ഹോം › കേരളം

മിഥുന്റെ സംസ്‌കാരം നാളെ വൈകിട്ട്; രാവിലെ 10 മണി മുതൽ സ്‌കൂളിൽ പൊതു ദർശനം

By MJ Desk · 18 Jul 2025, 02:44 PM

കൊല്ലം തേവലക്കര സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ(13) സംസ്‌കാരം നാളെ നടക്കും. രാവിലെ 10 മണിയോടെ മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. നാല് മണിയോടെയാണ് സംസ്‌കാരം നടക്കുക. മിഥുന്റെ അമ്മ നാളെ നാട്ടിലെത്തുമെന്നാണ് വിവരം നിലവിൽ തുർക്കിയിലുള്ള മാതാവ് സുജ വൈകിട്ട് ആറ് മണിയോടെ കുവൈത്തിലേക്ക് പോകും. രാത്രി 9.30ന് കുവൈത്തിൽ എത്തിയതിന് ശേഷം പുലർച്ചെ 1.15നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെടും. രാവിലെ 8.55ഓടെ ഇവർ കൊച്ചിയിൽ എത്തും. ഉച്ചയ്ക്ക് രണ്ട് മണിയോടെ സുജ വീട്ടിലെത്തുമെന്നാണ് കരുതുന്നത്. ഇന്നലെയാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. സൈക്കിളുകൾ വെക്കുന്നതിന് നിർമിച്ച ഷെഡിന് മുകളിൽ പോയ ചെരുപ്പ് എടുക്കാൻ കയറിയതായിരുന്നു കുട്ടി. ഷെഡിന് മുകളിലൂടെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. കാൽ തെന്നിയപ്പോൾ കുട്ടി അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ കയറി പിടിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
പൂർണ്ണ പേജ് കാണുക ›