എക്കാലത്തും ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് സായ് പല്ലവി. ഇപ്പോഴിതാ രാമായണ എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ശേഷം ധനുഷിനും മമ്മൂട്ടിക്കുമൊപ്പമുള്ള ഓം എന്ന ചിത്രവുമായാണ് സായ് പല്ലവി എത്തുന്നത്. നിരവധി സിനിമകളും പാട്ടുകളുമെല്ലാം സായ് പല്ലവിയുടേതായി ആരാധകർ ഏറ്റെടുക്കാറുണ്ടെങ്കിലും മാരി 2 ലെ റൗഡി ബോബി എന്ന ഗാനവും ചുവടുകളും ആരാധകരുടെ പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ ആ പാട്ട് തനൊക്കൊരു ട്രോമയാണെന്ന് വെളിപ്പെടുത്തുകയാണ് സായ് പല്ലവി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
“ധനുഷ് സാർ എന്നെ പെടുത്തിയതാണെന്നാണ് എനിക്ക് തോന്നുന്നത്. ആ ഗാനരംഗം ഓർക്കുമ്പോൾ തന്നെ ട്രോമയാണ്. ഈസിയായിട്ടുള്ള സ്റ്റെപ്പുകൾ ചെയ്യാമെന്ന് പറഞ്ഞ് തുടങ്ങിയതാണ്.
പ്രഭുദേവ മാസ്റ്റർ വന്ന് ടഫ് സ്റ്റെപ്പുകൾ തന്നെ റിഹേഴ്സൽ ചെയ്യിച്ചു. അപ്പോൾ തന്നെ എനിക്ക് വലിയ സ്ട്രെസായി. ഞാൻ ഈസി സ്റ്റെപ്സ് മതിയെന്ന് പറഞ്ഞിരുന്നു. സ്റ്റെപ്പിടുന്നത് ഞാൻ ഒളിച്ചു നോക്കുന്നത് കണ്ട് അവരെന്നെ കാണാതെ ദൂരെ പോയാണ് കൊറിയോഗ്രാഫി ചെയ്തത്.
രണ്ട് മൂന്ന് ടേക്കുകൾ കഴിഞ്ഞിട്ടും എനിക്ക് എന്റെ കോൺഫിഡൻസ് പോകുന്നത് പോലെയാണ് തോന്നിയത്. ഒരു ടേക്ക് കഴിയുമ്പോൾ തന്നെ ഞാൻ മതിയെന്ന് പറയുമായിരുന്നു. കാരണം ആ സ്റ്റെപ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു.” സായ് പല്ലവി പറഞ്ഞു.