പ്രതിഷേധങ്ങള്‍ക്കിടെ പ്രിയങ്കാ ഗാന്ധി നാളെ വയനാട്ടില്‍
വന്യജീവി ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിനെതിരെ ജനരോഷം രൂക്ഷമായ വയനാട്ടിലേക്ക് എം പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയെത്തുന്നു. പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ വാര്‍ത്തക്ക് പിന്നാലെയാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത്. വന്യജീവി ആക്രമണങ്ങളില്‍ ജനങ്ങള്‍ മരിക്കുന്ന സംഭവത്തിനെതിരെ രൂക്ഷമായി രംഗത്തെത്തിയ പ്രിയങ്ക നാളെ പഞ്ചാരക്കൊല്ലിയിലുമെത്തും. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് എം പി സന്ദര്‍ശിക്കും. വനം ഉദ്യോഗസ്ഥരുമായും അവര്‍ ചര്‍ച്ച നടത്തും. വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വടകര എംഡിഎംഎ കേസ്; മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് 36 ദിവസത്തിന് ശേഷം ഇന്ന് പുറത്തിറങ്ങും

ഡ്രൈവിങ് വിശേഷങ്ങളുമായി മമ്മൂട്ടി; റോഡപകടങ്ങൾക്ക് കാരണം ‘ഹ്യൂമൻ എറർ’ എന്ന് താരം

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനം; തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ ഡൽഹിയിൽ

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി
