ഹോം › ദേശീയം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

By Metro Journal Team · 13 Nov 2026, 06:02 PM

ഗുവാഹത്തി: അസമിലെ കാസിരംഗയില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

ബൊകാഖാറ്റില്‍ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന മിനിബസില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. കാസിരംഗക്ക് സമീപമുള്ള റോംഗാജനിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ മിനിബസ് പൂര്‍ണമായും തകരുകയും, തകര്‍ന്ന വാഹനത്തിനുള്ളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങുകയും ചെയ്തു. പോലീസും നാട്ടുകാരും ഉടന്‍ സ്ഥലത്തെത്തി, വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

അപകടത്തില്‍ കുറഞ്ഞത് ഏഴ് പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ എല്ലാവരും സ്ഥലത്തുണ്ട്, ബസില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതേയുള്ളൂ, അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം,’ ഗോലഘട്ട് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് സ്വപ്നനീല്‍ ഡേക വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.

അപകടത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കടുത്ത വേദന പ്രകടിപ്പിച്ചു. ‘ഇന്ന് കാസിരംഗയിലുണ്ടായ ദാരുണമായ അപകടത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ വലിയ നഷ്ടം നമ്മെയെല്ലാം ഞെട്ടിച്ചിരിക്കുന്നു; പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തെയും ഞാന്‍ അനുശോചനം അറിയിക്കുന്നു. വാക്കുകള്‍ കൊണ്ട് അവരുടെ വേദന ലഘൂകരിക്കാനാവില്ലെങ്കിലും, അവര്‍ ഒറ്റയ്ക്കല്ലെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ അസമിലെ ജനങ്ങളെല്ലാം അവര്‍ക്കൊപ്പം നില്‍ക്കുന്നു.’- ഹിമന്ത ശര്‍മ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#CM#police#ഗുവാഹത്തി#പോലീസ്#യാത്ര

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›