സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ പവന് ഇന്ന് 760 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 75,040 രൂപയായി. ഇതാദ്യമായാണ് പവന്റെ വില മുക്കാൽ ലക്ഷം പിന്നിടുന്നത് ഗ്രാമിന് 95 രൂപ വർധിച്ച് 9380 രൂപയായി. ചൊവ്വാഴ്ച പവന് 840 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസം കൊണ്ട് മാത്രം സ്വർണവിലയിൽ 1600 രൂപയുടെ വർധനവാണുണ്ടായത് ജൂൺ 14ന് രേഖപ്പെടുത്തിയ 74,560 രൂപയായിരുന്നു ഇതുവരെയുള്ള റെക്കോർഡ് വില. ഇതാണ് ഇപ്പോൾ മറികടന്നത്. രാജ്യാന്തരവിലയിലെ വർധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്
സംസ്ഥാനത്ത് പുതിയ റെക്കോർഡ് കുറിച്ച് സ്വർണവില; പവന് 75,000 രൂപ കടന്നു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin