ഹോം › കേരളം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

By MJ Desk · 23 Jul 2025, 11:04 AM

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. ജൂലൈ 25ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കാലാവസ്ഥാ ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
പൂർണ്ണ പേജ് കാണുക ›