ഹോം › കേരളം

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By MJ Desk · 11 Jul 2025, 03:21 PM

തിരുവനന്തപുരത്ത് സിഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ടെലികമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടറായിരുന്ന ജെയ്‌സൺ അലക്‌സാണ് മരിച്ചത്. ഇന്ന് രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ജീവനൊടുക്കിയത്. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമിച്ച വീട്ടിലായിരുന്നു ആത്മഹത്യ. കൊല്ലം സ്വദേശിയാണ് ജെയ്‌സൺ. അധ്യാപികയായ ഭാര്യയും മക്കളും സ്‌കൂളിൽ പോയ സമയത്താണ് സംഭവം. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›