ഹോം › കേരളം

ശക്തമായ മഴ തുടരുന്നു; ശബരിമലയിൽ ഓറഞ്ച് അലർട്ട്: ഇടിമിന്നലിനും സാധ്യത

By Metro Journal Team · 26 Nov 2026, 07:03 PM

ശബരിമലയിൽ ശക്തമായ മഴ തുടരുന്നു. സന്നിധാനം പമ്പ നിലയ്ക്കൽ എന്നിവിടങ്ങളിലും ശക്തമായ മഴയാണ്. മഴയ്ക്കൊപ്പം ഇടി മിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ശബരിമലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, തൃശൂർ, പാലക്കാട് എന്നീ ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് യെല്ലോ അലേ‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കന്യാകുമാരി മേഖലയിൽനിന്ന് തമിഴ്‌നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടക വരെ കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് മഴയ്ക്കുള്ള കാരണം എന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#orange alert#rain#കണ്ണൂർ#തൃശൂർ#പാലക്കാട്#വയനാട്

ബന്ധപ്പെട്ട വാർത്തകൾ

പരസ്യ പ്രസ്താവനകൾ വേണ്ട; കർശന നിർദേശവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്‘എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന പ്രസ്താവന: മുഖ്യമന്ത്രി കലാപാഹ്വാനം നടത്തി’; പരാതി നൽകി എസ്.എഫ്.ഐകോവളം സ്പാ പീഡനക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ, പ്രതികളുടെ എണ്ണം 14 ആയിവിപുലമായ ലക്ഷ്യങ്ങളുമായി അഞ്ചാം ഭരണപരിഷ്കാര കമ്മീഷൻ; പഴയ ചോദ്യങ്ങൾ വീണ്ടും ഉയരുന്നുപുനരുപയോഗ ഊർജ പദ്ധതിക്ക് മുന്നിൽ പരിസ്ഥിതി ആശങ്ക; പിണവൂരിൽ വനവും ആനത്താരകളും ജനജീവിതവും ഭീഷണിയിലെന്ന് പരിസ്ഥിതി പ്രവർത്തകർപത്മിനി തോമസിന്റെ കത്ത് സ്വീകരിക്കും; കോൺഗ്രസിലേക്ക് കൂടുതൽ പേർ എത്തുന്നത്:നല്ല കാര്യം: മന്ത്രി സണ്ണി ജോസഫ്
പൂർണ്ണ പേജ് കാണുക ›