ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്
തിരുവനന്തപുരം: മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല. മാനവീയ രചത ജൂബിലി ആഘോഷകമ്മിറ്റിയുടെ പരിപാടിക്ക് നഗരസഭ അനുമതി നൽകിയില്ല. നാളെ വൈകുന്നേരം അഞ്ചുമണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് നഗരസഭ ഇതുവരെ അനുമതി നൽകിയില്ല. പ്രതിഷേധവുമായി സാംസ്കാരിക കൂട്ടായ്മ രംഗത്തെത്തി. ഗ്യാനേഷ് കുമാറിനെതിരായ മാനവീയം വീഥിയിലെ പ്രതിഷേധത്തിന് ശേഷം നഗരസഭ പരപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു.
ഒക്ടോബർ 16-ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടൻ പ്രകാശ് രാജ് മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിഷേധ വേദിയിൽ പൊലീസ് മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. അനുമതിയില്ലാതെയാണ് പരിപാടി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സുരക്ഷാ കാരണങ്ങളും ലഹരി ഉപയോഗം തടയുന്നതും മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി. അനുമതി വാങ്ങാതെയാണ് പ്രകാശ് രാജ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
