ഹോം › കേരളം

പരസ്യ പ്രസ്താവനകൾ വേണ്ട; കർശന നിർദേശവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

By Metro Journal Team · 26 Nov 2026, 08:15 PM

പരസ്യ പ്രസ്താവനകൾക്ക് കർശന വിലക്കുമായി കെപിസിസി. ആരും പരസ്യ പ്രസ്താവനകൾ നടത്തിരുതെന്ന് പ്രവർത്തകർക്ക് പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. സോഷ്യൽ മീഡിയയിലെ അതിക്രമങ്ങളെ ന്യായീകരിക്കാനാവില്ലെന്നും നേതക്കളുമായി സംസാരിച്ചതായും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്ത് പാർട്ടിക്കുള്ളിൽ തർക്കങ്ങൾ അതിരുവിട്ടതോടെയാണ് കെപിസിസി കർശന നടപടിയുമായി രംഗത്തെത്തിയത്. തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെട്ടതായി സൂചനയുണ്ട്. വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോവുന്ന കെപിസിസി പ്രസിഡന്‍റ് നേതൃത്വമായി കൂടിക്കാഴ്ച നടത്തി വിശദീകരണം നൽകിയേക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിനെതിരേ ഉയരുന്ന വിമർശനങ്ങളും ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്‍റെ രൂക്ഷ വിമർശനങ്ങളുമെല്ലാം വലിയ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ അടക്കമുള്ള നേതാക്കൾ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. തർക്കം രൂക്ഷമാവുന്നതോടെയാണ് കെപിസിസി വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#delhi#തിരുവനന്തപുരം#നടപടി#പ്രതി#സോഷ്യൽ മീഡിയ

ബന്ധപ്പെട്ട വാർത്തകൾ

‘എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന പ്രസ്താവന: മുഖ്യമന്ത്രി കലാപാഹ്വാനം നടത്തി’; പരാതി നൽകി എസ്.എഫ്.ഐ“ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല”; ഷാഫി പറമ്പിലിന് പിന്തുണയുമായി പാലക്കാട്ടും മലപ്പുറത്തും ഫ്ലക്സ് ബോർഡുകൾശക്തമായ മഴ തുടരുന്നു; ശബരിമലയിൽ ഓറഞ്ച് അലർട്ട്: ഇടിമിന്നലിനും സാധ്യതനാട്ടിൽ ഭീതി പടർത്തി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ ശ്രമം; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻയൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന പരാമർശം; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐ പരാതി നൽകിവിപുലമായ ലക്ഷ്യങ്ങളുമായി അഞ്ചാം ഭരണപരിഷ്കാര കമ്മീഷൻ; പഴയ ചോദ്യങ്ങൾ വീണ്ടും ഉയരുന്നു
പൂർണ്ണ പേജ് കാണുക ›