ഹോം › കേരളം

പരാതി നൽകിയത് എ.കെ. ആന്റണിയുടെ ഭാര്യ; ആളറിയാതെ ‘ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ’ നിർദേശിച്ച് മ്യൂസിയം പൊലീസ്

By Metro Journal Team · 19 Nov 2026, 12:37 PM

മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി നൽകിയ പരാതിയിൽ ആളറിയാതെ ഇടപെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ്. ഇ -മെയിൽ വഴി പരാതി നൽകിയ എലിസബത്തിനോട് ഭർത്താവിനൊപ്പം സ്റ്റേഷനിൽ വരാനാണ് പൊലീസ് ആവശ്യപ്പെട്ടത്.

വീട്ടിലെ അറ്റകുറ്റപ്പണിക്കായി ഏർപ്പാടാക്കിയ ആൾ മുൻകൂർ പണം വാങ്ങിയ ശേഷം പണി പൂർത്തിയാക്കാതെ ഫോൺ എടുക്കാതായതോടെയാണ് എലിസബത്ത് ആന്റണി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പരാതി അയച്ചത്. ‘വൈഫ് ഓഫ് എകെ ആന്റണി’ എന്നാണ് പേരിനൊപ്പം എലിസബത്ത് വച്ചിരുന്നത്. പരാതിക്കാരി ആരാണെന്ന് മനസിലാക്കാത്ത ഉദ്യോഗസ്ഥൻ എലിസബത്തിനെ ഫോണിൽ വിളിച്ച് ഭർത്താവിനൊപ്പം സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.

എ കെ ആന്റണിയുടെ ഭാര്യയാണ് പരാതിക്കാരിയെന്ന് പിന്നീട് തിരിച്ചറിഞ്ഞതോടെ, അവരെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ മ്യൂസിയം എസ്‌എച്ച്‌ഒയ്‌ക്ക് നിർദേശം നൽകി. എന്നാൽ, അതിന്റെ ആവശ്യമില്ലെന്നറിയിച്ച് എലിസബത്ത് പ്രശ്‌നം പരിഹരിച്ചു. എലിസബത്തിന്റെ പരാതിയിൽ, പൊലീസ് ഇടപെട്ട് പണിക്കാരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്‌തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#police#തിരുവനന്തപുരം#പൊലീസ്#സ്റ്റേ

ബന്ധപ്പെട്ട വാർത്തകൾ

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.എം. ഷാജിക്ക് ആശ്വാസം; വിജിലൻസ് കേസും തുടർനടപടികളും റദ്ദാക്കി ഹൈക്കോടതിഅരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികൾ കുറ്റക്കാർമണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; അഞ്ചുപേരും അപകടനില തരണം ചെയ്തുമന്ത്രിസഭയിലെ തർക്കങ്ങൾ ചോർത്തിയെന്ന് ആരോപണം; മന്ത്രി എ.പി. അനിൽകുമാറിനെതിരെ സൈബർ ആക്രമണം ശക്തംസ്വർണവില ഇന്ന് (19 നവംബർ 2026): പവന് ₹1,880 കുറഞ്ഞു; ഒരു പവന് ₹95,840കേന്ദ്ര നേതാക്കളുടെ നിര്‍ദേശം; പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി
പൂർണ്ണ പേജ് കാണുക ›