സംസ്ഥാനത്ത് തുടർച്ചയായ അഞ്ച് ദിവസത്തെ വിലക്കുറവിന് ശേഷം സ്വർണവില തിരിച്ചുകയറുന്നു. ഇന്ന് പവന് 520 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,320 രൂപയായി ഗ്രാമിന് 65 രൂപയാണ് വർധിച്ചത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 8290 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6795 രൂപയാണ് ഏപ്രിൽ നാല് മുതൽ സ്വർണവില ഇടിഞ്ഞിരുന്നു. അഞ്ച് ദിവസം കൊണ്ട് 2680 രൂപയാണ് പവന് കുറഞ്ഞത്. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്
അഞ്ച് ദിവസങ്ങൾക്ക് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഇന്ന് 520 രൂപ ഉയർന്നു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin