ഹോം › കേരളം

ധർമസ്ഥലയിൽ മലയാളി വാഹനമിടിച്ച് മരിച്ച സംഭവത്തിലും ദുരൂഹത; പരാതി നൽകിയതിന് പിന്നാലെ മകന് ഭീഷണി

By MJ Desk · 22 Jul 2025, 02:05 PM

ധർമസ്ഥലയിലെ കൂട്ടക്കൊലപാതക ബലാത്സംഗ പരമ്പരക്ക് പിന്നാലെ മലയാളിയുടെ വാഹനാപകട മരണത്തിലും ദുരൂഹത. ഇടുക്കി സ്വദേശി കെജെ ജോയി 2018ൽ വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് മകൻ തളിപ്പറമ്പ് പുളിപ്പറമ്പിലെ കക്കാട്ടുവീട്ടിൽ അനീഷ് പോലീസിന് പരാതി നൽകി. ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾക്ക് സമാനമാണ് പിതാവിന്റെ മരണമെന്നാണ് പരാതിയിൽ പറയുന്നത്. ധർമസ്ഥലയിലെ പ്രമുഖന്റെ നിർദേശപ്രകാരം സ്‌കൂട്ടറിൽ പോകുമ്പോൾ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് അനീഷ് പരാതിയിൽ പറയുന്നത്. അനീഷ് ധർമസ്ഥലയിൽ എത്തി പരാതി നൽകിയതോടെ ഭീഷണിയും പിന്നാലെ വന്നു ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. അതേസമയം ധർമസ്ഥലയിൽ നൂറലധികം പേരുടെ മൃതദേഹങ്ങൾ മറവു ചെയ്‌തെന്ന കേസിലെ എസ്‌ഐടി അന്വേഷണത്തെ ക്ഷേത്രം ട്രസ്റ്റ് സ്വാഗതം ചെയ്തു. ആരോപണങ്ങളിൽ ഇതാദ്യമാണ് ട്രസ്റ്റ് പ്രതികരിക്കുന്നത്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
പൂർണ്ണ പേജ് കാണുക ›