ഹോം › കേരളം

പ്രധാനമന്ത്രി യുകെയിലേക്ക്, വ്യാപാര കരാറിൽ ഒപ്പിടും: വിസ്‌കി, കാറുകൾ എന്നിവയുടെ വില കുറയും

By MJ Desk · 23 Jul 2025, 11:43 AM

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദർശനം വ്യാഴാഴ്ച മുതൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സന്ദർശനത്തിനിടെ ഒപ്പുവെക്കും. കരാർ നിലവിൽ വരുന്നതോടെ വിസ്‌കി, കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾക്കും മേഖലകൾക്കും പ്രയോജനം ലഭിക്കും കേന്ദ്രമന്ത്രിസഭ കരാറിന് ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. ഇനി ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം കൂടി ഇതിന് ആവശ്യമാണ്. ഒരു വർഷത്തിനുള്ളിൽ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ. കരാർ പ്രകാരം ബ്രിട്ടനിലേക്കുള്ള 99ശതമാനം ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാകും ബ്രിട്ടന്റെ 90 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ കുറയും. ഇന്ത്യയിൽ നിന്ന് തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്‌നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ നിലവിലെ നാല് മുതൽ 16 ശതമാനം വരെയുള്ള തീരുവ പൂർണമായും ഒഴിവാകും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും കരാർ നിലവിൽ വരുന്നതോടെ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി ചുങ്കം 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയും. അടുത്ത ദശാബ്ദത്തിനുള്ളിൽ ഇത് 40 ശതമാനമായി കുറയും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
പൂർണ്ണ പേജ് കാണുക ›