ഹോം › കേരളം

പ്രതിഷേധങ്ങള്‍ക്കിടെ പ്രിയങ്കാ ഗാന്ധി നാളെ വയനാട്ടില്‍

By MJ News Desk · 27 Jan 2025, 09:15 PM

വന്യജീവി ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിനെതിരെ ജനരോഷം രൂക്ഷമായ വയനാട്ടിലേക്ക് എം പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയെത്തുന്നു. പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ വാര്‍ത്തക്ക് പിന്നാലെയാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത്. വന്യജീവി ആക്രമണങ്ങളില്‍ ജനങ്ങള്‍ മരിക്കുന്ന സംഭവത്തിനെതിരെ രൂക്ഷമായി രംഗത്തെത്തിയ പ്രിയങ്ക നാളെ പഞ്ചാരക്കൊല്ലിയിലുമെത്തും. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് എം പി സന്ദര്‍ശിക്കും. വനം ഉദ്യോഗസ്ഥരുമായും അവര്‍ ചര്‍ച്ച നടത്തും. വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mp#panja#panjarakkolli#priyanka gandhi#Tech#wayanad

ബന്ധപ്പെട്ട വാർത്തകൾ

പത്ത് വയസ്സുകാരിക്ക് നേരെ 70കാരന്റെ അതിക്രമം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽഅടിമാലിയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ; 25-കാരി പൊലീസ് നിരീക്ഷണത്തിൽശബരിമല തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി: 5000 രൂപ വരെ പിഴഅംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നത് തടയാൻ നടപടിയുമായി ആരോഗ്യവകുപ്പ്; വ്ലോഗർമാർക്കും പിടിവീഴുംതലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിൽ; അട്ടപ്പാടിയിൽ സ്ത്രീ മരിച്ച നിലയിൽ: ഭർത്താവ് കസ്റ്റഡിയിൽമതിയായ ചികിത്സ നൽകിയില്ലെന്ന് പരാതി; കോഴിക്കോട് എട്ടുവയസ്സുകാരന്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കേസ്
പൂർണ്ണ പേജ് കാണുക ›