ഹോം › കേരളം

പത്മജ വീണ്ടും കോൺഗ്രസിലേക്ക്; കരുണാകരൻ സ്മൃതി ദിന പരിപാടിയിൽ പങ്കെടുത്തേക്കും: പദവികൾ വേണ്ടെന്ന് നിലപാട്

By Metro Journal Team · 20 Nov 2026, 09:31 AM

ബിജെപിയില്‍ നിന്ന് രാജിവെച്ച പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നു. പ്രത്യേക സ്ഥാനമാനങ്ങളോ പദവിയോ വേണ്ടെന്നാണ് പത്മജയുടെ തീരുമാനം. ആദ്യഘട്ടത്തില്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചില്ലെങ്കിലും കരുണാകരന്‍ സ്മൃതി ദിനത്തില്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.

കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ വഴി പത്മജ വീണ്ടും സജീവമാകും. എന്നാൽ പത്മജയുടെ കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിയോജിപ്പുമായി രംഗത്തുണ്ട്. കോണ്‍ഗ്രസ് പ്രവേശനത്തിന് എതിരല്ലെങ്കിലും സ്ഥാനമാനങ്ങള്‍ നല്‍കരുതെന്നാണ് ഇവരുടെ നിലപാട്.

പത്മജക്ക് പിന്നാലെ ബിജെപിയിലേക്ക് ചേക്കേറിയ എതിര്‍പക്ഷ നേതാക്കള്‍ കൂട്ടത്തോടെ ബിജെപി വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയില്‍ പരിഗണന ലഭിക്കാത്തതാണ് നിലപാട് മാറ്റത്തിന് കാരണം. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയില്‍ എത്തിയ സിനിമ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പോലും ഇപ്പോള്‍ കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന.

അതേസമയം, പത്മജയുടെ രാജിയില്‍ പ്രതികരണം വേണ്ടെന്ന് ബിജെപി നേതൃത്വം നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പാര്‍ട്ടി വക്താക്കളുടെ ഔദ്യോഗിക ഗ്രൂപ്പിലാണ് നിര്‍ദേശം കൈമാറിയത്. ഇന്നലെയാണ് പ്രസ്തുത നിര്‍ദേശം നല്‍കിയത്. എന്നാല്‍ ചില നേതാക്കള്‍ നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് മാധ്യമങ്ങളോട് ഉള്‍പ്പെടെ പ്രതികരിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#election#movie#തൃശൂർ#രാജി#സിനിമ

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (20 നവംബർ 2026): പവന് ₹3,760 കുറഞ്ഞു; ഒരു പവന് ₹92,080ഫെമ, ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകൾ; സംസ്ഥാനത്ത് പത്തിടങ്ങളിൽ ഇ.ഡിയുടെ മിന്നൽ പരിശോധന​സർക്കാർ വീണ്ടും കടമെടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1500 കോടി രൂപ സമാഹരിക്കുംഅഭിരാം കൊലപാതകം; തേങ്ങ കൊണ്ട് തലയ്ക്കടിച്ചു: ഉമർ എത്തിയതോടെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുഅരിയിൽ ഷുക്കൂർ വധക്കേസ്; ആശുപത്രിയിൽ ഗൂഢാലോചന നടത്തിയെന്നതിന് മതിയായ തെളിവില്ല: വിചാരണക്കോടതിഅരിയിൽ ഷുക്കൂർ വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം: ആറ് പ്രതികൾക്ക് ജാമ്യം
പൂർണ്ണ പേജ് കാണുക ›