്ന് ഇറങ്ങുമ്പോൾ പിടിച്ചുപറി; യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽജീവനെടുത്ത ജപ്തി; പേരാമ്പ്രയിലെ ബാങ്ക് ഉപരോധത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തുചാല സ്വർണ്ണക്കവർച്ചയിൽ വഴിത്തിരിവ്; വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ 146 പവൻ സ്വർണ്ണം കണ്ടെത്തി
പൂർണ്ണ പേജ് കാണുക ›