ഹോം › കേരളം

‘എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന പ്രസ്താവന: മുഖ്യമന്ത്രി കലാപാഹ്വാനം നടത്തി’; പരാതി നൽകി എസ്.എഫ്.ഐ

By Metro Journal Team · 26 Nov 2026, 07:47 PM

കോഴിക്കോട്: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി നല്‍കി എസ്എഫ്‌ഐ. എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന വി ഡി സതീശന്റെ പ്രസ്താവനക്കെതിരെയാണ് പരാതി. മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കൊല്ലം ജില്ലാ പൊലീസ് മേധാവിക്കാണ് എസ്എഫ്‌ഐ പരാതി നല്‍കിയത്. എസ്എഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി വിഷ്ണുവാണ് പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്.

മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ സിപിഐഎം നേതാവും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസും രംഗത്തുവന്നു. കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തി, ഒരു മുഖ്യമന്ത്രി അങ്ങനൊരു പ്രസ്താവന നടത്താന്‍ പാടുണ്ടോയെന്ന് ചോദിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് ചില പൊലീസുകാര്‍ ചാടിയിറങ്ങിയിട്ടുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി. പൊലീസ് എസ്എഫ്‌ഐകാരുടെ വീട്ടില്‍ കയറുന്നുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ ഇക്കാര്യം പറയുന്നുണ്ട്. ആവേശത്തില്‍ ഇറങ്ങുന്ന പൊലീസുകാര്‍ കോഴിക്കോടിന്റെ പഴയ സമര ചരിത്രം ഓര്‍ക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മുഖ്യമന്ത്രി, ഒരു മുഖ്യമന്ത്രിക്ക് ചേരാത്ത കാര്യമാണ് പറയുന്നത്. ചോരയ്ക്ക് ചോര എന്നാണ് പ്രസംഗിച്ചത്. മുഖ്യമന്ത്രി യുടെ പ്രസംഗം ആഭ്യന്തരമന്ത്രി ഒന്നു വായിച്ചു നോക്കണം. അത് പരിശോധിച്ചതിന് ശേഷം ആഭ്യന്തരമന്ത്രി തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#case#Sfi#vd satheeshan#പരാതി

ബന്ധപ്പെട്ട വാർത്തകൾ

പരസ്യ പ്രസ്താവനകൾ വേണ്ട; കർശന നിർദേശവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്കോവളം സ്പാ പീഡനക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ, പ്രതികളുടെ എണ്ണം 14 ആയി“ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല”; ഷാഫി പറമ്പിലിന് പിന്തുണയുമായി പാലക്കാട്ടും മലപ്പുറത്തും ഫ്ലക്സ് ബോർഡുകൾശക്തമായ മഴ തുടരുന്നു; ശബരിമലയിൽ ഓറഞ്ച് അലർട്ട്: ഇടിമിന്നലിനും സാധ്യതനാട്ടിൽ ഭീതി പടർത്തി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ ശ്രമം; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻയൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന പരാമർശം; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐ പരാതി നൽകി
പൂർണ്ണ പേജ് കാണുക ›